കരീന കപൂർ ആന്റിയെപ്പോലെയാണെന്നാണ് പലരും പറയുന്നത്, ആരാധകർ രണ്ടുചേരിയിൽ

കരീന, റീമ, കരിഷ്മ
കരീന, റീമ, കരിഷ്മ

ബോളിവു‍ഡ് നടി കരീന കപൂറിനെ അടുത്തറിയാവുന്ന ചിലർ അവർക്ക് സ്വന്തം ആന്റി റീമ ജെയ്നുമായി മുഖഛായയുണ്ടെന്ന് പറയാറുണ്ട്. ചില ബോളിവുഡ് മാധ്യമങ്ങളും ഇക്കാര്യം സൂചിപ്പിക്കാറുണ്ട്. ഇതിഹാസനടൻ രാജ് കപൂറിന്റെയും കൃഷ്ണ കപൂറിന്റെയും അഞ്ചു മക്കളിൽ ഇളയവളാണ് റീമ, കപൂർ കുടുംബത്തിലെ ഇളംതലമുറയിൽ എല്ലാവർക്കും പ്രിയപ്പെട്ട ആന്റി. രാജ് കപൂറിന്റെ മൂത്ത മകനായ രൺധീർ കപൂറിന്റെ മകളാണ് കരീന. റീമയുമായി വളരെയടുത്ത ബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ് കരീന.

പഴയ കുടുംബചിത്രങ്ങളിൽ നിന്ന് റീമയുടെ യൗവ്വനത്തിലുള്ള ചിത്രങ്ങളും കരീന പങ്കുവെക്കാറുമുണ്ട്. യൗവ്വനത്തിലെ റീമയ്ക്ക് കരീനയുമായി നല്ല സാമ്യമുണ്ടെന്ന് പലരും പറയും. കരീനയും റീമയും ഭക്ഷണപ്രിയരാണെന്നും അതുപോലെ ഗോസിപ്പ് ഇഷ്ടമുള്ളവരാണെന്നും ഇവരെ അടുത്തറിയാവുന്നവർ തമാശയായി പറയും. ചില ഫോട്ടോഗ്രാഫുകളിൽ കരീനയുടെയും റീമയുടെയും ചർമത്തിന്റെ നിറവും ചിരിയും കണ്ണുകളും സമാനമായി തോന്നുന്നുവെന്ന് ആളുകൾ കമന്റ് ചെയ്യാറുണ്ട്. അതേസമയം, രണ്ടുപേരും പൂർണമായും വ്യത്യസ്തരാണെന്ന് വലിയൊരു വിഭാഗം പറയുന്നു. കഴിഞ്ഞവർഷത്തെ റീമയുടെ പിറന്നാൾ ദിനത്തിൽ സെയ്ഫ് അലി ഖാനൊപ്പമുള്ള അവരുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കരീന സോഷ്യൽ മീഡിയയിൽ ഇങ്ങനെ കുറിച്ചു-‘sexiest aunt’. 

അതേസമയം, രാജ്യത്തെ വലിയ സിനിമാ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിരുന്നിട്ടും റീമ ഒരിക്കൽ പോലും അഭിനയരംഗത്തേക്ക് കടന്നുവന്നിട്ടില്ല. കുടുംബത്തിലെ സ്ത്രീകളെ അഭിനയത്തിലേക്കു വരാൻ ഏറെക്കാലം കപൂർ കുടുംബം അനുവദിച്ചിരുന്നില്ലെന്നതാവാം ഒരുപക്ഷേ കാരണം. കരിഷ്മ കപൂറാണ് ആ അലിഖിത നിയമം ആദ്യമായി ലംഘിച്ചത്. 

ഇൻവെസ്റ്റ്മെന്റ് ബാങ്കറായ മനോജ് ജെയ്നാണ് റീമയുടെ ഭർത്താവ്. അർമാൻ ജെയ്നും ആദാർ ജെയ്നുമാണ് മക്കൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Kareena Kapoor shares a strong physical resemblance with her aunt Reema Jain., Reema Jain is the daughter of legendary actor Raj Kapoor., Kareena frequently shares photos of Reema Jain on social media., Both share common interests like food and gossiping., Raj Kapoor did not allow his daughters to enter the acting profession.