ഭര്‍ത്താവ് സാമ്പത്തികകാര്യങ്ങള്‍ ഭാര്യയോട് മറച്ചുവയ്ക്കുന്നുണ്ടോ? കാരണങ്ങള്‍ പലതാണ്

ഭര്‍ത്താവ് സാമ്പത്തിക കാര്യങ്ങള്‍ തങ്ങളുമായി പങ്കുവയ്ക്കാറില്ല, അല്ലെങ്കില്‍ മറച്ചുവെയ്ക്കുന്നു, തെറ്റിദ്ധരിപ്പിക്കുന്നു, അതുമല്ലെങ്കില്‍ കള്ളം പറയുന്നു എന്നൊക്കെ പരാതിപ്പെടുന്ന ഭാര്യമാര്‍ ധാരാളമുണ്ട്. ഇതേക്കുറിച്ച് ഭര്‍ത്താക്കന്മാരെക്കുറിച്ച് ചോദിച്ചു നോക്കൂ. മറുപടി പലതരത്തിലുള്ളതായിരിക്കും. ചില സാമ്പിളുകള്‍ നോക്കാം.
സാമ്പിള്‍ 1- സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അവള്‍ക്ക് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല. പിന്നെ അതൊക്കെ അവളോട് പറഞ്ഞിട്ട് എന്തുകാര്യം. പറയാന്‍ ശ്രമിച്ചാല്‍ പലതും മനസിലാകില്ല. അല്ലെങ്കില്‍ നമ്മള്‍ പറഞ്ഞതായിരിക്കില്ല അവള്‍ മനസിലാക്കിയിട്ടുണ്ടാകുക. പിന്നെ അത് തിരുത്താന്‍ ശ്രമിക്കണം. ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം. എന്തിന്. ഒന്നും പറയാതിരുന്നാല്‍ പിന്നെ കുഴപ്പമില്ലല്ലോ.
Content Highlights: husband hiding financial details? Learn why it happens & how to improve financial transparency in your marriage