മെസ്സി ഫുട്‌ബോൾ കളിച്ച് വർഷത്തിൽ നേടുന്നത് 600 കോടി, റൊണാൾഡോയ്ക്ക് ലഭിക്കുന്നത് 1900 കോടി

ക്രിസ്റ്റിയാനോ റൊണാൾഡോ, നെയ്മർ, ലയണൽ മെസ്സി | AFP
ക്രിസ്റ്റിയാനോ റൊണാൾഡോ, നെയ്മർ, ലയണൽ മെസ്സി | AFP

ലോകകപ്പിൽ (Fifa World Cup 2026) ഏറെ സൂപ്പർതാരങ്ങളുണ്ട്. എങ്കിലും ലോകകപ്പ് തുടങ്ങുംമുമ്പേ ചർച്ച ചെയ്യപ്പെട്ടവർ സൂപ്പർതാരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ എന്നിവരാണ്. 39-കാരനായ മെസ്സിക്കും (Lionel Messi), 41 വയസ്സുള്ള റൊണാൾഡോയ്ക്കും (Cristiano Ronaldo), 34 വയസ്സുള്ള നെയ്മറിനും (Neymar) ഇത് അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്ന് ആരാധകർക്ക് ഏറെക്കുറെ ഉറപ്പായിരുന്നു. ക്വാർട്ടർ പോലും കടക്കാൻ കഴിയാതെ പോർച്ചുഗലും ബ്രസീലും പുറത്തായപ്പോൾ, കണ്ണീരോടെ ഗ്രൗണ്ടിൽനിന്ന റൊണാൾഡോയും നെയ്മറും ആരാധകർക്ക് നോവായി മാറിയതും ഇക്കാരണം കൊണ്ടുതന്നെയാണ്.

തോൽവിക്കുപിന്നാലെ നെയ്മർ ഫുട്‌ബോളിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. അവസാന ലോകകപ്പാണെന്ന് പറഞ്ഞ റൊണാൾഡോ, എടുത്തുചാടിയുള്ള തീരുമാനങ്ങളൊന്നും എടുക്കില്ലെന്നാണ് വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരമായി പറഞ്ഞത്. ആവേശത്തിന്റെയോ പെട്ടെന്നുള്ള വികാരത്തിന്റെയോ പുറത്ത് തീരുമാനമെടുക്കുന്നയാളല്ല താനെന്നും റൊണാൾഡോ വെളിപ്പെടുത്തി. ഇനിയുള്ളത് മെസ്സിയാണ്. കഴിഞ്ഞദിവസം പ്രീ-ക്വാർട്ടറിൽ വിജയിച്ച അർജന്റീന, ക്വാർട്ടറിൽ നേരിടേണ്ടത് സ്വിറ്റ്‌സർലൻഡിനെയാണ്. മെസ്സിയുടെ ഭാവി എന്തെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Content Highlights: Lionel Messi's 2026 net worth is estimated at $1.1 billion with significant income from Inter Miami and Adidas. Cristiano Ronaldo commands an annual salary of over 1900 crore INR at Al Nassr.

Continue reading