‘ഹേമാമാലിനി ക്യൂ നിൽക്കാതെ വോട്ടുചെയ്തു’, തർക്കിച്ച് വോട്ടുചെയ്യാനെത്തിയവർ

മഹാരാഷ്ട്ര ബിഎംസി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ വ്യാഴാഴ്ച ഒട്ടേറെ ബോളിവുഡ് താരങ്ങളെത്തിയിരുന്നു. നടിയും എപിയുമായ ഹേമ മാലിനിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. വോട്ട് ചെയ്ത ശേഷം മഷി പുരണ്ട വിരൽ മാധ്യമങ്ങൾക്കു മുമ്പിൽ അവർ ഉയർത്തിക്കാണിച്ചു. ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ, വോട്ട് ചെയ്യാൻ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടിവന്ന ചിലർ ഹേമാമാലിനിയെ ചോദ്യം ചെയ്യുകയുണ്ടായി.
ANGRY Common Citizens Confront Hema Malini As She Gets a Special Treatment By Election Commission and Citizens Were Left Standing.#HemaMalini #BMCElection2026 pic.twitter.com/YMaKUi7qPy
— $@M (@SAMTHEBESTEST_) January 15, 2026
ഹേമയ്ക്ക് തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ പ്രത്യേക പരിഗണന ലഭിച്ചുവെന്നാരോപിച്ച് ഒരാൾ അവരോട് തർക്കിച്ച് സംസാരിക്കുന്ന വീഡിയോ രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. "ഞങ്ങൾ കഴിഞ്ഞ 60 വർഷമായി ഇവിടെയാണ്, ആദ്യമായാണ് ഇവിടെ ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നത്. ഞാൻ രാവിലെ 7.45 മുതൽ ഇവിടയുണ്ട്. 9.30 നാണ് വോട്ട് ചെയ്യാനായത്, ഉത്തരം പറയാൻ ഇവിടെ ആരുമില്ല, ആരും നടപടി എടുക്കുന്നില്ല, ഒരു പ്രാദേശിക പ്രവർത്തകൻ പോലും ഇവിടെയില്ല."- അദ്ദേഹം പറഞ്ഞു.
ഇതോടെ, ഹേമ തന്റെ ടീമംഗത്തെ പ്രശ്നം പരിഹരിക്കാനായി ഏൽപ്പിച്ചു. പിന്നീട് മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു. "ഞാൻ രാവിലെ തന്നെ വോട്ട് ചെയ്യാൻ വന്നത് പോലെ, എല്ലാവരും വോട്ട് ചെയ്യാൻ വരണം, എനിക്ക് മറ്റ് ജോലികളും ചെയ്യാനുണ്ട്, അതും പിന്നീട് ചെയ്യും. എന്നാൽ മുംബൈയിലെ ഓരോ പൗരനും ഇത് വളരെ പ്രധാനമാണ്."-അവർ പറഞ്ഞു.
ഹേമയെ കൂടാതെ അക്ഷയ് കുമാർ, ട്വിങ്കിൾ ഖന്ന, സാന്യ മൽഹോത്ര, ജോൺ എബ്രഹാം, തമന്ന ഭാട്ടിയ, സോയ അക്തർ, ദിവ്യ ദത്ത, നാന പടേക്കർ, വിശാൽ ദാദ്ലാനി തുടങ്ങിയവരും വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Angry citizens confront Hema Malini for not standing in queue at BMC polling booth. See the video and reactions.