ലോകത്തെ കോടീശ്വരന്മാരില്‍ അംബാനി ഒമ്പതാമന്‍, അദാനിക്ക് വളര്‍ച്ച, ആദ്യ 10-ല്‍ 8 അമേരിക്കക്കാര്‍

പോയവര്‍ഷം ലോകത്ത് 2781 ബില്യണയര്‍മാരുണ്ടെന്നാണ് ഫോര്‍ബ്സ് പറയുന്നത്. 2023നേക്കാള്‍ 141 പേരാണ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം നേടിയത്. ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ളത് അമേരിക്കയിലാണ്. 813 പേര്‍. രണ്ടാം സ്ഥാനം ചൈനയ്ക്ക്. മൂന്നാം സ്ഥാനം നേടിയത് മറ്റാരുമല്ല, ഇന്ത്യ തന്നെ. 200 ശതകോടീശ്വരന്മാരാണ് ഇന്ത്യയിലുള്ളത്.
233 ബില്യണ്‍ ഡോളര്‍ സമ്പാദ്യവുമായി ഫ്രഞ്ച് വ്യവസായി ബെര്‍ണാഡ് അര്‍ടോള്‍ട്ട് ആണ് ലോകത്തെ ഏറ്റവും വലിയ പണക്കാരന്‍. ലൂയി വൂട്ടണ്‍, സെഫോറ തുടങ്ങിയ ഫാഷന്‍-കോസ്‌മെറ്റിക്‌സ് വ്യവസായമാണ് അര്‍ടോള്‍ട്ട് കുടുംബത്തിന്റെ വരുമാനം. രണ്ട് മുതല്‍ എട്ട് വരെ സ്ഥാനങ്ങള്‍ അമേരിക്കക്കാര്‍ക്കാണ്. 195 ബില്യണുമായി എലോണ്‍ മസ്‌ക് രണ്ടാം സ്ഥാനവും 194 ബില്യണുമായി ജെഫ് ബെസോസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ലാറി എല്ലിസണ്‍, വാരന്‍ ബഫറ്റ്, ബില്‍ ഗെയ്റ്റ്സ്, സ്റ്റീവ് ബാല്‍മര്‍ എന്നിങ്ങനെ യഥാക്രമം അമേരിക്കന്‍ വ്യവസായികള്‍ ആദ്യ എട്ടില്‍ ഇടം പിടിച്ചു.
(Getty Images)
മുകേഷ് അംബാനിയാണ് പട്ടികയിലെ ഒന്‍പതാമന്‍. 116 ബില്യണാണ് ആസ്തി. 2023-ല്‍ ഇത് 83 .4 ബില്യണ്‍ ആയിരുന്നു. പെട്രോക്കെമിക്കസ്, ഓയില്‍, ഗ്യാസ്, ടെലികോം, മീഡിയ എന്നിങ്ങനെ പല മേഖലകളില്‍ നിന്നാണ് അംബാനിയുടെ വരുമാനം.
അമേരിക്കന്‍ വ്യവസായി ലാറി പേജ് ആണ് പട്ടികയില്‍ പത്തം സ്ഥാനത്ത്. 84 ബില്യണുമായി പട്ടികയില്‍ 17 സ്ഥാനത്താണ് ഗൗതം അദാനി. 2023-ല്‍ 47.2 ബില്യണ്‍ ആയിരുന്നു അദാനിയുടെ സമ്പാദ്യം. ശിവ് നാടാര്‍ (39 സ്ഥാനം), സാവിത്രി ജിന്‍ഡാല്‍ കുടുംബം (46 സ്ഥാനം) എന്നിവരാണ് ആദ്യ അന്‍പതിലുള്ള ഇന്ത്യന്‍ സമ്പന്നര്‍.
Content Highlights: forbes list of billionaires in 2024