പൂച്ചകളുടെ ജീവനെടുക്കുന്ന പാര്‍വോ വൈറസ് ; മനുഷ്യന് ഭീഷണിയാകുമോ?

എഐ നിർമിത ചിത്രം
എഐ നിർമിത ചിത്രം

ലോകമെമ്പാടുമുള്ള വളര്‍ത്തുപൂച്ചകളിലെ മുഖ്യ മരണ കാരണങ്ങളിലൊന്നായി അറിയപ്പെട്ടിരുന്ന രോഗമാണ് ഫെലൈന്‍ പാന്‍ ലൂക്കോപീനിയ എന്ന രോഗം. ഫലപ്രദമായ വാക്‌സിന്റെ ലഭ്യത മൂലം പ്രതിരോധിക്കാവുന്ന ഒന്നായി ഇന്നത് മാറിയിരിക്കുന്നു. പൂച്ചകളില്‍ കണ്ടുവരുന്ന അതിതീവ്രമായ സാംക്രമിക രോഗമായ ഇത് ഫൈലൈന്‍ പാര്‍വോ, ഫെലൈന്‍ ഡിസ്റ്റമ്പര്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. പേരില്‍ സാമ്യമുണ്ടെങ്കിലും നായകളില്‍ പാര്‍വോയോ ഡിസ്റ്റമ്പറോ ഉണ്ടാക്കുന്ന വൈറസുകളല്ല പൂച്ചകളില്‍ രോഗമുണ്ടാക്കുന്നത്. ഇവ മനുഷ്യനെ ബാധിക്കുന്നവയുമല്ല. ഫെലൈന്‍ പാര്‍വോ അല്ലെങ്കില്‍ പാന്‍ലൂക്കോപീനിയ വൈറസാണ് രോഗകാരണം. ചുറ്റുപാടുകളിലും അന്തരീക്ഷത്തിലും ഏറെ നാളുകള്‍ അതിജീവിക്കാനുള്ള കഴിവാണ് എല്ലാ പാര്‍വോ വൈറസുകളെയും പോലെ പൂച്ചകളിലെ പാര്‍വോയുടെയും പ്രത്യേകത. വീട്ടില്‍ ഒരു പൂച്ചയ്ക്ക് രോഗം വന്നു മാറിയാലും മറ്റുള്ളവയ്ക്കും വരുമെന്നത് വലിയ വെല്ലുവിളിയാണ്. അതിനാല്‍ കൂടുതല്‍ പൂച്ചകളെ വളര്‍ത്തുന്നവര്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

മഴക്കാലത്ത് കേരളത്തില്‍ പല സ്ഥലങ്ങളിലും മാരകമായ ഈ അസുഖം കൂട്ടമായി പൂച്ചകളെ ബാധിക്കാറുണ്ട്. പൂച്ചക്കുഞ്ഞുങ്ങളെയാണ് ഈ രോഗം കൂടുതലായും ബാധിക്കുന്നതെങ്കിലും പ്രായ വ്യത്യാസമില്ലാതെയും രോഗം വരാവുന്നതാണ്. പൂച്ചക്കുഞ്ഞുങ്ങള്‍, ആരോഗ്യമില്ലാത്ത പൂച്ചകള്‍ ,വാക്‌സിന്‍ ലഭിച്ചിട്ടില്ലാത്ത പൂച്ചകള്‍ എന്നിവരൊക്കെ രോഗം വരാന്‍ സാധ്യത കൂടുതലുള്ളവരാണ്. രോഗം ബാധിച്ച പൂച്ച അതിന്റെ സ്രവങ്ങള്‍, വിസര്‍ജ്യം എന്നിവ വഴി പുറത്തു വിടുന്ന വൈറസ് വര്‍ഷങ്ങളോളം ചുറ്റുവട്ടത്ത് നിലനില്‍ക്കുന്നു. മറ്റു പൂച്ചകള്‍ക്ക് ഇതുമൂലം എപ്പോള്‍ വേണമെങ്കിലും രോഗം വരാന്‍ സാധ്യതയുണ്ട്.

Content Highlights: Protecting Cats from Panleukopenia: Vaccination and Hygiene Protocols

Continue reading