ഇങ്ങനെയൊരു ക്രിസ്മസ് ഇനി, 100 വർഷം കഴിഞ്ഞ്‌

ഫോട്ടോ: AP
ഫോട്ടോ: AP

ക്രിസ്മസ് തിരക്കുകളിലേക്ക് ഊളിയിട്ടുകഴിഞ്ഞു നാടും നഗരവുമെല്ലാം. ക്രിസ്മസ് ട്രീയും പുൽക്കൂടുമൊരുക്കി ക്രിസ്മസിനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. അതിരാവിലെയുള്ള തണുപ്പും തണുത്തകാറ്റുമെല്ലാം ക്രിസ്മസ് വൈബ് കൊണ്ടുവരുന്നു. എന്നാൽ, ഇത്തവണത്തെ ക്രിസ്മസിന് ഒരു പ്രത്യേകതയുണ്ട്.

ഈ വർഷം ക്രിസ്മസ് വരുന്നത് 25/12/25 എന്ന തീയതിയിലാണ്. സംഖ്യാപരമായ ഒരു സവിശേഷതയാണത്. നൂറ്റാണ്ടിലൊരിക്കൽ മാത്രം സംഭവിക്കുന്ന ഒരു പ്രത്യേകത. എല്ലാ വർഷവും ക്രിസ്മസ് 25-നാണെങ്കിലും ഇത്തവണ വർഷവും 25-ലാണ് അവസാനിക്കുന്നത്. അതായത് ക്രിസ്മസ് തീയതിയും വർഷവും അവസാനിക്കുന്നത് ഒരുപോലെ. ഇത് വളരെ അപൂർവമാണ്. മുന്നിൽനിന്നും പിന്നിൽനിന്നും വായിച്ചാൽ ഒരുപോലെ തന്നെ എന്നതും മറ്റൊരു സവിശേഷത.

ഇതിനുമുമ്പ് ഇങ്ങനെയുണ്ടായിട്ടുള്ളത് 1925-ലാണ്. ഇനിയിങ്ങനെ സംഭവിക്കുക 2125-ലായിരിക്കും. അതായത് 100 വർഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നർഥം. അതുകൊണ്ടുതന്നെ പലയാളുകൾക്കും ഇതൊരു കൗതുകമാണ്.

ഇതിന് സംസ്‌കാരപരമായോ മതപരമായോ യാതൊരു ബന്ധവുമില്ലെങ്കിലും സംഖ്യാശാസ്ത്രം ഇഷ്ടപ്പെടുന്നവർ ഇതൊരു അപൂർവതയായി രേഖപ്പെടുത്തുന്നു. പലരും അതിനനുസരിച്ചുള്ള ചിത്രങ്ങളും സന്ദേശങ്ങളുമായി അത് മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളിലുമാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Experience a truly unique Christmas on 25/12/25! This rare numerical occurrence, happening only once a century, is a cause for celebration