ലോത്ഷാമ്പകളെ പുറത്താക്കിയ ഭൂട്ടാനും ഏറ്റെടുക്കാത്ത നേപ്പാളും; പറയാനൊരു രാജ്യമില്ലാത്തവർ

#ഷിനില മാത്തോട്ടത്തിൽ
പ്രതീകാത്മകചിത്രം | AI
പ്രതീകാത്മകചിത്രം | AI

സന്തോഷത്തിൻ്റെ നാടായിട്ടാവും എല്ലാവരുടെയും മനസ്സിൽ ഭൂട്ടാൻ ഉണ്ടാവുക. സന്തോഷസൂചികയിൽ മുമ്പിലുള്ള, ടൂറിസം വലിയതോതിൽ കളങ്കപ്പെടുത്തിയിട്ടില്ലാത്ത, മലങ്കൂട്ടങ്ങൾ നിറഞ്ഞ സമാധാനമുള്ള ഒരിടം. രാജഭരണമുള്ള ബുദ്ധഭിക്ഷുക്കളുടെ നാട്. ഇങ്ങനെയൊക്കെയാണെങ്കിലും വലിയൊരു ജനവിഭാഗത്തെ നിർദാക്ഷിണ്യം പുറത്താക്കിയൊരു ചരിത്രംകൂടി ഭൂട്ടാനുണ്ട്. വംശീയതയെച്ചൊല്ലിയുള്ള ആ പുറത്താക്കലിനെപ്പറ്റിയാണിത്.

ചൈനയും ഇന്ത്യയുമായി മാത്രം അതിർത്തിപങ്കിടുന്ന കിഴക്കൻ ഹിമാലയൻ രാജ്യമാണ് ഭൂട്ടാൻ. ഭരണത്തലവൻ രാജാവ്. ഭരണഘടനയിലൂന്നിയുള്ള രാജഭരണം നിലനിൽക്കുന്ന രാജ്യം. മൂന്ന് പ്രധാന വംശീയ വിഭാഗങ്ങൾ ഇവിടെ കഴിയുന്നു. പടിഞ്ഞാറുഭാഗത്ത് സോങ്ഖ ഭാഷ സംസാരിക്കുന്ന, ബുദ്ധമതവിശ്വാസികളായ വരേണ്യ ഗാലോംഗുകൾ. ഇവർ ഒൻപതാം നൂറ്റാണ്ടിൽ ടിബറ്റിൽ നിന്ന് ഭൂട്ടാനിലേക്ക് വന്നവരാണെന്നു കരുതപ്പെടുന്നു.

Content Highlights: The story of the Lhotshampa people, expelled from Bhutan in the 1990s. Explore their history, the reasons for their expulsion, and their ongoing struggle for recognition.

Continue reading