ചെളിപുരണ്ട് സൽമാനും ധോണിയും, തോളിൽ കൈയിട്ട് എപി ധില്ലൻ, ഓഫ്റോഡ് റൈഡ് ചിത്രങ്ങൾ വൈറൽ

എംഎസ് ധോണി, എപി ധില്ലൻ, സൽമാൻ ഖാൻ | Instagram
എംഎസ് ധോണി, എപി ധില്ലൻ, സൽമാൻ ഖാൻ | Instagram

സൂപ്പർതാരങ്ങൾക്കൊപ്പം ഓഫ് റോഡ് റൈഡ് നടത്തുന്ന ചിത്രങ്ങൾ പങ്കുവെച്ച് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് ഗായകൻ എപി ധില്ലൻ. ബോളിവുഡ് നടൻ സൽമാൻ ഖാൻ, മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എംഎസ് ധോണി എന്നിവർക്കൊപ്പം രസകരമായ ഔട്ടിങ് നടത്തുന്ന ചിത്രമാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിലിട്ടത്.

ചൊവ്വാഴ്ച, സൽമാൻ ഖാൻ്റെ പൻവേൽ ഫാം ഹൗസിൽ നടന്ന സാഹസിക യാത്രയുടെ ചിത്രങ്ങളാണിത്. ചെളിയിലൂടെയുള്ള ഓഫ്-റോഡ് യാത്ര മൂന്നുപരും ആസ്വദിക്കുന്നതായി ചിത്രങ്ങളിൽ കാണാം. ചെളി പുരണ്ട വസ്ത്രങ്ങളുമായി പുഞ്ചിരിയോടെ മൂന്നുപേരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുണ്ട്. ഫാം ഹൗസിന് ചുറ്റും തങ്ങൾ ഓൾ-ടെറൈൻ വാഹനം (ATV) ഓടിക്കുകയായിരുന്നെന്നും പോസ്റ്റിൽ പറയുന്നു.

ചെളിയിൽ വണ്ടി കുടുങ്ങിക്കിടക്കുന്ന ചിത്രത്തിനൊപ്പം 'ഇതിനു കാരണക്കാരൻ ആരാണെന്നാണ് നിങ്ങൾ കരുതുന്നതെന്നും ക്യാപ്ഷനിൽ ധില്ലൻ ചോദിക്കുന്നുണ്ട്.

പോസ്റ്റ് ഓൺലൈനിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടു, 14 ലക്ഷത്തോളം പേരാണ് ലൈക്കുമായെത്തിയത്. ഈ കൂട്ടുകെട്ട് അപ്രതീക്ഷിതമായിരുന്നു എന്നായിരുന്നു മിക്കവരുടെയും പ്രതികരണം. അതേസമയം, ചിത്രങ്ങൾ എഐ സഹായത്തോടെ നിർമിച്ചതാണെന്നാണ് ആദ്യം കരുതിയതെന്ന് ചിലർ തമാശയായി കമന്റിട്ടു.

ഇതാദ്യമായല്ല എപി ധില്ലൻ സൽമാൻ ഖാനുമായി സഹകരിക്കുന്നത്. അദ്ദേഹത്തിൻ്റെ മ്യൂസിക് വീഡിയോ 'ഓൾഡ് മണി'യിൽ എപി ധില്ലൻ്റെ സഹോദരനായി സൽമാൻ അഭിനയിച്ചിരുന്നു, സഞ്ജയ് ദത്തും അതിൽ അഭിനയിച്ചിരുന്നു. അന്നും ആരാധകർ അവരുടെ സഹകരണം ഇഷ്ടപ്പെട്ടു.

എപി ധില്ലൻ്റെ പുതിയ മ്യൂസിക് വീഡിയോ 'രാത്തൻ ലാംബിയാൻ' അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഷിന്ദ കാഹ്ലോൻ വരികളെഴുതിയ ഈ ഗാനം നിർമ്മിച്ചിരിക്കുന്നത് മൈക്ക് ടോംപയും ലൂക്ക മൗട്ടിയും ആണ്. സൽമാൻ ഖാന്റെ 'ബാറ്റിൽ ഓഫ് ഗൽവാൻ' റിലീസിനായി കാത്തിരിക്കുകയാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: See AP Dhillon`s epic muddy off-road adventure with Salman Khan and MS Dhoni! Fans rave about this unexpected and fun celeb collaboration. Click to see the pics!