ഇണചേരാനും മുട്ടയിടാനുമായി എല്ലാ വർഷവും ഞണ്ടുകൾ കടൽത്തീരത്തേക്ക് പോവും;അവയ്ക്കുവേണ്ടി റോഡുകൾ അടച്ചിടും

ക്രിസ്മസ് ദ്വീപ്, ഇന്ത്യൻമഹാസമുദ്രത്തിലുള്ളൊരു ചെറിയ ദ്വീപാണിത്. 1643-ലെ ഒരു ക്രിസ്മസ് ദിനത്തിലാണിത് കണ്ടുപിടിച്ചതെന്നും അങ്ങനെയാണതിന് ക്രിസ്മസ് ദ്വീപ് എന്ന് പേരുവന്നതെന്നുമാണ് രേഖകൾ പറയുന്നത്. 2021-ലെ കണക്കുകൾ പ്രകാരം 1600-ഓളം പേരാണ് ഇവിടെ ജീവിക്കുന്നത്.
അവിടെയും കീലിങ് ദ്വീപിലും മാത്രം കാണപ്പെടുന്ന ഒരുതരം കര ഞണ്ടുണ്ട്, ചുവപ്പ് നിറമാണതിന്. റെഡ് ക്രാബ് എന്നാണതിനെ വിളിക്കുന്നതും. ഒരുകാലത്ത് ക്രിസ്മസ് ദ്വീപിൽ മാത്രം 4 കോടിയിലേറെ റെഡ് ക്രാബ് ഉണ്ടായിരുന്നുവത്രേ.
Content Highlights: christmas islands unique red crabs, their annual migration and the conservation efforts to protect them