'ഓ പ്രിയേ'ക്കു പകരം ഈ ഗാനം ‘അനിയത്തിപ്രാവി’ൽ ഉപയോഗിച്ചിരുന്നതെങ്കില്‍ ഹിറ്റാകുമായിരുന്നോ?

'അനിയത്തിപ്രാവ്' സിനിമയിൽ നിന്ന്
'അനിയത്തിപ്രാവ്' സിനിമയിൽ നിന്ന്

കാല്‍നൂറ്റാണ്ടിനപ്പുറത്തുനിന്ന് ഒരു പാട്ട് കാതിലേക്കൊഴുകുന്നു; തീരാത്ത വേദനയായി, ഹൃദയത്തില്‍ നിറയുന്നു അത്. ഗാനത്തിന്റെ വരികളില്‍ മുഴുകി, ഒരു നിശ്ശബ്ദ ഗദ്ഗദം ഉള്ളിലൊതുക്കി തൃശ്ശൂരിലെ വീട്ടില്‍ സ്വന്തം മുറിയുടെ ഏകാന്തതയില്‍ കണ്ണുകള്‍ചിമ്മിയിരിക്കുന്നു ഔസേപ്പച്ചന്‍. 

''എത്രതവണ അന്ന് ആ പാട്ട് കേട്ടെന്നറിയില്ല. അതെഴുതിയ ആള്‍ ലോകത്തുനിന്ന് മാഞ്ഞുപോയിരിക്കുന്നു എന്ന സത്യം ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും മടിക്കുന്നു മനസ്സ്'' ഓര്‍മകളില്‍ മുഴുകി വികാരാധീനനാകുന്നു മലയാളികളുടെ പ്രിയ സംഗീതസംവിധായകന്‍. തന്റെ ഈണങ്ങള്‍ക്കൊത്ത് എത്രയോ ഭാവഗീതങ്ങള്‍ രചിച്ച എസ്. രമേശന്‍ നായരുടെ മരിക്കാത്ത ഓര്‍മകൂടിയാണ് ഔസേപ്പച്ചന് ആ വിരഹഗീതം: ''തേങ്ങുമീ വീണയില്‍ പാട്ടുറങ്ങും നേരം, ഒരു ജീവരാഗത്തൂവല്‍ മിഴിനീരില്‍ മുങ്ങുന്നു, കതിര്‍ തേടുമീ മോഹം പതിരായി മാറുന്നൂ, നിഴല്‍ വീണു കേഴുന്നൂ...''ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അറംപറ്റിയോ ആ വരികള്‍ക്ക് എന്നൊരു സംശയം. 

Content Highlights: The untold story behind `O Priye` from Aniyathipravu. Discover the forgotten song `Theengumee Veenayil` and its composer`s heartfelt tribute.

Continue reading