'സ്ത്രീയാണെന്ന് പരിഗണിച്ചില്ല, മോശമായ വാക്കുകള്‍ പറഞ്ഞു..' ; ഡ്രൈവര്‍ യദുവിനെതിരെ നടി റോഷ്‌ന...

റോഷ്‌ന ആന്‍ റോയ്, ഡ്രൈവര്‍ യദു (ഫോട്ടോകടപ്പാട്: ഫെയ്‌സ്ബുക്ക്)
റോഷ്‌ന ആന്‍ റോയ്, ഡ്രൈവര്‍ യദു (ഫോട്ടോകടപ്പാട്: ഫെയ്‌സ്ബുക്ക്)

മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കം ചര്‍ച്ചയാകവെ ഇതേ ഡ്രൈവര്‍ക്കെതിരെ ആരോപണവുമായി നടി റോഷ്‌ന ആന്‍ റോയ്. ഡ്രൈവര്‍ യദുവില്‍ നിന്ന് കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് സമാന അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് റോഷ്‌ന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. മലപ്പുറത്ത് നിന്ന് എറണാകുളത്തേക്കുള്ള കാര്‍ യാത്രയ്ക്കിടെയാണ് തനിക്ക് യദുവില്‍ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നതെന്നും നടി കുറിപ്പില്‍ പറയുന്നു. കുന്നംകുളത്ത് വച്ച് അപകടകരമാം വിധം കെഎസ്ആര്‍ടിസി ബസ് തന്റെ വാഹനത്തെ മറികടന്നെന്നും പിന്നീട് ബസ് നിര്‍ത്തി ഇറങ്ങിവന്ന് യാത്രക്കാരുടെ മുന്നില്‍ വച്ച് യദു തന്നോട് മോശമായ ഭാഷയില്‍ സംസാരിച്ചെന്നും നടി കുറിപ്പില്‍ വ്യക്തമാക്കുന്നു.

താന്‍ സംഭവത്തെ കുറിച്ച് എം.വി.ഡിയോട് അന്ന് തന്നെ പരാതിപ്പെട്ടെന്നും നടി പറയുന്നു. കെഎസ്ആര്‍ടിസിയിലേക്ക് ഫോട്ടോസഹിതം പരാതിപ്പെടാന്‍ ശ്രമിച്ചെങ്കിലും അന്ന് സാധിച്ചില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. മേയറോട് പോലും ഇത്ര മോശമായ രീതിയില്‍ സംസാരിക്കുന്ന യദു സാധാരണക്കാരിയായ എന്നോട് അന്ന് കാണിച്ചതില്‍ യാതൊരു അത്ഭുതവും ഇന്ന് തോന്നുന്നില്ല. ഇത്തരക്കാരെ ഇനിയും സംരക്ഷിക്കാതെ കൃത്യമായ നടപടി വേണമെന്നും റോഷ്‌ന കുറിപ്പില്‍ ആവശ്യപ്പെടുന്നു. 


 

Content Highlights: actress roshna ann roy against ksrtc driver yadu