ഔട്ട്‌ഡോര്‍ പ്ലാന്റുകള്‍ മുതല്‍ ടേബിള്‍ ക്ലോത്ത് സെറ്റുകള്‍ വരെ...ഇഷ്ടനിറങ്ങളില്‍ സമ്മാനം നല്‍കാം

ഫോട്ടോ: Shutterstock
ഫോട്ടോ: Shutterstock

പ്രണയം തുറന്നുപറയാനുള്ള അവസരംകൂടിയാണ് ഓരോ പ്രണയദിനവും. ഇഷ്ടത്തെക്കുറിച്ച് എഴുതിയും പറഞ്ഞും പ്രിയപ്പെട്ട ഭക്ഷണം തയ്യാറാക്കി നല്‍കിയും  നല്ല സമ്മാനങ്ങള്‍ നല്‍കിയും പ്രണയം പങ്കുവെക്കാന്‍ വഴികളേറെ.  പ്രണയ ദിനത്തില്‍ പരസ്പരം സമ്മാനിക്കാന്‍ ചില ഗിഫ്റ്റിങ് ഐഡിയാസ് ഇതാ. 

പൂക്കളോ വസ്ത്രമോ ആഭരണങ്ങളോ സമ്മാനം എന്തുമാവട്ടെ... തിരഞ്ഞെടുക്കുന്ന നിറം പ്രധാനമാണ്. സമ്മാനത്തിനായി തിരഞ്ഞെടുക്കുന്ന നിറങ്ങളിലൂടെ പോലും ഇന്ന് പ്രണയം പങ്കുവെക്കാനാവും. പ്രണയിതാവിന്റെ ഇഷ്ട നിറം ചോദിച്ചറിയാം. ആ നിറത്തിലുള്ള വസ്തുക്കള്‍ സമ്മാനമായി നല്‍കാം. 
ചുവപ്പ്, പിങ്ക്, പര്‍പിള്‍, നീല, പച്ച, വെള്ള എന്നീ നിറങ്ങള്‍ക്ക് ഓരോന്നിനും പ്രണയത്തില്‍ വ്യത്യസ്ത അര്‍ഥതലങ്ങളുണ്ട്. നിങ്ങളുടെ പ്രണയത്തിന്റെയും പ്രണയിതാവിന്റെയും സ്വഭാവത്തിന് യോജിച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍, പൂക്കള്‍, അലങ്കാര വസ്തുക്കള്‍ തുടങ്ങിയവ സമ്മാനിക്കാം.

ചുവപ്പ് നിറം തീവ്രമായ പ്രണയത്തെ സൂചിപ്പിക്കുന്നു. നിഷ്‌കളങ്കത, സൗമ്യമായ പെരുമാറ്റം, ആരാധന എന്നിവയെയാണ് പിങ്ക് സൂചിപ്പിക്കുന്നത്. പര്‍പ്പിള്‍ ആത്മീയ പ്രണയത്തെ പ്രതിനിധീകരിക്കുന്നു. നീല പരസ്പരവിശ്വാസം, പ്രണയത്തിലെ ഉറപ്പ്, സ്ഥിരത എന്നിവയുടെ നിറമാണ്. പച്ച പുതിയ തുടക്കം വളര്‍ച്ച എന്നിവയെസൂചിപ്പിക്കുന്നു. വെള്ള നിറം പരിശുദ്ധിയുടെയും മഞ്ഞ സൗഹൃദത്തിന്റെയും പ്രതീകമാണ്.  

  • ഇഷ്ടപ്പെട്ട പൂക്കള്‍ ഏതെന്ന് മനസ്സിലാക്കി അവ സമ്മാനിക്കാം. പങ്കാളിയുടെ ജന്മനക്ഷത്രവുമായി ബന്ധപ്പെട്ട പൂക്കള്‍കൊരുത്ത ബൊക്കെയും നല്‍കാം. 
  • പ്രണയിതാവിന്റെ താത്പര്യങ്ങളെയും പേഴ്‌സണാലിറ്റിയെയും കണക്കിലെടുത്ത് സമ്മാനങ്ങള്‍ നല്‍കാം. 
  • നേച്ചര്‍ ലവ്വര്‍ ആയ ആളാണെങ്കില്‍ ഇന്‍ഡോര്‍/ ഔട്ട്‌ഡോര്‍ പ്ലാന്റുകള്‍, പൂച്ചെടികള്‍, ഭംഗിയുള്ള പ്ലാന്റ് പോട്ടുകള്‍, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങിയവ സമ്മാനിക്കാം. സെറാമിക്, ടെറാകോട്ട, മെറ്റാലിക് തുടങ്ങി വിവിധതരം മനോഹരമായ പ്ലാന്റ് പോട്ടുകള്‍ വിപണിയിലുണ്ട്. 
  • വീടും പരിസരവും ഭംഗിയായി ഒരുക്കാനും ക്രമീകരിക്കാനുമാണ് പങ്കാളിക്ക് ഇഷ്ടമെങ്കില്‍ ടേബിള്‍ ക്ലോത്ത് സെറ്റുകള്‍, ഭംഗിയുള്ള ബെഡ് ഷീറ്റുകള്‍, അലങ്കാരവസ്തുക്കള്‍ എന്നിവ തിരഞ്ഞെടുക്കാം.
  • ഭക്ഷണപ്രിയമുള്ളവര്‍ക്ക് അവരുടെ ഇഷ്ടഭക്ഷണങ്ങള്‍ തയ്യാറാക്കി വിരുന്നൊരുക്കി സ്‌നേഹം പങ്കുവെക്കാം. പേഴ്‌സണലൈസ്ഡ് ചോക്ലേറ്റുകള്‍, രുചിയേറും പേസ്ട്രികള്‍ എന്നിവയെല്ലാം പ്രണയത്തിന് മധുരം കൂട്ടും.  
  • ആഭരണങ്ങള്‍ ഇഷ്ടമുള്ളവര്‍ക്ക് എമറാള്‍ഡ്, റൂബി, പേള്‍ തുടങ്ങി ജന്മനക്ഷത്രക്കല്ലുകള്‍ പതിച്ച ആഭരണങ്ങള്‍ നല്‍കാം. സെന്റിമെന്റല്‍ ആഭരണങ്ങള്‍ ഇപ്പോള്‍ ട്രെന്‍ഡാണ്. നിങ്ങളും പങ്കാളിയുമുള്ള ചിത്രം പതിപ്പിച്ച പെന്‍ഡന്റുള്ള മാല, കൈവിരല്‍ അടയാളം പതിച്ച മാല തുടങ്ങിയവ തിരഞ്ഞെടുക്കാം. ആഫ്രിക്കന്‍ ടര്‍ക്കോയിസ്, അമസോണൈറ്റ്, അമെതൈസ്റ്റ്, ബ്ലാക്ക് ഓനിക്‌സ്, ബോട്‌സ്വാന അഗേറ്റ്, കാര്‍ണേലിയന്‍, കോറല്‍ ജേഡ്, ലാവ റോക്ക് തുടങ്ങിയ സ്‌റ്റോണുകളിലുള്ള വിഷ് ബീഡ്‌സ് ഇന്റെന്‍ഷണല്‍ ബ്രേസ്‌ലെറ്റ്, ചെയിനുകള്‍ എന്നിവയും സമ്മാനിക്കാം. 
  • വാലന്റൈന്‍സ് ഡേക്ക് നല്‍കാന്‍ യോജിച്ച മറ്റൊരു സമ്മാനമാണ് സെല്‍ഫ്‌കെയര്‍ വസ്തുക്കള്‍. പല ആകൃതിയിലും വലിപ്പത്തിലുമുള്ള സുഗന്ധം പരത്തുന്ന അരോമ കാന്‍ഡില്‍സ് വിപണിയിലുണ്ട്. പൂക്കളുടെ ആകൃതിയിലുള്ള ഫ്‌ളവര്‍ കാന്‍ഡില്‍, ജലസസ്യങ്ങളുടെ രൂപത്തിലുള്ള ടെറാറിയം കാന്‍ഡില്‍ എന്നിവയും നല്‍കാം.
  • സ്‌കിന്‍കെയര്‍ വസ്തുക്കള്‍, ബാത്ത്ഡബ് കാന്‍ഡി എന്നിവയുടെ ഗിഫ്റ്റ് ഹാംപറുകളും നല്‍കാം. 
  • ഇഷ്ടപ്പെട്ട എഴുത്തുകാരന്റെ പുസ്തകങ്ങള്‍ സമ്മാനിക്കാം. 
  • സമ്മാനം നല്‍കുമ്പോള്‍ അവയുടെ നിറത്തിലും സമ്മാനപ്പൊതിയില്‍പോലും ശ്രദ്ധ വേണം. ഗിഫ്റ്റ് പൊതിയുമ്പോള്‍ ഗിഫ്റ്റ് പേപ്പറിനൊപ്പം റിബ്ബണും കെട്ടാം. ഗിഫ്റ്റ് പേപ്പറിന്റെയും റിബ്ബണിനും ഒരേ നിറം തിരഞ്ഞെടുത്താല്‍ ഗിഫ്റ്റിന് ഭംഗിയേറും.

Content Highlights: valentines day gifts according to colour and choice