അടുക്കളയില്‍ എണ്ണ വീണോ? എളുപ്പത്തില്‍ വൃത്തിയാക്കാന്‍ ഈ സൂത്രം പരീക്ഷിക്കൂ

എ.ഐ നിര്‍മ്മിത ചിത്രം
എ.ഐ നിര്‍മ്മിത ചിത്രം

അടുക്കളയില്‍ കൈതട്ടി എണ്ണ വീണാല്‍ ആദ്യം തേടുന്നത് ടിഷ്യൂ പേപ്പറാകും. അല്ലെങ്കില്‍ ഒരു തുണി എടുത്ത് തുടയ്ക്കും. എന്നാല്‍ നേരിട്ട് ടിഷ്യൂ പേപ്പര്‍ കൊണ്ട് തുടയ്ക്കുമ്പോള്‍ എണ്ണ കൂടുതല്‍ സ്ഥലത്തേക്ക് പരക്കുകയാണ് ചെയ്യുന്നത്. അത് കിച്ചണ്‍ കൗണ്ടറിനെ കൂടുതല്‍ വൃത്തികേടാക്കും. എണ്ണക്കറകള്‍ എളുപ്പത്തില്‍ വൃത്തിയാക്കാന്‍ ഒരു സൂത്രം പറയാം.

  • കിച്ചണില്‍ വീണ എണ്ണക്കുമുകളിലേക്ക് ഉപ്പ് നന്നായി വിതറുക.
  • എണ്ണ മുഴുവന്‍ വലിച്ചെടുക്കുന്നത് വരെ കാത്തിരിക്കുക.
  • തുടര്‍ന്ന് കിച്ചണ്‍ കൗണ്ടര്‍ വൃത്തിയാക്കുന്ന തുണി ഉപയോഗിച്ചോ അല്ലെങ്കില്‍ ടിഷ്യൂ പേപ്പര്‍ കൊണ്ടോ തുടയ്ക്കാം.

ഇങ്ങനെ ചെയ്യുമ്പോള്‍ എണ്ണയുടെ കറയോ, പശപശപ്പോ ഉണ്ടാകില്ല. അടുത്ത തവണ എണ്ണക്കറകള്‍ നീക്കാന്‍ ഈ സൂത്രം പരീക്ഷിച്ചു നോക്കു. ഈ ഹാക്ക് നിങ്ങളുടെ ജോലി എളുപ്പമാക്കാന്‍ സഹായിക്കും. ഡിജിറ്റല്‍ ക്രിയേറ്റര്‍ ശശാങ്ക് അറോറ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചൊരു ലളിതമായ ഹാക്കാണിത്.

അടുക്കള വൃത്തിയായി സൂക്ഷിക്കാന്‍ 

  • ഉപയോഗിച്ച പാത്രങ്ങള്‍ കെട്ടിക്കിടക്കാതെ ഉടന്‍ കഴുകി വയ്ക്കുക. സിങ്ക് വൃത്തിയായി ഇരിക്കുന്നത് അടുക്കളയില്‍ ദുര്‍ഗന്ധം ഉണ്ടാക്കുന്നത് തടയും. പാചകത്തിന്‌ കൂടുതല്‍ സൗകര്യം നല്‍കുകയും ചെയ്യും.
  • അടുക്കളയില്‍ ഉണ്ടാകുന്ന വെറ്റ്-ഡ്രൈ മാലിന്യങ്ങള്‍ വേര്‍തിരിച്ച് വെയ്ക്കാം.
  • അടുക്കളയില്‍ ടിഷ്യൂ കൂടുതലായി ഉപയോഗിക്കുന്നതിന് പകരം മൈക്രോഫൈബര്‍ തുണികള്‍ ഉപയോഗിക്കാം. അവ ഇടയ്ക്കിടെ കഴുകി വൃത്തിയായി സൂക്ഷിക്കണം.
  • അടുക്കള ദിവസേന അടിച്ചുവാരി വൃത്തിയാക്കുക. കിച്ചണ്‍ കൗണ്ടറിനു മുകളിലുള്ള ടൈലുകളും സ്ഥിരമായി തുടച്ച് വൃത്തിയാക്കണം.
  • കിച്ചണ്‍ കൗണ്ടറില്‍ വീഴുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും, എണ്ണയും മറ്റും ഉടന്‍ തുടയ്ക്കുക. വൈകിയാല്‍ കറ പിടിച്ചു പോകുകയും അടുക്കളയുടെ വൃത്തിയും ഭംഗിയും നശിപ്പിക്കുകയും ചെയ്യും.
  • അടുക്കളയിലെ അലമാരകള്‍ കൃത്യമായ ഇടവേളകളില്‍ അകത്തും പുറത്തും വൃത്തിയാക്കണം.
  • പാത്രങ്ങള്‍, പാചകോപകരണങ്ങള്‍, ക്ലീനിംഗ് സാമഗ്രികള്‍ എന്നിവയ്ക്കായി പ്രത്യേക സ്‌പേസുകള്‍ ഉണ്ടാക്കി വയ്ക്കുന്നത് ആവശ്യമുള്ളത് എളുപ്പത്തില്‍ എടുക്കാൻ സഹായിക്കും.

അടുക്കള വൃത്തിയായി സൂക്ഷിക്കുന്നത് ആരോഗ്യമുളള ജീവിതത്തിന്റെ ആദ്യപടിയാണ്. ചെറിയൊരു വിട്ടുവീഴ്ച പോലും ആരോഗ്യത്തെ ബാധിക്കും. കൃത്യമായ ഇടവേളകളില്‍ അടുക്കള ഡീപ് ക്‌ളീനിങ് ചെയ്യുന്നതും നല്ലതാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Healthy kitchen, Clean kitchen oil spills easily with salt! Ditch the tissues and prevent greasy messes with this simple cleaning hack. Learn more kitchen cleaning tips.