വിഭവങ്ങളയക്കൂ, നിങ്ങള്‍ക്കുമാകാം ഹോം ഷെഫ്; നേടാം കൈനിറയെ സമ്മാനങ്ങളും

പ്രതീകാത്മകചിത്രം | ഫോട്ടോ- എൻ.എം. പ്രദീപ്
പ്രതീകാത്മകചിത്രം | ഫോട്ടോ- എൻ.എം. പ്രദീപ്

ഗൃഹലക്ഷ്മി ഹോം ഷെഫ് മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ തുടരുന്നു. വിജയികളെ കാത്തിരിക്കുന്നത് വമ്പന്‍സമ്മാനങ്ങളാണ്. ഒക്ടോബര്‍ 10 വരെ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു സ്‌പെഷല്‍ നാടന്‍വിഭവവുമായി ആദ്യറൗണ്ട്മത്സരത്തില്‍ പങ്കെടുക്കാം. തയ്യാറാക്കിയ വിഭവം കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ നിര്‍ദ്ദിഷ്ടകേന്ദ്രങ്ങളില്‍ എത്തിക്കുകയാണ് വേണ്ടത്. 

ഇതില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 15 പേര്‍ക്ക് ഫിനാലെയില്‍ മത്സരിക്കാം. ഫിനാലെയില്‍ ആദ്യറൗണ്ടിലെ വിഭവം ലൈവായി പാചകം ചെയ്യുകയാണ് വേണ്ടത്. ഇവരില്‍നിന്ന് വിജയികളെ തിരഞ്ഞെടുക്കുന്നത് സെലിബ്രിറ്റികളും പാചകരംഗത്തെ പ്രമുഖരുമടങ്ങുന്ന വിധികര്‍ത്താക്കളാണ്. ഒന്നാം സമ്മാനം 50,000 രൂപയാണ്. രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 30,000 രൂപയും 20,000 രൂപയും സമ്മാനമായി ലഭിക്കും. അതിനൊപ്പം 15 ഫൈനലിസ്റ്റുകളുടെ ഫോട്ടോയും വിഭവങ്ങളുടെ കുറിപ്പും ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിക്കും. ഇവര്‍ക്ക് വിഡിയം നല്‍കുന്ന ഗ്യാസ് സ്റ്റൗവും സമ്മാനമായി ലഭിക്കും.  

ഒരാളില്‍നിന്ന് ഒരുവിഭവം മാത്രമേ സ്വീകരിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 8129698698 എന്ന നമ്പറില്‍ ബന്ധപ്പെടാം. മത്സരത്തില്‍ പങ്കെടുക്കാന്‍ www.grihalakshmi.in/homechef സന്ദര്‍ശിക്കൂ, അല്ലെങ്കില്‍ താഴെക്കൊടുത്തിരിക്കുന്ന ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്യൂ.

Content Highlights: grihalakshmi home chef competition