ഉണക്കപ്പുല്ലും ചൂരല്‍വളയങ്ങളും കൊണ്ട് ക്രിസ്മസ് അലങ്കാരങ്ങള്‍

വാള്‍ ഹാങ്ങിങ്
ചൂരല്‍വളയത്തില്‍ കമ്പിളി നൂലുകൊണ്ടുള്ള പോം പോം പിടിപ്പിക്കുക. ഗോള്‍ഡന്‍ മുത്തുകള്‍ പതിപ്പിച്ചശേഷം മഞ്ഞയും പച്ചയും മണികളും നക്ഷത്രങ്ങളും പിടിപ്പിച്ചോളൂ. ഇതും ഒരു ചുവരലങ്കാരമാണ്.
ചൂരല്‍കുട്ട
ചൂരല്‍ കുട്ടയില്‍ മാതാവിന്റെ രൂപം വെക്കുക. ഇതില്‍ നൂല്‍പ്പന്തുകളും തുണികൊണ്ട് ഉണ്ടാക്കിയ പൂക്കളും പിടിപ്പിച്ചോളൂ. നിറമുള്ള അലങ്കാരമണികള്‍ കൊണ്ടും ചൂരല്‍ക്കുട്ട അലങ്കരിക്കാം. ചൂരല്‍ക്കുട്ട ഒരു ചെറിയ തടിക്കഷണത്തില്‍ ഉറപ്പിച്ച് സ്റ്റൂളിലോ മേശപ്പുറത്തോ വെക്കാം. ഇതിനു മുന്നില്‍ മെഴുകുതിരി കൊളുത്താം.
വാള്‍ ഹാങ്ങിങ്
കമ്പി വളച്ച് ഒരു വൃത്തം ഉണ്ടാക്കുക. അതിന്റെ മുകളില്‍ മെറൂണ്‍ നിറത്തിലുള്ള ഉണക്കപ്പുല്ല് ചുറ്റണം. അതിനു മുകളിലായി വെള്ള കമ്പിളി നൂലുകൊണ്ടുള്ള പൂക്കളും മണികളും പിടിപ്പിക്കുക. നടുക്കുളള കമ്പിയില്‍ ഇളംനിറത്തിലുള്ള ഉണക്കപ്പുല്ലും മണികളും വച്ചോളൂ. നടുക്ക് കടലാസുകൊണ്ട് കോണുണ്ടാക്കി മെറൂണ്‍ ഗില്‍റ്റിങ് ഡെക്കറേഷന്‍സ് ചുറ്റി ഗോള്‍ഡന്‍ കളര്‍ മുത്തുമാല പിടിപ്പിക്കുക. ഇത് ചുവരില്‍ തൂക്കിയിടാം.
വാള്‍ ഹാങ്ങിങ്
10 ഇഞ്ചും 8 ഇഞ്ചും വലിപ്പത്തില്‍ കമ്പി കൊണ്ട് രണ്ട് വളയങ്ങള്‍ ഉണ്ടാക്കി വലുത് മുകളിലും ചെറുത് താഴെയുമായി ചേര്‍ത്തുകെട്ടുക. ചുവപ്പും പച്ചയും ഗില്‍റ്റിങ് ഡെക്കറേഷന്‍ ചിത്രത്തില്‍ കാണുന്നതു പോലെ ചുറ്റി പൈന്‍ കോണും സാന്തയുടെ രൂപവും പിടിപ്പിച്ച് മണികള്‍ കെട്ടുക.
Content Highlights: easy craft for home decoration