ഒരു ട്രെയിനോ മുഴുവന്‍ കോച്ചോ ഇനി ഒരുമിച്ച് ബുക്ക് ചെയ്യാം

വലിയൊരു ഗ്യാങുമായി വിനോദയാത്ര പ്ലാന്‍ ചെയ്താല്‍ അടുത്ത കടമ്പ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യലാണ്. ടിക്കറ്റ് കിട്ടിയാലും കുറച്ചുപേര്‍ ആദ്യ ബോഗിയിലും മറ്റുചിലര്‍ അവസാനത്തേതിലുമായിരിക്കും. എന്നാല്‍ അതോര്‍ത്ത് ഇനി വിഷമിക്കേണ്ട. ഒരു ട്രെയിന്‍ മുഴുവനായോ ഒരു കോച്ച് മാത്രമായോ ഇനി ബുക്ക് ചെയ്യാം. ഐ.ആര്.സി.റ്റി യുടെ എഫ്.റ്റി.ആര് പോര്‍ട്ടല്‍ വഴി ഇനി ഇത് എളുപ്പമാക്കാം.
എഫ്.റ്റി.ആര് പോര്‍ട്ടല്‍
മൂന്ന് ഓഫര്‍ ചാര്ട്ടറുകളാണ് ഇന്ത്യന്‍ റെയില്‍വെ മുന്നോട്ടു വയ്ക്കുന്നത്.
1.റെയില്‍വെ കോച്ച് ചാര്‍ട്ടര്‍- ഒരു മുഴുവന്‍ കോച്ച് ബുക്ക് ചെയ്യാം( 18 മുതല്‍ 100 സീറ്റ് വരെ)
2.ട്രെയിന്‍ ചാര്‍ട്ടര്‍- ഒരു ട്രെയിന്‍ മുഴുവനായി ബുക്ക് ചെയ്യാം.
3. സലൂണ്‍ ചാര്‍ട്ടര്‍- എല്ലാ സൗകര്യങ്ങളോടും കൂടിയ പ്രെവറ്റ് സലൂണ്‍ ബുക്ക് ചെയ്യാം.
എപ്പോള്‍
- യാത്രയ്ക്ക് ആറുമാസം മുമ്പ് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്.
- ട്രെയിനോ കോച്ചോ ബുക്ക് ചെയ്യുമ്പോള്‍ കുറഞ്ഞത് 18 കോച്ചുകളും പരമാവധി 24 കോച്ചുകളുമുണ്ടാകും.
(ഇതില്‍ നിര്‍ബന്ധമായും രണ്ട് എസ്.എല്‍.ആര് കോച്ചോ,ജനറേറ്റര്‍ കാറുകളോ ഉള്‍പ്പെട്ടിരിക്കണം.)
സെക്യൂരിറ്റി ഡെപ്പോസിറ്റ്
ഒരു കോച്ചിന് 50000 രൂപ നിരക്കില്‍ രജിസ്ട്രേഷനും സെക്യൂരിറ്റി ഡെപ്പോസിറ്റുമായി അടയ്ക്കേണ്ടതുണ്ട്. ഇതോടൊപ്പം24 ബോഗികളടങ്ങുന്ന ട്രെയിനായിരിക്കും ഒരുമിച്ച് ചാര്‍ട്ട് ചെയ്ത് കിട്ടുക.
എങ്ങനെ ബുക്ക് ചെയ്യാം
ഐ.ആര്.സി.റ്റി.സി യുടെ എഫ്.റ്റി.ആര് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ബുക്കിങ് ചെയ്യാവുന്നതാണ്(https://www.ftr.irctc.co.in/ftr/). ഇതിനായി നിങ്ങളുടെ ഐ.ആര്.സി.റ്റി.സി അക്കൗണ്ട് വഴി ലോഗിന്‍ ചെയ്യാം. ഒ.ടി.പി വെരിഫൈ ചെയ്ത് സേവനം തിരഞ്ഞെടുക്കാം. (കോച്ച്, ട്രെയിന്‍, സലൂണ്‍) യാത്രാ വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്താവുന്നതാണ്. ഇതില്‍ തീയതി, സ്ഥലം, ട്രെയിന്‍ നമ്പര്‍, ഏത് തരം കോച്ച്, യാത്രക്കാരുടെ വിവരങ്ങള്‍, അടയ്ക്കേണ്ട തുക എന്നിവ ഉണ്ടാകും.
ഓഫ് ലൈന്‍ സേവനം
സ്റ്റേഷന് ഓഫീസ് വഴി ഓഫ് ലൈനായും ഈ സേവനം ലഭ്യമാണ്.
- ചീഫ് റിസര്‍വേഷന്‍ ഓഫീസറോ സ്റ്റേഷന് മാനേജരോ മുഖാന്തരം ഈ സേവനം ലഭ്യമാണ്.
- ഇതിനായുള്ള ആപ്ലിക്കേഷന്‍ ഫോം ഫില്‍ ചെയ്ത് യാത്രക്കാരുടെ വിവരങ്ങളും രേഖകളും ഡെപ്പോസിറ്റും അവിടെ അടയ്ക്കാവുന്നതാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Learn how to charter a whole train or coach in India via IRCTC`s FTR portal