ഇനി കളിയാക്കണ്ട, ഐ ഫോണിലും കോള്‍ റെക്കോഡിങ് വരുന്നു

--
--

എത്രയൊക്കെ പണം മുടക്കിയിട്ടെന്താ, ഒരു കോള്‍ റെക്കോഡ് ചെയ്യാന്‍ പറ്റില്ലല്ലോ..! ഇങ്ങനെയായിരുന്നു ഐ ഫോണ്‍ ഉപഭോക്താക്കളെ ആളുകള്‍ കളിയാക്കിയിരുന്നത്. ഇനി മുതല്‍ ആ കളിയാക്കലുകള്‍ നിര്‍ത്താം. പുതുതായി അവതരിപ്പിക്കുന്ന ഐ.ഒ.എസ്. 18 അപ്‌ഡേഷനില്‍ കോള്‍ റെക്കോഡ് ചെയ്യാനുള്ള സൗകര്യം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഐ.ഒ.എസ്. 18-ന്റെ പ്രിവ്യൂവിലാണ് ആപ്പിള്‍ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

റെക്കോഡിങ്ങിനൊപ്പം അത് നേരിട്ട് ട്രാന്‍സ്‌ക്രൈബ് ചെയ്യാനുള്ള സൗകര്യവും ഈ അപ്‌ഡേഷനിലുണ്ട്. ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മന്‍, ജാപ്പനീസ്, ചൈനീസ്, പോര്‍ച്ചുഗീസ് അടക്കമുളള ഭാഷകളാണ് ട്രാന്‍സ്‌ക്രൈബ് ചെയ്യുക. മുമ്പ് കോള്‍ റെക്കോഡ് ചെയ്യാന്‍ ഐ ഫോണ്‍ ഉപഭോക്താക്കള്‍ തേഡ് പാര്‍ട്ടി ആപ്പുകളെയായിരുന്നു ആശ്രയിച്ചിരുന്നത്. ഐ ഫോണ്‍ 12 മുതലുളള ഫോണുകളിലാണ് ഐ.ഒ.എസ്. 18 അപ്‌ഡേറ്റ് ചെയ്യാനാവുക.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഏറെ പ്രാധാന്യം നല്‍കുന്ന ഈ അപ്‌ഡേഷന്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്.

Content Highlights: Apple iPhones with iOS 18 can record phone calls