‘ഭയക്കാതിരിക്കുക, പരിശ്രമിക്കുക’ സെൻഡായയുടെ വിജയരഹസ്യം ഇതാണ്

സെൻഡായ | Instagram
സെൻഡായ | Instagram

ഹോളിവുഡ് നടി സെൻഡായയുടെ സ്വന്തം വർഷമാണ് 2026 എന്നു വേണമെങ്കിൽ പറയാം. ഇക്കൊല്ലം തുടങ്ങിയതുമുതൽ 'ദി ഡ്രാമ', 'ദി ഒഡീസി', 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ', 'യൂഫോറിയ'യുടെ അവസാന സീസൺ എന്നിങ്ങനെ ഏറ്റവും വിജയകരമായ വലിയ പ്രോജക്ടുകളുടെ ഭാഗമായി സെൻഡായ. കൂടാതെ ഡിസംബറിൽ 'ഡ്യൂൺ: പാർട്ട് ത്രീ'യും റിലീസിനെത്തുന്നുണ്ട്. ഇക്കൊല്ലം സ്പൈഡർമാൻ സഹനടൻ ടോം ഹോളണ്ടിനെ സെൻഡായ വിവാഹവും ചെയ്തു. ഇരുവരും ഒന്നിച്ച ഏറ്റവും പുതിയ ചിത്രം ഹോളിവുഡിന്റെ എക്കാലത്തെയും വലിയ ബോക്സോഫീസ് വിജയങ്ങളിൽ ഒന്നായി മാറുകയാണ്.

ഇന്ന് 30-ാം ജന്മദിനം ആഘോഷിക്കുകയാണ് സെൻഡായ. 2021-ലെ ഒരു അഭിമുഖത്തിൽ സെൻഡായ പറഞ്ഞ വാക്കുകൾ ഈ ഘട്ടത്തിൽ വളരെ പ്രസക്തമാവുകയാണ്. "മികച്ചവരാകാനുള്ള ഒരേയൊരു വഴി നിർഭയരായിരിക്കുകയും ശ്രമിക്കുകയുമാണ്"- എന്നാണ് സെൻഡായ അന്ന് പറഞ്ഞത്. യൂഫോറിയ സഹനടൻ കോൾമാൻ ഡൊമിംഗോയ്ക്കൊപ്പം അഭിമുഖത്തിൽ പങ്കെടുത്ത സെൻഡായ, ജോലിയെയും ജീവിതത്തെയും കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു. തൊഴിലിനെപ്പറ്റി സംസാരിക്കുമ്പോൾ, അഭിനേതാക്കളെന്ന നിലയിൽ "വിഡ്ഢികളാവുമോ"യെന്ന് ഭയപ്പെടരുതെന്ന് (should not fear) സെൻഡായ ചൂണ്ടിക്കാണിച്ചു.

അവർ തന്റെ ജീവിതത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രയോഗിക്കുന്ന ഒരു തത്വമാണിത്, ഒരു പുതിയ കാര്യം പരീക്ഷിക്കുമ്പോൾ അതിൽ ഒരാൾക്ക് തിളങ്ങാൻ കഴിഞ്ഞെന്നു വരില്ല. പരാജയപ്പെടുമെന്ന ഭയത്താൽ ആരും ഒന്നും ശ്രമിക്കുന്നില്ലെങ്കിൽ, അവർക്ക് ഒരിക്കലും അതിൽ മികവ് പുലർത്താൻ കഴിയില്ലെന്നാണ് നടി വ്യക്തമാക്കുന്നത്. 

"പല അഭിനേതാക്കൾക്കുമുള്ള ഒരു കാര്യം, നിങ്ങൾ പഠിക്കുന്ന ഒരു കാര്യം, വിഡ്ഢിയാകാൻ ഭയപ്പെടരുത്, തെറ്റ് ചെയ്യാൻ ഭയപ്പെടരുത്, ഒന്നിനെയും ഭയപ്പെടരുത് എന്നതാണ്. ഞാൻ അത് എന്റെ ജീവിതത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രയോഗിക്കാൻ ശ്രമിക്കുന്നുണ്ട്, കാരണം മികച്ചതാവാൻ കഴിയില്ലെന്ന ഭയത്താൽ ഞാനെപ്പോഴും കാര്യങ്ങൾ ചെയ്യാൻ പേടിച്ചിരുന്നു. എന്നാൽ മികച്ചവനാകാനുള്ള ഒരേയൊരു വഴി നിർഭയരാവുകയും ശ്രമിക്കുകയുമാണ്."

പഠിക്കുമ്പോഴോ പരിശീലിക്കുമ്പോഴോ, തങ്ങൾ മണ്ടൻമാരാണെന്ന് മറ്റുള്ളവർ കരുതുമോ എന്നതിലല്ല, മറിച്ച് ആ തൊഴിൽ എത്ര നന്നായി പഠിച്ചെടുക്കുന്നു എന്നതിലാണ് ഒരാൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് സെൻഡായ പറഞ്ഞുവെക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Zendaya celebrates her 30th birthday in 2026 amid a massive career year with multiple hit films., Featured quote from her 2021 interview emphasizes that greatness requires fearlessness and trying., Overcoming the fear of looking stupid is essential for personal and professional growth., Mistakes and learning curves are natural parts of mastering any craft.