ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിസിലടിച്ച് ചരിത്രം കുറിക്കാന്‍ റെബേക്ക വെല്‍ഷ്

ചരിത്രത്തിലേക്ക് വിസിലടിക്കാന്‍ റെബേക്ക വെല്‍ഷ്. ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച ലീഗുകളിലൊന്നായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതയെന്ന റെക്കോഡ് സ്വന്തമാക്കാനൊരുങ്ങുകയാണ് റെബേക്ക. ഡിസംബര്‍ 23-ന് നടക്കുന്ന ഫുള്‍ഹാം- ബേണ്‍ലി മത്സരം നിയന്ത്രിക്കുന്നതോടെ റെബേക്കയ്ക്ക് ഈ നേട്ടം സ്വന്തമാകും.
40-കാരിയായ റെബേക്ക മുമ്പ് ഇംഗ്ലീഷ് രണ്ടാം ഡിവിഷനായ ചാമ്പ്യന്‍ഷിപ്പിലെ മത്സരം നിയന്ത്രിച്ചിട്ടുണ്ട്. 2010-ലാണ് റെബേക്ക റഫറിയിങ് തുടങ്ങുന്നത്. വനിതാ സൂപ്പര്‍ ലീഗ്, വനിതാ ചാമ്പ്യന്‍സ് ലീഗ്, വനിതാ ലോകകപ്പ്, 2022-ലെ എഫ്.എ. കപ്പ് അടക്കമുള്ള ടൂര്‍ണണമെന്റുകളില്‍ മത്സരം നിയന്ത്രിച്ചിട്ടുണ്ട്.
കഴിഞ്ഞ നവംബറില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്- ഫുള്‍ഹാം മത്സരത്തില്‍ വെല്‍ഷ് നാലാം റഫറിയുടെ റോള്‍ വഹിച്ചിരുന്നു. പ്രീമിയര്‍ ലീഗില്‍ ഈ റോളിലെത്തുന്ന ആദ്യ വനിത കൂടിയായിരുന്നു.
ഖത്തറില്‍ നടന്ന കഴിഞ്ഞ പുരുഷ ഫുട്‌ബോള്‍ ലോകകപ്പിലെ ജര്‍മനി- കോസ്റ്റ റീക്ക മത്സരം വനിതാ റഫറിമായിരുന്നു നിയന്ത്രിച്ചത്. ഫ്രഞ്ചുകാരി സെറ്റാഫാനി ഫ്രാപ്പാര്‍ട്ട് മെയ്ന്‍ റഫറിയായപ്പോള്‍ മെക്‌സിക്കോയില്‍നിന്നുള്ള കാരെന്‍ ഡയസ് മെദിനയും ബ്രസീലില്‍നിന്നുളള ന്യൂസ ഐനസ് ബാക് എന്നിവര്‍ ലൈനിലുംനിന്നു.
Content Highlights: Rebecca Welch to become Premier League's first female referee