‘അച്ഛന്റെ 90 ശതമാനം തമാശയും അമ്മയുടെ പത്തുശതമാനം ഭംഗിയുമാണ് എനിക്ക് കിട്ടിയിട്ടുള്ളത്’

#ശ്രീകാന്ത്
കല്യാണി പ്രിയദർശൻ
കല്യാണി പ്രിയദർശൻ

നാലുചിത്രങ്ങളാണ് ഇത്തവണ ഓണം റിലീസായെത്തിയത്. അതിൽ രണ്ടു സിനിമകളിലും നായികയായത് കല്യാണി പ്രിയദർശനാണ്. 'ലോക ചാപ്റ്റർ 1: ചന്ദ്ര', 'ഓടും കുതിര ചാടും കുതിര' എന്നിവയാണ് കല്യാണിയുടേതായി പുറത്തിറങ്ങിയത്. കല്യാണിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്യുന്നു.

മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകന്റെയും നായികയുടെയും മകൾ. പക്ഷേ, അച്ഛനമ്മമാരുടെ പേരിനപ്പുറം സിനിമ അവൾക്ക് സ്വന്തമായൊരു മേൽവിലാസം നൽകി. അങ്ങനെ ലിസിയുടെയും പ്രിയദർശന്റെയും മകൾ കല്യാണി മലയാളത്തിന്റെ പ്രിയനായികയായി. അരങ്ങേറ്റം മലയാളത്തിലൂടെത്തന്നെയാകും എന്ന പൊതുധാരണയെ തിരുത്തിക്കൊണ്ടാണ് കല്യാണി വെള്ളിത്തിരയിലേക്കുള്ള വാതിൽ തുറന്നത്. തമിഴിലും തെലുഗുവിലും തന്റെ പേര് പതിച്ചശേഷമായിരുന്നു മലയാളത്തിലേക്കുള്ള വരവ്. 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലെ നിക്കി എന്ന മുൻകോപക്കാരിയായ കഥാപാത്രത്തെ നിറഞ്ഞ കൈയടികളോടെയാണ് ആരാധകർ വരവേറ്റത്. 'ഹൃദയ'ത്തിലെ നിത്യ, 'ബ്രോ ഡാഡി'യിലെ അന്ന, 'തല്ലുമാല'യിലെ ബീപാത്തു, 'ശേഷം മൈക്കിൽ ഫാത്തിമ'യിലെ പാത്തു, 'വർഷങ്ങൾക്ക് ശേഷ'ത്തിലെ ആനി... വെള്ളിത്തിരയിൽ കല്യാണിയുടെ പലമുഖങ്ങൾ പ്രേക്ഷകർ കണ്ടു. സ്വപ്‌നങ്ങളും ചേരുവകളായ തന്റെ ജീവിതത്തിന്റെ അധ്യായങ്ങൾ തുറക്കുകയാണ് കല്യാണി.

Content Highlights: Kalyani Priyadarshan, daughter of Lissy and Priyadarshan, talks about her acting career, film choices and the influence of her parents

Continue reading