'അന്നവൻ നാടുവിട്ടുപോകാൻ തീരുമാനിച്ച ദിവസമായിരുന്നു'; സി.എം.എസ് കോളേജിന്റെ ആദ്യ വനിതാ പ്രിൻസിപ്പൽ പറയുന്നു

രണ്ട് നൂറ്റാണ്ടിന്റെ കഥകളുറങ്ങുന്ന കലാലയ മുറ്റം. നിറയൗവനത്തിന്റെ ഇരുന്നൂറിലേറെ വർഷങ്ങൾ. കോട്ടയത്തെ സി.എം.എസ്. (ചർച്ച് മിഷൻ സൊസൈറ്റി) കോളേജ്. 1817-ൽ തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ ജോൺ മൺറോയാണതിന് തറക്കല്ലിട്ടത്. 'പഠിത്ത വീട്' എന്ന ചെല്ലപ്പേരിൽ നിന്നാ കലാലയം സി.എം.എസ്. കോളേജ് ആയി മുതിർന്നു.
കലാലയത്തിന്റെ പിറവി സാധ്യമായത് ഒരു സ്ത്രീയുടെ ദീർഘവീക്ഷണത്തിൽ നിന്നാണെന്നത് ചരിത്രത്തിന്റെ സൗന്ദര്യം. 1813- ൽ മഹാറാണി ഗൗരി ലക്ഷ്മിബായിയാണ് കലാലയം പടുത്തുയർത്താൻ സ്ഥലം വിട്ടുനൽകാൻ മുൻകൈയെടുത്തത്. നാടിന് വിദ്യയുടെ വെളിച്ചം പകരാനായുള്ള വിലപ്പെട്ട തീരുമാനത്തിൽ അങ്ങനെ ഒരു സ്ത്രീയുടെ കൈയൊപ്പ് പതിഞ്ഞു.
Content Highlights: CMS College Kottayam appoints its first-ever woman principal in its 208-year history. Dr. Anju Susan George takes charge as principal, bringing 18 years of experience as an English associate professor.