99% സ്വത്ത് നഷ്ടപ്പെട്ടാലും ബില്‍ഗേറ്റ്സ് ശതകോടീശ്വരന്‍; മക്കള്‍ക്ക് സ്വത്തില്ല, പരിഗണന ചാരിറ്റിക്ക്

ബെര്‍ണി സാന്റേഴ്‌സിന്റെ ഷോയില്‍ അതിഥിയായെത്തി ബില്‍ ഗേറ്റ്‌സ് ഒരു തമാശ പറഞ്ഞു. ശതകോടികള്‍ വില വരുന്ന തമാശ. ''എന്റെ സ്വത്തുക്കളുടെ 99 % നഷ്ടമായാലും 1.3 ബില്യണ്‍ ബാക്കിയുണ്ടാകും.''1 .3 ബില്യണ്‍ എന്നാല്‍ 130 കോടിയാണ്. അതായത് സ്വത്തിന്റെ 1 ശതമാനം കൊണ്ടുപോലും ശതകോടീശ്വരനാണ് ബില്‍ ഗേറ്റ്‌സ്. അവതാരകനൊപ്പം പൊട്ടിച്ചിരിക്കുന്നതിനിടെ ബില്‍ ഗേറ്റ്‌സ് പറഞ്ഞു, ''അയാം സോറി.''
നിലവില്‍ ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ പതിമ്മൂന്നാം സ്ഥാനത്താണ് അറുപത്തിയൊന്‍പതുകാരനായ ബില്‍ ഗേറ്റ്‌സ്. 108 ബില്യണ്‍ ആണ് അദ്ദേഹത്തിന്റെ ആസ്തി. ഈ വര്‍ഷമാണ് അദ്ദേഹം ആദ്യമായി ആദ്യ പത്തില്‍ നിന്ന് പുറത്താകുന്നത്. 1995 മുതല്‍ 2017 വരെ തുടര്‍ച്ചയായി ഏതാണ്ട് എല്ലാക്കൊല്ലവും ലോകത്തെ ഏറ്റവുമധികം ആസ്തിയുള്ള വ്യക്തിയായിരുന്നു അദ്ദേഹം.
100 ബില്യണ്‍ തുകയാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ബില്‍ ഗേറ്റ്‌സ് ചിലവഴിച്ചിട്ടുള്ളത്. പട്ടിണിക്കും രോഗങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ പൊരുതുന്ന ബില്‍ ഗേറ്റ്‌സ് മെലിന്‍ഡ ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒ കോടികളാണ് ഓരോ വര്‍ഷവും ചിലവാക്കുന്നത്. 59 ബില്യണ്‍ തുക ഇന്നേവരെ ഈ ഫൗണ്ടേഷന് ബില്‍ ഗേറ്റ്‌സ് നല്‍കിയിട്ടുണ്ടെന്നാണ് പറയുന്നത്.
എല്ലാ ശതകോടീശ്വരന്മാരെയും പോലെ സമ്പാദ്യം കുടുംബത്തിന് നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മക്കള്‍ക്ക് 10 മില്യനോളം തുകയാണ് നീക്കിവെച്ചിട്ടുള്ളത്. ബാക്കിയെല്ലാം ജീവകാരുണ്യസേവനങ്ങള്‍ക്ക് നല്‍കും. രണ്ട് പെണ്‍മക്കളും ഒരു മകനുമാണ് ബില്‍ ഗേറ്റ്‌സിനുള്ളത്.
Content Highlights: bill gates jokes he would still be a billionaire even if he lost 99 percent wealth