അർജുൻ ടെണ്ടുൽക്കറിന്റെ വധു; ആരാണ് സാനിയ ചന്ദോക്ക്?

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെണ്ടുൽക്കർ വിവാഹിതനാവുന്നു. കഴിഞ്ഞദിവസം നടന്ന വിവാഹനിശ്ചയത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മുംബൈയിലെ പ്രമുഖവ്യവസായിയായ രവി ഗായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് വധു. മുംബൈയിലെ പ്രമുഖവ്യവസായി കുടുംബങ്ങളിലൊന്നാണ് ഗായ്. ഹോസ്പിറ്റാലിറ്റി-ഫൂഡ് എന്നിവയുമായി ബന്ധപ്പെട്ടാണ് ഗായ് ഗ്രൂപ്പിന്റെ വ്യവസായസംരംഭങ്ങൾ പ്രവർത്തിക്കുന്നത്. പ്രശസ്ത ഐസ്‌ക്രീം ബ്രാൻഡായ ബ്രൂക്ക്‌ലിൻ ക്രീമറിയുടെ ഉടമസ്ഥരും കൂടിയാണവർ. ബിസിനസ് പ്ലാറ്റ്‌ഫോം ക്രഞ്ച്‌ബേസിന്റെ വിവരങ്ങൾ പ്രകാരം ഗ്രവിസ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡ് ഗ്രൂപ്പിന്റെ ചെയർമാൻ കൂടിയാണ് രവി ഗായ്. പ്രീമിയം പെറ്റ് ഗ്രൂമിങ് കമ്പനിയായ പെറ്റ് സ്പാ ആന്റ് സ്റ്റോർ ലിമിറ്റഡിന്റെ സ്ഥാപകയാണ് സാനിയ.
സാനിയയും അർജുനും ബാല്യകാലസുഹൃത്തുക്കളാണ്.
ആഭ്യന്തരക്രിക്കറ്റിൽ ഗോവയ്ക്കുവേണ്ടി കഴിവ് തെളിയിച്ചിട്ടുണ്ട് ഇടംകൈയ്യൻ പേസറും ബാറ്റ്‌സ്മാനുമായ അർജുൻ. 17 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 37 വിക്കറ്റുകളും 532 റൺസും നേടി. 2023-ൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചു, സീസണിൽ നാല് മത്സരങ്ങൾ കളിച്ചു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Arjun Tendulkar, son of Sachin Tendulkar, gets engaged to Saaniya Chandok, granddaughter of businessman Ravi Ghai