ആര്യൻ ഖാൻ എന്തുകൊണ്ടാണ് പുഞ്ചിരിക്കാത്തത്? കാരണം പറഞ്ഞ് രാഘവ്

കഴിഞ്ഞ വർഷമിറങ്ങിയ നെറ്റ്ഫ്ലിക്സ് സീരീസ് 'ദി ബാ***ഡ്‌സ് ഓഫ് ബോളിവുഡി'ലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് രാഘവ് ജുയാൽ. ഈ പരമ്പര സംവിധാനം ചെയ്തത് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനായിരുന്നു. ആര്യനുമായി വർഷങ്ങളായി നല്ല ബന്ധമാണ് രാഘവിന്. ആര്യൻ ഖാൻ പൊതുവേദികളിലെത്തുമ്പോൾ പുഞ്ചിരിക്കാത്തതിന് കാരണമെന്താണെന്നൊരു ചോദ്യം ദീർഘകാലമായി ഇന്റർനെറ്റിൽ ഉയരുന്നുണ്ട്. പിങ്ക് വില്ലയുമായുള്ള അഭിമുഖത്തിൽ ഇക്കാര്യം രാഘവിനോടും ചോദിച്ചു. അദ്ദേഹത്തിന് അഭിനയിക്കാൻ ആഗ്രഹമില്ലെന്നായിരുന്നു രാഘവിന്റെ മറുപടി. അങ്ങനെ അഭിനയിക്കേണ്ടതില്ലെന്ന് ഞാൻ കരുതുന്നു. ഇതയാളുടെ വ്യക്തിത്വമാണ്, അങ്ങനെയാവാൻ അദ്ദേഹത്തിന് അവകാശമുണ്ട്. അവിശ്വസനീയമാംവിധം സർഗ്ഗാത്മതയും ദയയുമുള്ളയാളാണ് ആര്യൻ. അതാണ് അയാളുടെ പ്രകൃതമെന്നും രാഘവ് പറഞ്ഞു.
സ്വകാര്യജീവിതത്തിൽ ആര്യൻ വ്യത്യസ്തനാണെന്നും രാഘവ് പറഞ്ഞു. ചിരിക്കാൻ താൽപ്പര്യമില്ലെങ്കിൽ, അത് അയാളുടെ ഇഷ്ടമാണ്. വീട്ടിൽ, അയാൾ ചിരിക്കുകയും തമാശ പറയുകയും സന്തോഷത്തോടെ സമയം ചെലവഴിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്-അദ്ദേഹം വിശദീകരിച്ചു.
നടി ഷഹനാസ് ഗില്ലും രാഘവും അടുപ്പത്തിലാണെന്നൊരു അഭ്യൂഹം (rumours) പ്രചരിക്കുന്നുണ്ട്. ഇതിനെപ്പറ്റി ചോദിച്ചപ്പോൾ, "ഞങ്ങൾ കുടുംബമാണ്. അവൾ എനിക്ക് കുടുംബം പോലെയാണ്. ഹൃദയം കൊണ്ട് പ്രവർത്തിക്കുന്ന ഒരാളാണവൾ. ഭായ്ജാൻ ചിത്രീകരണത്തിനിടെ കണ്ടുമുട്ടിയതുമുതൽ, ഞങ്ങൾ പരസ്പരം താങ്ങും തണലുമായിരുന്നു. എന്തെങ്കിലും സംഭവിച്ചാൽ, അവളെന്റെ കൂടെയുണ്ടാകുമെന്ന് എനിക്കറിയാം, ഞാനവളുടെയും കൂടെയുണ്ടാവും. ഞങ്ങൾക്കിടയിൽ നല്ല സൗഹൃദമുണ്ട്, ഞാനത് സംരക്ഷിക്കാൻ ആഗ്രഹിക്കുന്നു" എന്നായിരുന്നു മറുപടി.
തിരക്കിനിടയിൽ ഷഹനാസിനെ രാഘവ് ആരാധകരിൽ നിന്ന് സംരക്ഷിക്കുന്ന ഒരു വീഡിയോ വൈറലായിരുന്നു. "ഒരു പുരുഷനായി വളർത്തിയയാളാണ് ഞാൻ. നിങ്ങളോ മറ്റേതെങ്കിലുമൊരു സ്ത്രീയോ എനിക്കൊപ്പം ഉണ്ടായിരുന്നെങ്കിൽ, ഒരു കൂട്ടം പുരുഷന്മാർ ആക്രമിക്കുകയാണെങ്കിൽ, ആവശ്യമെങ്കിൽ അവർക്കൊരടി കൊടുക്കാൻ അച്ഛനമ്മമാർ എന്നെ പഠിപ്പിച്ചിട്ടുണ്ട്. അങ്ങനെയാണ് ഞാൻ വളർന്നത്. അവസാന ശ്വാസം വരെ എന്റെ കൂട്ടുകാരെയും കുടുംബത്തെയും കൂടെയുള്ള ഏത് സ്ത്രീയെയും ഞാൻ സംരക്ഷിക്കും. അത് നിങ്ങളായാലും മറ്റേതെങ്കിലും സ്ത്രീയായാലും, അത് എന്റെ പ്രകൃതമാണ്."-രാഘവ് പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Raghav Juyal clarifies that Aryan Khan chooses not to fake smiles in public., Aryan is described as creative, kind, and fun-loving in his private life., Raghav dismisses dating rumors with Shehnaaz Gill, calling her family., Raghav defends his protective stance toward women following a viral crowd-shielding incident., Raghav Juyal's upcoming film project is titled Bhai Tera Star Hai.