യഥാര്‍ഥ 'സുമതി വളവ്' ഇവിടെയുണ്ട്; വളവ് കടക്കാന്‍ വിടാത്ത സുമതിയുടെ കഥ ഇങ്ങനെ

ഇരുഭാഗത്തും ആകാശംമുട്ടെ വളര്‍ന്ന് ഇടതൂര്‍ന്ന് നില്‍ക്കുന്ന കാട്, അതിന് ഒത്തനടുവിലൂടെ വളഞ്ഞുപുളഞ്ഞുപോകുന്ന കാനനപ്പാത, പകലിന് മുകളില്‍ ഇവിടെ രാത്രിയുടെ കരിമ്പടം പുതച്ചാല്‍ ജീവനില്‍ കൊതിയുള്ള മനുഷ്യര്‍ ഈ വഴിയെ ചലിക്കാന്‍ ഭയപ്പെടും, കേരളത്തിലെ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന 'സുമതി വളവ്' എന്ന സിനിമയ്ക്ക് പിന്നില്‍ ചില യഥാര്‍ഥ സംഭവങ്ങളുടെ പശ്ചാത്തലമുണ്ട്. സിനിമയുടെ പേരില്‍ സൂചിപ്പിക്കുന്ന ' സുമതി വളവ്' അനേകം വര്‍ഷങ്ങളായി ഒരുപാട് പേരുടെ ഉറക്കംകെടുത്തുന്ന കേരളത്തിലെ ഒരുസ്ഥലമാണ്.
തിരുവനന്തപുരം നഗരത്തില്‍ നിന്ന് 32 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന പാലോട് എന്ന ഗ്രാമത്തിനപ്പുറമാണ് ഈ സുമതി വളവ്. പാലോട് നിന്ന് കല്ലറയിലേക്ക് പോകുന്ന വഴി 4.7 കി.മീറ്റര്‍ സഞ്ചരിച്ചാല്‍ സുമതി വളവിലെത്താം. ഈ പ്രദേശത്താകെ ഞെട്ടിച്ച ഒരുകൊലപാതകവും തുടര്‍ന്നുണ്ടായ പല സംഭവങ്ങളുമാണ് ഇന്നും സുമതി വളവിന് മുകളില്‍ ഭീതിയുടെ നിഴല്‍ പരത്തുന്നത്. 72 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗര്‍ഭിണിയായ ഒരുയുവതിയെ ഇവിടെവച്ച് ക്രൂരമായി കൊലപ്പെടുത്തിയ സംഭവമാണ് ഈ നിഗൂഡതയ്ക്ക് പിന്നില്‍.
Content Highlights: Uncover the chilling tale of Sumathi Valavu, a haunted road in Kerala, India. Explore the true story behind the legend and the mystery surrounding Sumathi`s murder.