ധുരന്ധറിൽ ഷാരൂഖിന്റെ നീണ്ട മൗനം, രൺവീർ സിങ്ങിനൊപ്പം പോസ് ചെയ്ത് താരം

രൺവീർ സിങ്, ഷാരൂഖ് ഖാൻ, ശിൽപ ഷെട്ടി തുടങ്ങിയവർ
രൺവീർ സിങ്, ഷാരൂഖ് ഖാൻ, ശിൽപ ഷെട്ടി തുടങ്ങിയവർ

നടൻ രൺവീർ സിങ്ങിനെ ചുറ്റിപ്പറ്റിയാണിപ്പോൾ ബിടൗണിലെ മുഴുവൻ ചർച്ചകളും. ധുരന്ധർ രണ്ടാംഭാഗത്തിന്റെ ബോക്സോഫീസ് വിജയത്തിൽ ഒട്ടേറെ താരങ്ങൾ പ്രതികരണവുമായെത്തുന്നതിനൊപ്പം, സോഷ്യൽ മീഡിയയിലും റീലുകളിലും നിറഞ്ഞുനിൽക്കുന്നത് രൺവീർ തന്നെ. ഇതിനിടെ ഷാരൂഖ് ഖാന്റെ മൗനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇത്രയും വലിയൊരു വിജയം ബോളിവുഡിലുണ്ടായിട്ടും ഷാരൂഖ് ഖാൻ ആശംസയറിയിക്കാത്തതും അതിനെപ്പറ്റി പ്രതികരിക്കാത്തതും എന്തുകൊണ്ടാണെന്നാണ് ഉയരുന്ന ചോദ്യം. ഇപ്പോൾ രൺവീറും ഷാരൂഖും ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രം ഓൺലൈനിൽ വൈറലായിരിക്കുകയാണ്.

സഞ്ജയ് ദത്ത്, രൺവീർ സിങ്, ഷാരൂഖ് ഖാൻ തുടങ്ങിയ നിരവധി സെലിബ്രിറ്റികൾ മുംബൈയിൽ ബിസിനസ്സുകാരനായ മോഹിത് കംബോജിന്റെ മകൾ മിഷ്ക കംബോജിന്റെ ആഡംബര ജന്മദിനാഘോഷത്തിൽ പങ്കെടുത്തിരുന്നു. പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഷാരൂഖ് രൺവീറിനൊപ്പം പോസ് ചെയ്യുന്ന ഒരു ചിത്രമാണിതിൽ ഏറ്റവും ശ്രദ്ധേയം. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ ചിത്രത്തിൽ, ശിൽപ ഷെട്ടി ഉൾപ്പെടെയുള്ള സുഹൃത്തുക്കളോടൊപ്പമാണിവർ പോസ് ചെയ്യുന്നത്.

ധുരന്ധറിന്റെ വിജത്തിൽ ബോളിവുഡിന്റെ ഖാൻമാരായ ഷാരൂഖ്, സൽമാൻ, ആമിർ എന്നിവർ പ്രതികരിക്കാത്തത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. "അദ്ദേഹം രൺവീറിനെ ലൈംലൈറ്റ് എടുക്കാൻ അനുവദിച്ചു.. എല്ലാവർക്കും അവരുടെ സമയം ആവശ്യമാണ്.", "അദ്ദേഹം പോസ്റ്റ് ചെയ്യാത്തതുകൊണ്ട് അവർ തമ്മിൽ പ്രശ്നമാണെന്ന് അർഥമില്ല" എന്നിങ്ങനെ നീളുന്നു ഗ്രൂപ്പ് ഫോട്ടോക്ക് താഴെ ആളുകളുടെ കമന്റുകൾ.   

കിങ് ആണ് ഷാരൂഖ് ഖാന്റെ വരാനിരിക്കുന്ന ചിത്രം. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുഹാന ഖാൻ, ദീപിക പദുകോൺ, അഭിഷേക് ബച്ചൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Viral photo of Shah Rukh Khan and Ranveer Singh at a birthday party., Addressing online speculation regarding SRK's silence on Dhurandhar 2 success., Fan defense of Shah Rukh Khan's professional conduct., Box office update for the film Dhurandhar 2., Upcoming project details for Shah Rukh Khan including 'King' and 'Jailer 2'.