ധുരന്ധറിലെ ജമീൽ ജമാലിക്ക് ഒരുകോടി ബോണസ്, കാരണം പ്രേക്ഷകരുടെ സ്നേഹം

ധുരന്ധറിൽ നിർണായകവേഷം അവതരിപ്പിച്ച രാകേഷ് ബേദിയെ പ്രേക്ഷകർ സ്വീകരിച്ചത് ഇരുകൈയും നീട്ടിയാണ്. പാകിസ്താൻ രാഷ്ട്രീയക്കാരനായ (pakistan politician) ജമീൽ ജമാലിയായുള്ള രാകേഷിന്റെ വേഷപ്പകർച്ച വൻവിജയമായതോടെ സിനിമയുടെ നിർമാതാക്കൾ അദ്ദേഹത്തിനായി ഒരു സമ്മാനം കരുതി വെച്ചിട്ടുണ്ട്. മറ്റൊന്നുമല്ല, സിനിമയുടെ പ്രതിഫലത്തിനു പുറമേ, ഒരു കോടി രൂപകൂടി നൽകാൻ നിർമാതാക്കൾ തീരുമാനിക്കുകയായിരുന്നു.
ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ട് അനുസരിച്ച്, ധുരന്ധറിന്റെ നിർമ്മാതാക്കളും രാകേഷ് ബേദിയുടെ പ്രകടനത്തിൽ വലിയ സന്തോഷത്തിലാണ്. "ജമീൽ ജമാലിയായി രാകേഷ് ബേദി പ്രേക്ഷകരെ ആകർഷിക്കുകയും വിനോദിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ മീം ലോകത്ത് അമരത്വം നേടിയിരിക്കുന്നു, കൂടാതെ രണ്ടാം ഭാഗത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള ട്വിസ്റ്റ് സ്വാധീനം വർധിപ്പിച്ചു. കഥാപാത്രത്തെ ഇത്രയും ഓർമ്മയിൽ നിൽക്കുന്നതാക്കാൻ അദ്ദേഹം നടത്തിയ കഠിനാധ്വാനത്തിൽ നിർമ്മാതാക്കൾ വളരെ സന്തുഷ്ടരാണ്"-ബന്ധപ്പെട്ട ഒരാൾ പറഞ്ഞു.
"ധുരന്ധർ, ധുരന്ധർ ദി റിവഞ്ച് എന്നിവയിൽ രാകേഷ് ബേദിക്ക് 50 ലക്ഷം രൂപയാണ് പ്രതിഫലമായി നൽകിയിരുന്നത്. ചരിത്രവിജയത്തിനു ശേഷം, ചിത്രങ്ങളുടെ സംവിധായകനും നിർമ്മാതാക്കളായ ആദിത്യ ധർ, ലോകേഷ് ധർ എന്നിവരും ചേർന്ന് അദ്ദേഹത്തിന് 1 കോടി രൂപയുടെ ചെക്ക് നൽകി."-വൃത്തങ്ങൾ അറിയിച്ചു.
ആദിത്യ ധർ സംവിധാനം ചെയ്ത രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിൽ രൺവീർ സിങ്, അർജുൻ രാംപാൽ, സാറാ അർജുൻ, സഞ്ജയ് ദത്ത്, ആർ മാധവൻ, അക്ഷയ് ഖന്ന എന്നിവർ അഭിനയിക്കുന്നു. ആദ്യ ഭാഗം ലോകമെമ്പാടും 1300 കോടി രൂപയിലധികം നേടി ബ്ലോക്ക്ബസ്റ്ററായി മാറിയപ്പോൾ, രണ്ടാം ഭാഗം മൂന്നാഴ്ചയ്ക്കുള്ളിൽ ആദ്യ ചിത്രത്തിന്റെ മൊത്തം വരുമാനം മറികടന്ന് ലോകമെമ്പാടും 1700 കോടി രൂപയിലധികം നേടി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rakesh Bedi awarded a ₹1 crore bonus for his performance in the Dhurandhar franchise., The bonus was presented by producers Aditya and Lokesh Dhar following the film's ₹1700 crore success., Bedi's character, Jameel Jamali, became a viral sensation and a major talking point., Rakesh Bedi is set to appear in the upcoming film Hai Jawani Toh Ishq Hona Hai on May 22.