ഇന്ത്യയിൽ ഏറ്റവും വലിയ ഹിറ്റ് നൽകിയ സ്റ്റാർ കിഡ് ആരാണെന്നോ? 27-ാം വയസ്സിൽ 2000 കോടി

രാജ് കപൂർ, നർഗീസ്
രാജ് കപൂർ, നർഗീസ്

'നെപോ കിഡ്', നെപ്പോട്ടിസം തുടങ്ങിയ പദപ്രയോഗങ്ങൾ തരംഗമാകുന്നതിന് വളരെ മുമ്പുതന്നെ സ്റ്റാർ കിഡുകളിൽ (star kid) പലരും സിനിമാലോകം അടക്കിവാണിട്ടുണ്ട്. അതും പല ഭാഷകളിൽ. എന്നാൽ അതിലൊരാൾ തന്റെ പ്രശസ്തനായ പിതാവിനെപ്പോലും പിന്നിലാക്കുകയും ഇന്നത്തെ 2000 കോടിക്കു സമാനമായ നേട്ടമുണ്ടാക്കിയ സിനിമയുടെ ഭാഗമാവുകയും ചെയ്തു. അത് മറ്റാരുമല്ല, അന്തരിച്ച നടൻ രാജ് കപൂറാണ്.

1920-കളിലാണ് പൃഥ്വിരാജ് കപൂർ ലഹോറിലെ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ട് തന്റെ കരിയർ തുടങ്ങുന്നത്. 1928-ൽ ബോംബെയിലേക്ക് മാറിയ അദ്ദേഹം സിനിമയിൽ അഭിനയിച്ചുതുടങ്ങി. 30-കളിൽ പൃഥ്വിരാജ് ഇന്ത്യൻ സിനിമയിലെ മുൻനിര നടന്മാരിലൊരാളായി കണക്കാക്കപ്പെട്ടു. ഇന്നും ബോളിവുഡ് നടന്മാരെ സൃഷ്ടിക്കുന്ന കപൂർ കുടുംബത്തിന് അദ്ദേഹം അടിത്തറയിടുകയായിരുന്നു.

1935-ലിറങ്ങിയ 'ഇങ്ക്വിലാബ്' എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ മൂത്ത മകൻ രാജ് കപൂർ ബാലതാരമായി അഭിനയിച്ചതോടെ കുടുംബത്തിലെ ആദ്യത്തെ 'സ്റ്റാർ കിഡ്' സിനിമയിലെത്തി. 1947-ൽ 'നീല കമൽ' എന്ന ചിത്രത്തിലൂടെ രാജ് കപൂർ നായകപദവിയിലേക്കുയർന്നു.

25-ാം വയസ്സിൽ, തുടർച്ചയായി ഹിറ്റുകൾ നൽകി. രാജ് കപൂറിന്റെ 'ബർസാത്', 'കിസ്മത്ത്' എന്ന ചിത്രത്തിന്റെ റെക്കോർഡ് തകർത്ത് 2 കോടി രൂപ കളക്ഷൻ നേടിയത് വലിയ വാർത്തയായിരുന്നു.

ദിലീപ് കുമാറിനും ദേവ് ആനന്ദിനുമൊപ്പം ബോളിവുഡിലെ ഏറ്റവും മികച്ച മൂന്ന് നായകന്മാരിലൊരാളായി 50-കളിലും 60-കളിലും അദ്ദേഹം ഹിന്ദിസിനിമ ഭരിച്ചു.

രാജ് കപൂറിന്റെ 2000 കോടി രൂപയുടെ ചിത്രം
സോഷ്യലിസ്റ്റ്, പരിഷ്കരണവാദ ആശയങ്ങൾ ഉൾക്കൊള്ളുന്ന 'ആവാര' എന്ന ചിത്രത്തിൽ ഡബിൾ റോളായിരുന്നു രാജ് കപൂറിന്. അദ്ദേഹമതിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. 27-ാം വയസ്സിൽ അദ്ദേഹം സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമായിരുന്നു ഇത്, ഒരുപക്ഷേ ഏറ്റവും വിജയകരമായതും ഇതുതന്നെ. ഇന്ത്യയിലും സോവിയറ്റ് യൂണിയനിലും ഒരുപോലെ തരംഗമായ 'ആവാര' എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി. ലോകമെമ്പാടുമായി 15 കോടി രൂപയിലധികം നേടി. പണപ്പെരുപ്പം കണക്കിലെടുത്താൽ, ഇന്നത്തെ 2000 കോടി രൂപയോളം വരും ചിത്രത്തിന്റെ ഗ്രോസ് കളക്ഷൻ. റഷ്യയിൽ ഒരു വലിയ താരമായി മാറാൻ രാജ് കപൂറിന് ഇത് അവസരം തുറന്നുകൊടുത്തു. ഇന്ത്യൻ സിനിമയ്ക്കായി റഷ്യയെന്ന പുതിയ വിപണിയും ഇതിലൂടെ തുറക്കപ്പെടുകയായിരുന്നു. രാജ് കപൂറിന്റെ തുടർന്നുള്ള എല്ലാ ചിത്രങ്ങളും അവിടെ ഹിറ്റുകളായി.

കരിയറിലുടനീളം, നിരൂപക പ്രശംസയും രാജ് കപൂർ നേടിയിട്ടുണ്ട്. കാൻ ചലച്ചിത്രമേളയിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനായി 'ആവാര' മത്സരിച്ചിരുന്നു.

ഒരു നടനെന്ന നിലയിൽ 63 ചിത്രങ്ങളിൽ അഭിനയിച്ചു. അതിൽ 5 ബ്ലോക്ക്ബസ്റ്ററുകളും എക്കാലത്തെയും രണ്ട് വലിയ ബ്ലോക്ക്ബസ്റ്ററുകളും ഉൾപ്പെടെ 17 ഹിറ്റുകൾ അദ്ദേഹം നൽകി. രാജ് കപൂർ സംവിധാനം ചെയ്ത 10 ചിത്രങ്ങളിൽ 8 എണ്ണവും ബോക്സോഫീസിൽ വിജയം കൈവരിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Raj Kapoor is identified as India's most successful star kid., His 1951 directorial film Awara earned over ₹15 crore worldwide, equivalent to ₹2000 crore adjusted for inflation., Awara was a massive blockbuster in India and the Soviet Union, and competed at the Cannes Film Festival., He achieved massive success both as an actor starring in 63 films and as a visionary director-producer.