'ആ അവസ്ഥ എന്നെ അസ്വസ്ഥനാക്കി, അപ്പോഴാണ് ഓഷോയെ വായിച്ചും കേട്ടും തുടങ്ങിയത്'-മോഹൻലാൽ എഴുതുന്നു

'’എന്റെ അഭിനയജീവിതം പിന്നീട് തെളിഞ്ഞുതുടങ്ങി. തിരക്കുപിടിച്ചതായി. ഒരിക്കലും പ്രതീക്ഷിക്കാത്ത ഉയരങ്ങളിലേക്ക് ഞാൻ കയറിപ്പോയി, അല്ലെങ്കിൽ കാലം എന്നെ കയറ്റിയിരുത്തി. പ്രേക്ഷകർ എന്നെ സൂപ്പർതാരം എന്ന് പേരിട്ടുവിളിച്ചു. എന്റെ പൊതുജീവിതത്തിന് ഞാൻപോലുമറിയാതെ പല നിയന്ത്രണങ്ങളും നിബന്ധനകളും നിർബന്ധമായി വന്നു. ആൾക്കൂട്ടത്തിലെ എന്റെ ജീവിതകാലം കഴിഞ്ഞു എന്ന കാര്യം വേദനയോടെ ഞാൻ തിരിച്ചറിഞ്ഞു. പതുക്കെപ്പതുക്കെ ഞാൻ തനിച്ചാവാൻ തുടങ്ങി. ആദ്യമൊക്കെ ഈ അവസ്ഥ എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. ഒറ്റയ്ക്കിരിക്കുക എന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. എപ്പോഴും എന്തെങ്കിലുമൊക്കെ ആരോടെങ്കിലുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കണം എന്ന തോന്നലുണ്ടാവും. എന്റെ തീവണ്ടിയാത്രകൾ നിലച്ചു. ഒരിടത്തുനിന്ന് ഒരിടത്തേക്ക് കൂട്ടിലടച്ചതുപോലെ എനിക്ക് യാത്ര ചെയ്യേണ്ടി വന്നുതുടങ്ങി. അതിപ്പോൾ അതിന്റെ പാരമ്യാവസ്ഥയിൽ തുടരുന്നു. പുതിയ ജീവിതവുമായി പൊരുത്തപ്പെടുന്ന ഈ സമയത്താണ് ഞാൻ ഓഷോയെ വായിച്ചും കേട്ടും തുടങ്ങിയിരുന്നത്.'’
മോഹൻലാൽ ഓഷോയിലൂടെ തന്നെയും തന്നിലൂടെ ഓഷോയെയും കണ്ടെത്താൻ ശ്രമിക്കുന്ന, ‘ഉള്ളം തൊട്ട ഉറവ’ എന്ന പംക്തി ഗൃഹലക്ഷ്മി ജൂലായ് രണ്ടാം ലക്കത്തിൽ ആരംഭിക്കുകയാണ്. മലയാളിയുടെ പ്രിയപ്പെട്ട മഹാനടൻ ഓഷോ തന്നെ സ്വാധീനിച്ചതെങ്ങനെയെന്നതിനെപ്പറ്റി സംസാരിക്കുന്നത് കേൾക്കാം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: mohanlal reveals about how spiritual guru osho helped him