കജോളിന്റെ വിവാഹം കഴിഞ്ഞ സമയം; കരൺ ഈ കഥ പറഞ്ഞപ്പോൾ കജോൾ പൊട്ടിക്കരഞ്ഞു

കജോൾ / IMDb
കജോൾ / IMDb

2001-ൽ പുറത്തിറങ്ങിയ സിനിമയാണ് 'കഭി ഖുഷി കഭി ഗം'. കരൺ ജോഹർ സംവിധാനം ചെയ്ത സിനിമയിൽ അമിതാഭ് ബച്ചൻ, ജയ ബച്ചൻ, ഷാരൂഖ് ഖാൻ, കജോൾ, കരീന കപൂർ, ഹൃത്വിക് റോഷൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആ വർഷത്തെ ഏറ്റവും വലിയ സൂപ്പർഹിറ്റായിരുന്നു സിനിമ. 100 രാജ്യങ്ങളിലായിട്ടാണ് സിനിമ പ്രദർശിപ്പിച്ചത്. വിദേശത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻസിനിമയുമായത്.

40 കോടിക്ക് നിർമിച്ച സിനിമയുടെ ഇന്ത്യയിൽനിന്ന് മാത്രമുള്ള കളക്ഷൻ 136 കോടിയായിരുന്നു.

കജോളിന്റെ വിവാഹം കഴിഞ്ഞ സമയത്തായിരുന്നു ഈ സിനിമ ചെയ്യാൻ കരൺ ജോഹർ തീരുമാനിച്ചത്. 1999-ലായിരുന്നു കജോളും അജയും വിവാഹിതരായത്. ആ സമയത്തുതന്നെയാണ് 'കഭി ഖുഷി'യുടെ ഷൂട്ടിങ് തുടങ്ങാനിരുന്നതും. സിനിമയിൽ ഷാരൂഖിന്റെ ഭാര്യയായിട്ടുള്ള കഥാപാത്രമാണ് കജോളിന്റേത്. ആ കഥാപാത്രം കജോൾ ചെയ്യണമെന്നായിരുന്നു കരണിന്. എന്നാൽ, വിവാഹിതയായതിനാൽ കജോൾ അഭിനയിക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു. എന്നാൽ, കരൺ കരുതിയതുപോലെയല്ല സംഭവിച്ചത്.

ഒരുദിവസം കജോളിനോട് കഥ പറയാൻ തന്നെ കരൺ തീരുമാനിച്ചു. കഥ പറഞ്ഞുകഴിഞ്ഞപ്പോഴേക്കും കജോൾ പൊട്ടിക്കരഞ്ഞു. അതിനുപിന്നാലെ താൻ തന്നെ ഈ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് കജോൾ പറയുകയും ചെയ്തു. അങ്ങനെയാണ് സിനിമയിലേക്ക് കജോൾ എത്തുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: behind the scenes of classic movie kabhi khushi kabhie gham