ഇത്തരം അസംബന്ധങ്ങൾ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കരുത്;ജെൻസികളുടെ ഈ ബന്ധം തനിക്ക് മനസ്സിലാവുന്നില്ലെന്ന് ജാൻവി കപൂർ

ജാൻവി കപൂർ / AFP
ജാൻവി കപൂർ / AFP

ഫ്രണ്ട്‌സ് വിത്ത് ബെനിഫിറ്റ്‌സ്, സിറ്റ്വേഷൻഷിപ്പ്… ജെൻസിയുടെ ബന്ധങ്ങൾ ഇതിലൊന്നും ഒതുങ്ങില്ല. എന്നാലിപ്പോൾ ഇത്തരം ബന്ധങ്ങളെക്കുറിച്ചുള്ള തന്റെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ജാൻവി കപൂർ. തന്റെ പുതിയ സിനിമയായ 'പരംസുന്ദരി'യുടെ പ്രൊമോഷൻ പരിപാടികൾക്കിടെയാണ് ജാൻവി തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്. സിദ്ധാർഥ് മൽഹോത്ര നായകനാവുന്ന സിനിമ, ഒരു ദക്ഷിണേന്ത്യൻ പെൺകുട്ടിയും വടക്കേ ഇന്ത്യയിൽനിന്നുള്ള യുവാവും പ്രണയത്തിലാവുന്ന കഥയിലൂടെയാണ് മുന്നോട്ടുപോവുന്നത്.

സിനിമ പറയുന്നത് പ്രണയമാണെങ്കിലും, യഥാർഥജീവിതത്തിലെ ഡേറ്റിങ്ങിനെക്കുറിച്ചാണ് ജാൻവി തുറന്നുസംസാരിക്കുന്നത്. ജെൻസിയുടെ ട്രെൻഡായ സിറ്റ്വേഷൻഷിപ്പിനെക്കുറിച്ചാണ് ജാൻവി പറയുന്നത്. ''വളരെ മുരടിച്ച ഒരു ആശയമാണതെന്ന് എനിക്ക് തോന്നുന്നു. ഒന്നുകിൽ നിങ്ങൾ ഒരാളെ ഇഷ്ടപ്പെടുന്നു, അയാളുമായി കമ്മിറ്റാവുകയും ചെയ്യുന്നു. നിങ്ങൾ അയാളോടൊപ്പം തന്നെ ആയിരിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾ അവരെ പങ്കിടാൻ ആഗ്രഹിക്കുന്നുമില്ല''.

ഇതിന്റെ മറ്റൊരു വശത്തെക്കുറിച്ച് ജാൻവി അഭിപ്രായം പറയുന്നതിങ്ങനെ, ''അതല്ലെങ്കിൽ നിങ്ങൾക്ക് ആ ബന്ധത്തിൽ അത്ര താത്പര്യമില്ല, കമ്മിറ്റ്‌മെന്റുമില്ല. അങ്ങനെയെങ്കിൽ അത്തരം അസംബന്ധങ്ങൾ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കരുത്. എനിക്കിതൊന്നും തമ്മിലുള്ള അർഥം മനസ്സിലാവുന്നില്ല'', ജാൻവി കൂട്ടിച്ചേർത്തു.

പഠനങ്ങൾ സിറ്റ്വേഷൻഷിപ്പിനെക്കുറിച്ച് പറയുന്നതിങ്ങനെ. അത് ഔപചാരികമല്ലാത്ത പ്രണയപരമോ ലൈംഗികമോ ആയ ബന്ധമാണ്. പരസ്പരം ബാധ്യതയൊന്നുമുണ്ടാവില്ല. അതിരുകളുമുണ്ടാവില്ല ഈ ബന്ധത്തിൽ. റൊമാന്റിക് ബന്ധത്തിന്റെ മറ്റൊരു വശമെന്ന് വേണമെങ്കിൽ ഇതിനെ വിളിക്കാം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Janhvi Kapoor discusses her views on modern relationships like situationships during param sundari promotions