ജെയിംസ് ബോണ്ടാകാൻ റോബർട്ട് പാറ്റിൻസൺ 14 വർഷം മുമ്പേ ആഗ്രഹിച്ചു

ഹോളിവുഡിന്റെ വിഖ്യാത ബ്രിട്ടീഷ് ചാരൻ ജെയിംസ് ബോണ്ടിന്റെ വേഷമണിയാനൊരുങ്ങുകയാണ് റോബർട്ട് പാറ്റിൻസൺ. ഡെനിസ് വില്ലെന്യൂവ് സംവിധാനം ചെയ്യുന്ന പേരിടാത്ത പുതിയ ബോണ്ട് ചിത്രത്തിലൂടെ ഡാനിയൽ ക്രെയ്ഗിൽ നിന്ന് ഈ പദവി ഏറ്റെടുക്കുകയാണ് അദ്ദേഹം. ബോണ്ടിനെ അവതരിപ്പിക്കുന്ന ഏഴാമത്തെ നടനാണ് ഇതോടെ റോബർട്ട്. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷമാണ് പുതിയ ബോണ്ട് ആരായിരിക്കുമെന്ന പ്രഖ്യാപനം വരുന്നത്.
2012-ൽ തന്നെ റോബർട്ട് പാറ്റിൻസൺ സ്ക്രീനിൽ ബോണ്ടായി അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. യുകെയിലെ 'ഷോർട്ട്‌ലിസ്റ്റ്' മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, അന്ന് 26 വയസ്സുള്ള താരത്തോട് എപ്പോഴെങ്കിലും ജെയിംസ് ബോണ്ട് ആയി അഭിനയിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചിരുന്നു. അതിന് അദ്ദേഹം മറുപടി നൽകി, "അതെ, തീർച്ചയായും, എന്നാൽ ഒരു 20 വർഷത്തിന് ശേഷം. 'നമുക്ക് ഒരു പുതിയ മുഖമുള്ള ബോണ്ടിനെ ലഭിക്കാം!'.
ഡാനിയൽ ക്രെയ്ഗ് ബോണ്ട് പരമ്പരയിൽ നിന്ന് വിരമിച്ചുകഴിഞ്ഞാൽ, ആ സ്ഥാനം ഏറ്റെടുക്കാൻ ഒരു യുവതാരത്തെ കൊണ്ടുവരാൻ കഴിയില്ലെന്നും, പരിചയസമ്പന്നനായ ഒരു നടൻ അത് ഏറ്റെടുക്കണമെന്നും റോബർട്ട് പറഞ്ഞു. "ഡാനിയൽ ക്രെയ്ഗിന് ശേഷം, നിങ്ങൾക്ക് കുറച്ച് അനുഭവസമ്പത്ത് ഉണ്ടായിരിക്കണം. അദ്ദേഹത്തെ യുവാവായ, പണക്കാരനായ കുട്ടിയായി പുനരവതരിപ്പിക്കുന്നത് വിഡ്ഢിത്തമായിരിക്കും- ക്രെയ്ഗ് പറഞ്ഞു.
ആ സമയത്ത്, ഡാനിയൽ ക്രെയ്ഗ് മൂന്ന് ബോണ്ട് സിനിമകളിൽ മാത്രമാണ് അഭിനയിച്ചിരുന്നത്. കാസിനോ റോയൽ (2006), ക്വാണ്ടം ഓഫ് സൊലേസ് (2008), സ്കൈഫാൾ (2012). പിന്നീട് സ്പെക്ട്രെ, നോ ടൈം ടു ഡൈ എന്നീ രണ്ട് ചിത്രങ്ങളിൽ കൂടി അദ്ദേഹം അഭിനയിച്ചു. ഇതിൽ രണ്ടാമത്തെ ചിത്രത്തിൽ ബോണ്ട് കഥാപാത്രം കൊല്ലപ്പെടുകയായിരുന്നു.
വർഷങ്ങളുടെ ചർച്ചകൾക്കും അനന്തമായ ഊഹാപോഹങ്ങൾക്കും ശേഷമാണ്, അടുത്ത ജെയിംസ് ബോണ്ടായി റോബർട്ട് പാറ്റിൻസണെ തിങ്കളാഴ്ച പ്രഖ്യാപിക്കുന്നത്. ബോണ്ടിന്റെ 64 വർഷത്തെ ചരിത്രത്തിൽ കഥാപാത്രത്തിന്റെ മരണത്തോടെ അവസാനിച്ച ആദ്യ ചിത്രമായ 'നോ ടൈം ടു ഡൈ' പുറത്തിറങ്ങി അഞ്ച് വർഷത്തിന് ശേഷമാണ് ഈ പ്രഖ്യാപനം വരുന്നത്. 26-ാമത് ബോണ്ട് ചിത്രത്തിലൂടെ ‘ഏജന്റ് 007’ വീണ്ടും ജനിക്കും. ആമസോൺ എംജിഎം ഈ ഫ്രാഞ്ചൈസി ഏറ്റെടുത്തിരിക്കുയാണിപ്പോൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Robert Pattinson officially cast as the seventh James Bond., He takes over the mantle from Daniel Craig., The upcoming 26th Bond film will be directed by Denis Villeneuve.