സൺഗ്ലാസ് ധരിച്ച് ക്ഷേത്രത്തിൽ, ഭൂമി പെഡ്‌നേക്കർക്ക് നേരെ വിമർശനം

ശ്രാവണ മാസത്തിൽ ക്ഷേത്രദർശനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും ബോളിവുഡ് നടി (bollywood actresses) ഭൂമി പഡ്നേകർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ശിവലിംഗത്തിനു മുന്നിൽ പ്രാർത്ഥിക്കുന്ന ഭൂമി സൺഗ്ലാസ് ധരിച്ചതായി ചിത്രങ്ങളിൽ കാണാമായിരുന്നു. പ്രാർഥിക്കുമ്പോൾ സൺഗ്ലാസ് ധരിച്ചതിന്റെ പേരിൽ വലിയ വിമർശനമാണ് അവർക്കു നേരെ ഇപ്പോഴുയരുന്നത്.
വ്യാഴാഴ്ചയാണ് ഭൂമി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചത്. "ശ്രാവൺ ആരംഭിക്കുമ്പോൾ, എളുപ്പമുള്ള ജീവിതത്തിനല്ല, മറിച്ച് വിനയത്തോടെ അത് നയിക്കാനുള്ള ശക്തിക്കായാണ് ഞാൻ പ്രാർത്ഥിക്കുന്നത്. ഹർ ഹർ മഹാദേ വ്" എന്ന് അടിക്കുറുപ്പും നൽകി. കറുത്ത ടോപ്പും നീല ജീൻസും സൺഗ്ലാസുമായിരുന്നു അവരുടെ വേഷം. ശിവലിംഗത്തിനു മുന്നിൽ ജലാഭിഷേകം നടത്തുന്നതായും ചിത്രത്തിൽ കാണാം.
സൺഗ്ലാസ് ധരിച്ചതിനെ പലരും ചോദ്യം ചെയ്തു. പ്രാർത്ഥന നടത്തുന്നതിന് മുമ്പ് നിങ്ങൾക്ക് സൺഗ്ലാസ് ഊരി മാറ്റാമായിരുന്നില്ലേ?, ഇതൊരു ഫോട്ടോ ഷൂട്ട് പോലെയാണ് തോന്നുന്നത്, മഹാദേവനെ ആരാധിക്കുന്നതായി തോന്നുന്നില്ല. ദയവായി ഇത്തരം കാര്യങ്ങൾ പോസ്റ്റ് ചെയ്യരുത്, പൂജ ചെയ്യുമ്പോൾ കണ്ണട ധരിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല, സഹോദരി, നിങ്ങൾക്ക് കണ്ണട ഊരി മാറ്റാമായിരുന്നു, എന്തു സംഭവിച്ചാലും, കണ്ണട ധരിക്കും, കുറഞ്ഞപക്ഷം കണ്ണടയിലൂടെ ദൈവത്തെ നോക്കരുത്, അൽപ്പം ബഹുമാനം കാണിക്കൂ എന്നിങ്ങനെ നീളുന്നു വിമർശകരുടെ കമന്റുകൾ. അതേസമയം, ചിലർ ഭൂമിയെ പ്രശംസിക്കുകയും ചെയ്തു.
വരാനിരിക്കുന്ന 'ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജ്' എന്ന ചിത്രത്തിൽ ഭൂമി പ്രധാനവേഷം ചെയ്യുന്നുണ്ട്. ഋഷഭ് ഷെട്ടിയാണ് ടൈറ്റിൽ റോളിൽ എത്തുന്നത്. അർജുൻ രാംപാൽ, വിവേക് ഒബ്റോയ് എന്നിവരും ചിത്രത്തിലുണ്ട്. ചിത്രം രണ്ട് ഭാഗങ്ങളായിട്ടായിരിക്കും റിലീസിനെത്തുക.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bhumi Pednekar faced criticism for wearing sunglasses while performing rituals during Sawan., Social media users labeled the act as disrespectful toward religious traditions., The actor shared the video on Instagram, sparking a debate on public conduct., Bhumi is currently working on the historical film The Pride of Bharat: Chhatrapati Shivaji Maharaj.