'തലൈവർ ഫാൻ' സഞ്ജു സംസൺ: 'ജയിലർ 2' കാണാൻ തിയേറ്റർ മുഴുവനായി ബുക്ക് ചെയ്തത് ഇതുകൊണ്ട്

ക്രിക്കറ്റ് മൈതാനത്ത് സിക്സറുകൾ പറത്തി ആരാധകരെ ആവേശത്തിലാക്കുന്ന കളിക്കാരനാണ് സഞ്ജു സംസൺ. സൂപ്പർ സ്റ്റാർ രജനികാന്തിനോടുള്ള തന്റെ ആരാധന കൊണ്ട് ഇപ്പോഴിതാ വാർത്തകളിൽ നിറയുകയാണ് താരം. രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'ജയിലർ 2' കാണുന്നതിനായി സഞ്ജു ഒരു തിയേറ്റർ മുഴുവനായി ബുക്ക് ചെയ്ത വിവരമാണ് ശ്രദ്ധ നേടുന്നത്.
ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡൽഹിയിലായിരുന്നതിനാൽ സിനിമയുടെ ആദ്യപ്രദർശനം കാണാൻ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല. തുടർന്നാണ് നാട്ടിലെത്തിയ ശേഷം കുടുംബത്തിനും സുഹൃത്തുക്കൾക്കും ടീമിലെ തമിഴ് അറിയാവുന്ന സഹതാരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനുമായി സഞ്ജു പ്രത്യേക പ്രദർശനം സംഘടിപ്പിച്ചത്.
രജനി സാറിന്റെ സിനിമകൾ കാണാൻ താൻ എപ്പോഴും ആഗ്രഹിക്കാറുണ്ടെന്നും ഡൽഹിയിലെ പരിപാടി കാരണമാണ് റിലീസ് ദിവസം കാണാൻ സാധിക്കാതിരുന്നതെന്നും സഞ്ജു വ്യക്തമാക്കി. ഭാഗ്യവശാൽ തിയേറ്റർ മുഴുവനായി ബുക്ക് ചെയ്യാൻ സാധിച്ചെന്നും ഭാര്യയും സുഹൃത്തുക്കളും ടീമിലെ തമിഴ് അറിയാവുന്ന എല്ലാവരും ഒപ്പമുണ്ടെന്നും തലൈവരെ ബിഗ് സ്ക്രീനിൽ കാണുന്നതിന്റെ വലിയ ആവേശത്തിലാണെന്നും സഞ്ജു കൂട്ടിച്ചേർത്തു.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ വിജയ ചിത്രം 'ജയിലർ'ന്റെ രണ്ടാം ഭാഗമാണ് 'ജയിലർ 2'. റിട്ടയേർഡ് ജയിലറായ 'ടൈഗർ മുത്തുവേൽ പാണ്ഡ്യൻ' എന്ന കഥാപാത്രമായി രജനികാന്ത് വീണ്ടും സ്ക്രീനിലെത്തി മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.
ആദ്യ ഭാഗത്തിലുണ്ടായിരുന്ന രമ്യാ കൃഷ്ണൻ, യോഗി ബാബു, മിർണ, റിത്വിക് എന്നിവർക്ക് പുറമെ എസ്.ജെ. സൂര്യ, മിഥുൻ ചക്രവർത്തി, സുരാജ് വെഞ്ഞാറമൂട്, വിദ്യാ ബാലൻ എന്നിവരും രണ്ടാം ഭാഗത്തിൽ അണിനിരക്കുന്നുണ്ട്. മോഹൻലാൽ, ശിവരാജ് കുമാർ, ജാക്കി ഷ്രോഫ് എന്നിവരുടെ മാസ് കാമിയോ വേഷങ്ങൾക്ക് പുറമെ മറ്റ് ചില പ്രമുഖ താരങ്ങളുടെ സർപ്രൈസ് എൻട്രിയും ചിത്രത്തിന്റെ ആവേശം കൂട്ടുന്നു.
ഇതിനോടകം തന്നെ ആഗോള ബോക്സ് ഓഫീസിൽ, 477 കോടി രൂപയിലധികം ചിത്രം നേടിക്കഴിഞ്ഞു. തിയേറ്ററുകളിൽ 'തലൈവർ മാജിക്' തരംഗം സൃഷ്ടിച്ചതിൽ പ്രേക്ഷകർക്ക് നന്ദി അറിയിച്ച് സംവിധായകൻ നെൽസൺ ദിലീപ്കുമാറും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Cricketer Sanju Samson booked an entire theater for Rajinikanth's Jailer 2., He organized a special screening for family, friends, and teammates after returning from Delhi., Jailer 2 features a star-studded cast including Mohanlal, Shivaraj Kumar, and SJ Suryah., The movie crossed 477 crores at the global box office.