കാസര്‍കോടിന്റെ നാട്ടുഭാഷയില്‍ സൊറപറഞ്ഞ് സുമലതയും സുരേശനും

'ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍...'പ്രണയത്തിന്റെ താഴ്‌വരയില്‍ നിന്ന് ഈ പാട്ടും പാടി സുരേശനും സുമലതയും വന്നത് ഒരു ഓട്ടോറിക്ഷയിലാണ്. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ തിയേറ്ററിലെത്താന്‍ ഒരുങ്ങുന്ന നേരത്താണ് നായികാനായകന്‍മാരായ ചിത്രാ നായരും രാജേഷ് മാധവനും 'ഗൃഹലക്ഷ്മി'ക്ക് വേണ്ടി ഒന്നിച്ചത്. ഒരു ഓട്ടോ യാത്ര പോലെ സുന്ദരവും രസകരവുമായ വിശഷങ്ങളുമായി ഇരുവരും വര്‍ത്തമാനങ്ങളുടെ സഞ്ചാരം തുടങ്ങി.
ഞങ്ങള്‍ തെക്കുവടക്കാണപ്പാ...
നിങ്ങള്‍ രണ്ടാളും കാസര്‍കോട്ടുകാരല്ലേ. നേരത്തേ തന്നെ പരിചയമുള്ളവരായിരിക്കുമല്ലേ?... ഫസ്റ്റ് ഗിയറില്‍ ചോദിച്ച ചോദ്യത്തിന് ചാടിക്കയറി മറുപടി പറഞ്ഞത് ചിത്രയായിരുന്നു: ''അതിന് ഞങ്ങള്‍ രണ്ടാളും തെക്കുവടക്കാണപ്പാ. ഞാന്‍ കാസര്‍കോടിന്റെ തെക്കുഭാഗത്തുള്ള നീലേശ്വരത്തെ കുന്നുംകൈ പ്രദേശത്തുകാരിയാണ്. രാജേഷേട്ടന്‍ വടക്കുഭാഗത്തുള്ള ബന്തടുക്കക്കാരനാണ്. രാജേഷേട്ടനെ ആദ്യമായി കാണുന്നത് 'മഹേഷിന്റെ പ്രതികാരം' എന്ന സിനിമയിലാണ്. നേരിട്ട് കാണുന്നത് 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയുടെ ഓഡിഷന്‍ പാനലില്‍ വെച്ചും. ഒരു സെലിബ്രിറ്റിയെ നേരിട്ട് കാണാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലായിരുന്നു ഞാന്‍. പക്ഷേ, അപ്പോഴും ചേട്ടന്റെ പേര് അറിയില്ലായിരുന്നു. സിനിമയില്‍ നന്നായി ചെയ്‌തെന്നൊക്കെ പറഞ്ഞ് ചേട്ടനെ അല്പം പൊക്കിയ ശേഷമാണ് ഞാന്‍ പേര് ചോദിച്ചത്.''
Content Highlights: 'nna thaan case kodu' movie stars rajesh madhavan and chithra nair