To advertise here, Contact Usമുടിയുടെ ആരോഗ്യത്തിന് ചീരയും പാലും ഓറഞ്ചും കൂവരകും


2 min read
Read later
Print
Share

പ്രതീകാത്മകചിത്രം / Photo: AFP

മുടിയുടെ കാര്യം പറയുമ്പോള്‍ മുടിയുള്ളവരും ഇല്ലാത്തവരുമെല്ലാം കൗതുകത്തോടെ ചെവിയോര്‍ക്കും. മുടിയുള്ളവര്‍ക്ക് അത് സംരക്ഷിക്കാന്‍ എന്തെല്ലാം ചെയ്യാം എന്നറിയണം. ഇല്ലാത്തവര്‍ക്ക് നഷ്ടമായ മുടി എങ്ങനെ തിരിച്ചുപിടിക്കാം എന്ന ആശങ്കയും.

To advertise here, Contact Us

ഒരാളുടെ തലയില്‍ ശരാശരി ഒരുലക്ഷം മുടിയിഴകള്‍ ഉണ്ടാകാം എന്നാണ് കണക്കാക്കുന്നത്. അതില്‍ അമ്പതുമുതല്‍ നൂറുരോമങ്ങള്‍ വരെ ദിവസവും പൊഴിഞ്ഞുപോകും. ഇത് സ്ഥിരമായി നടക്കുന്ന പ്രക്രിയയാണ്. ഇത് നൂറില്‍ കൂടുതലാവുകയോ ആകെയുള്ള ഒരുലക്ഷത്തില്‍ കാല്‍ലക്ഷത്തോളം രോമങ്ങള്‍ കുറയുകയോ ചെയ്യുമ്പോഴാണ് മുടികൊഴിച്ചില്‍ ഉണ്ടാകുന്നത്.

മുടിവളര്‍ച്ചയുടെ ഘട്ടങ്ങള്‍
ഏറ്റവും വേഗത്തില്‍ വളരുന്ന കോശസമൂഹങ്ങളിലൊന്നാണ് മുടി. മുടിയുടെ വളര്‍ച്ചാഘട്ടം പ്രധാനമായും മൂന്നുതരത്തിലാണ്. ആദ്യഘട്ടം അനാജന്‍ (Anagen) ആണ്. രണ്ടുമുതല്‍ പത്തുവര്‍ഷം വരെയാണ് ഈ കാലയളവ്. രണ്ടാമത്തെ ഘട്ടമാണ് കാറ്റജന്‍ (Categen). ഒന്നുമുതല്‍ രണ്ടാഴ് ച്ചവരെയാണ് ഈ കാലയളവ്.

Also Read

കുഞ്ഞുങ്ങളെ കൊള്ളയടിക്കുന്ന രക്ഷിതാവാണോ ...

കുഞ്ഞുവാവ വരാറായോ, മൂത്ത കുട്ടിയേ ഒരുക്കാം ...

ഫ്‌ളാറ്റിന്റെ അഞ്ചാംനിലയിൽനിന്ന് വീണുമരിക്കുമ്പോൾ, ...

'വേൽ മുരുകാ...' എന്ന പാട്ട് കേൾക്കുമ്പോൾ ...

മൂന്നാംഘട്ടമായ ടീലൊജന്‍ (Telogen) വിശ്രമാവസ്ഥയാണ്. ഈ അവസ്ഥയില്‍ മുടിയുടെ വളര്‍ച്ച ഏതാണ്ട് പൂര്‍ണമായി നിലയ്ക്കും. മുടിക്ക് കറുപ്പുനിറം നല്‍കുന്ന കോശങ്ങളുടെ പ്രവര്‍ത്തനവും മന്ദീഭവിക്കും. ഈ മുടി പരമാവധി മൂന്നുമാസം വരെ മാത്രമെ നിലനില്‍ക്കൂ. അതിനുശേഷം കൊഴിയും. മൊത്തം മുടിവളര്‍ച്ചയുടെ 90 ശതമാനം ആനജന്‍ ഘട്ടത്തിലും 10 ശതമാനത്തില്‍ താഴെ ടീലോജന്‍ ഘട്ടത്തിലും ഒരുശതമാനത്തോളം കാറ്റജന്‍ ഘട്ടത്തിലുമായിരിക്കും.

മുടി വളരാന്‍ എന്തു കഴിക്കണം
ഭക്ഷണത്തില്‍ ആവശ്യത്തിന് പോഷകങ്ങളില്ലെങ്കില്‍ മുടികൊഴിച്ചിലുണ്ടാകും. ആഹാരത്തില്‍ മാംസ്യത്തിന്റെയും ഇരുമ്പിന്റേയും അളവ് കുറയുമ്പോള്‍ വളര്‍ച്ചാഘട്ടത്തിലുള്ള മുടിയിഴകള്‍ പെട്ടെന്ന് വിശ്രമാവസ്ഥയിലേക്ക് മാറും. ക്രമേണ മുടികൊഴിയാനും തുടങ്ങും.

വിറ്റാമിനുകളും പ്രോട്ടീനുകളും ലവണങ്ങളുമെല്ലാം രോമവളര്‍ച്ചയെ സഹായിക്കും. പെട്ടെന്ന് മെലിയാനായി ചിലര്‍ ഭക്ഷണത്തിന്റെ അളവ് വലിയതോതില്‍ കുറയ്ക്കാറുണ്ട്. ഇത് പോഷകദാരിദ്ര്യത്തിലേക്കും മുടികൊഴിച്ചിലിലേക്കും നയിക്കും.

മറ്റ് അവയവങ്ങളുടെ ആവശ്യംകഴിഞ്ഞ് ബാക്കിയുള്ളതാണ് മുടിക്ക് ലഭിക്കുകയെന്നത് എപ്പോഴും ഓര്‍ക്കണം. അതുകൊണ്ട് മുടിക്കുള്ളത് പ്രത്യേകം കഴി ക്കണം. കൊഴുപ്പടങ്ങിയ ആഹാരം മുടിവളര്‍ച്ചയെ സഹായിക്കുന്ന കാല്‍സ്യത്തിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തും.

  • തവിട് കളയാത്ത അരി, ഗോതമ്പ്, കൂവരക് എന്നിവ കൊണ്ടുള്ള ഭക്ഷണങ്ങള്‍ ശീലമാക്കണം. പഫ്‌സ്, ഐസ്‌ക്രീം, കോള, ശീതളപാനീയങ്ങള്‍ എന്നിവ ഒഴിവാക്കാം.
  • മുടിവളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ ഇരുമ്പ് സഹായിക്കും. ചീര, മുരിങ്ങയില തുടങ്ങിയ ഇലക്കറികളില്‍നിന്ന് ഇരുമ്പ് ലഭിക്കും.
  • പാല്‍, ഓറഞ്ച്, മാമ്പഴം എന്നിവയില്‍ ജീവകം എ ധാരാളമുണ്ട്. മുളപ്പിച്ച പയറുവര്‍ഗങ്ങളില്‍നിന്ന് ജീവകം ഇ-യും ഓറഞ്ച്, സ്‌ട്രോബറി, പപ്പായ, പേരയ്ക്ക എന്നിവയില്‍നിന്ന് ജീവകം സി-യും ലഭിക്കും.
  • ഭക്ഷണം കൃത്യസമയത്ത് കഴിക്കേണ്ടതും പ്രധാനംതന്നെ. മെലിയാന്‍ വേണ്ടി ഒറ്റയടിക്ക് ഭക്ഷണം നിര്‍ത്തുന്നത് ആരോഗ്യകരമല്ല.

Content Highlights: tips for hair growth

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
representative image

1 min

കൊളസ്‌ട്രോള്‍ മരുന്ന് എത്രകാലം കഴിക്കണം? അമിതവണ്ണം കൊളസ്‌ട്രോളിന് ഇടയാക്കുമോ? 

May 18, 2024


representative image

3 min

സ്ട്രോക്ക് ചികിത്സയില്‍ സമയം പ്രധാനം, ആദ്യമണിക്കൂറുകള്‍ ചികിത്സയില്‍ നിര്‍ണായകം

May 22, 2024


representative image

2 min

ഭാരക്കുറവ് ചര്‍മത്തിലും മുടിയിലും തൊട്ട് എല്ലിലും പല്ലിലും വരെ അപകടങ്ങളുണ്ടാക്കും

May 21, 2024

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us