സ്ത്രീകളിലെ മുട്ടുവേദന
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കഠിനമായ മുട്ടുവേദന. അല്പം വേഗത്തില്‍ നടന്നാലോ പടികയറിയാലോ വേദനവീണ്ടും കൂടും. മനസമാധാനത്തോടെ ഒരു ജോലിയും ചെയ്യാന്‍ കഴിയുന്നില്ല. സ്ത്രീകള്‍ എപ്പോഴും പറയുന്ന പരാതിയാണ് ഇത്. മധ്യവയസ്സായ സ്ത്രീകള്‍ക്കിടയില്‍ മുട്ടുവേദന വല്ലാതെ കൂടുന്നുണ്ട്.
ലൈഫ്‌സ്റ്റൈല്‍ മാറി
വേദന കൂടി
പൊതുവെ അമിതവണ്ണമുള്ളവരിലാണ് മുട്ടുവേദന കഠിനമാകാറുള്ളത്. തെറ്റായ ആഹാര-ജീവിതശീലങ്ങളും വ്യായാമക്കുറവുമെല്ലാമാണ് മുട്ടുവേദന വര്‍ധിക്കാന്‍ ഇടയാക്കിയത്.20-നും 40നും ഇടയില്‍ പ്രായമുള്ളവരില്‍ മുട്ടിന് മുന്‍ഭാഗത്ത് വേദന (Chondromalacia patella) കാണാറുണ്ട്. ചിരട്ടയുടെ അടിയിലെ തരുണാസ്ഥികളിലെ തേയ്മാനമാണ് കാരണം. ഗര്‍ഭകാലത്തിന്റെ അവസാനഘട്ടത്തില്‍ സ്ത്രീകളിലെ സന്ധികളെല്ലാംതന്നെ അയഞ്ഞിരിക്കാറുണ്ട്. അതിന്റെ ഭാഗമായും മുട്ടുവേദന വന്നേക്കാം. ചിലരില്‍ പ്രസവശേഷമായിരിക്കും വേദന. ആര്‍ത്തവവിരാമം, അസ്ഥിക്ഷയം, പേശികള്‍, ലിഗമെന്റുകള്‍ എന്നിവയിലെ തകരാറുകള്‍ എന്നിവയെല്ലാം സ്ത്രീകളില്‍ മുട്ടുവേദനയ്ക്ക് കാരണമാണ്.മുട്ടുവേദനയുണ്ടെങ്കില്‍ ജനറല്‍ മെഡിസിന്‍ ഡോക്ടറെയോ ഫിസിക്കല്‍ മെഡിസിന്‍ സ്‌പെഷലിസ്റ്റിനെയോ സമീപിക്കാം.
* എക്‌സറേ പരിശോധനയിലൂടെ പ്രധാനപ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ കഴിയും. ലിഗമെന്റ്, പേശികള്‍ എന്നിവയിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ചിലപ്പോള്‍ എം.ആര്‍.ഐ.സ്‌കാന്‍ ആവശ്യമായേക്കാം.

ഉപയോഗിക്കാം
മുട്ടുവേദനയുള്ളവരില്‍ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താന്‍ ബ്രേസുകള്‍ സഹായിക്കും.
മുട്ടിന് സംരക്ഷണം നല്‍കുന്ന പ്രത്യേകമായി നിര്‍മിച്ച ഉറകളാണ് ബ്രേസുകള്‍. ഇവ മുട്ടിനെ പൂര്‍ണമായി പൊതിഞ്ഞുസംരക്ഷിക്കുന്നു.
ഡോക്ടറുടെ നിര്‍ദേശപ്രകാരം വേണം ഇവ ഉപയോഗിക്കാന്‍.
പെട്ടെന്നുള്ള
മുട്ടുവേദനയ്ക്ക്
* പെട്ടെന്നുള്ള മുട്ടുവേദന മാറ്റാനായി ഐസ്പാക്ക്, ചൂടുപിടിക്കല്‍ എന്നീ മാര്‍ഗങ്ങള്‍ ഫലപ്രദമാണ്.
* ഐസ് ക്യൂബുകള്‍ ഒരു തുണിയില്‍ക്കെട്ടി വേദനയുള്ള ഭാഗത്ത് അമര്‍ത്തിവയ്ക്കുന്നതാണ് ഐസ്പാക്ക്. നീരുണ്ടെങ്കില്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ഇത്. മുട്ടിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും ഐസ്പാക്ക് വയ്ക്കണം. വേദനയ്ക്ക് ആശ്വാസം ലഭിക്കുന്നതുവരെ ഇതുതുടരാം.
* കാല്‍മുട്ടിന് നീരില്ലെങ്കില്‍ തുണി ചൂടുവെള്ളത്തില്‍ മുക്കിയോ ഹോട്ട്ബാഗ് ഉപയോഗിച്ചോ ചൂടുപിടിക്കാം.
Courtsey
Dr.Sooraj Rajagopal
Asso.Professor
Physical medicine& Rehabilitation
Govt.Medical College
Kozhikode
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..