കരൾ രോഗങ്ങൾ കണ്ടെത്താം
മലയാളികള്‍ക്കിടയില്‍ കരള്‍രോഗം വല്ലാതെ കൂടിയിട്ടുണ്ട്. അമിതമദ്യപാനമാണ് കരള്‍രോഗത്തിന് പ്രധാന കാരണം. എന്നാല്‍ ആഹാരശീലങ്ങളും ജീവിതശൈലിയും കരളിനെ കേടുവരുത്തുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം.
കരളില്‍ കൊഴുപ്പടിഞ്ഞാല്‍
അമിതമായ കൊഴുപ്പ് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന രോഗാവസ്ഥയാണ് ഫാറ്റിലിവര്‍.
സാധാരണ അമിതവണ്ണമുള്ളവരിലാണ് ഫാറ്റിലിവര്‍ കാണാറുള്ളത്. ഉയര്‍ന്ന പ്രമേഹമുള്ളവര്‍, കൊളസ്‌ട്രോള്‍ ഉള്ളവര്‍, വൃക്കരോഗികള്‍, ഗര്‍ഭനിരോധന ഗുളികള്‍ അമിതമായി ഉപയോഗിക്കുന്നവര്‍ എന്നിവരിലും ഫാറ്റിലിവര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മെലിഞ്ഞവരിലും ഫാറ്റിലിവര്‍ കണ്ടുവരാറുണ്ട്.
മദ്യപാനം മാത്രമല്ല പ്രശ്‌നം
അമിതമദ്യപാനം കരള്‍രോഗങ്ങള്‍ക്ക് കാരണമാകുമെന്നത് ശരിയാണ്. എന്നാല്‍ മറ്റുപല കാരണങ്ങള്‍കൊണ്ടും കരളില്‍ കൊഴുപ്പടിഞ്ഞുകൂടാറുണ്ട്. ഇതിനെ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഡിസീസ് (NAFLD) എന്നുപറയുന്നു.വ്യായാമംകുറഞ്ഞ ജീവിതശൈലി, പ്രമേഹം, അമിതവണ്ണം, മയക്കുമരുന്നിന്റെ ഉപയോഗം എന്നിവയെല്ലാം നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവറിന് കാരണമാണ്.
ലക്ഷണങ്ങള്‍
* ശരീരഭാരം പെട്ടെന്ന് കുറയുക.
* കടുത്ത ക്ഷീണം, വിശപ്പില്ലായ്മ.
* വയറിന് വലതുഭാഗത്ത് വേദന.
*കാലില്‍ നീര്.
* കണ്ണിലും മൂത്രത്തിലും മഞ്ഞനിറം കാണുക.
പരിശോധനകള്‍
കരളിന്റെ പ്രവര്‍ത്തനം അറിയാനായി ലിഫര്‍ ഫങ്ഷന്‍ ടെസ്റ്റ് (LFT) ചെയ്യാം. അമിതമായ കൊഴുപ്പടിയുന്നത് കണ്ടെത്താന്‍ വയറിന്റെ അള്‍ട്രാസൗണ്ട് സ്‌കാനിങ് സഹായിക്കും.

ആഹാരം കരുതലോടെ
കൊഴുപ്പുകുറഞ്ഞതും കലോറി കുറഞ്ഞതുമായ ആഹാരക്രമമാണ് കരളിന്റെ ആരോഗ്യത്തിന് ഉത്തമം.
* ആഹാരത്തില്‍ കൂടുതല്‍ പച്ചക്കറികളും ധാന്യങ്ങളും ഉള്‍പ്പെടുത്തണം.
* ഫാസ്റ്റ്ഫുഡ്, ജങ്ക്ഫുഡ്, കോള പോലെ അമിതമധുരമുള്ള പാനീയങ്ങള്‍ എന്നിവ ഒഴിവാക്കണം.
*ചുവന്ന മാംസം, ബേക്കറി പലഹാരങ്ങള്‍ എന്നിവ നിയന്ത്രിക്കണം.
* പ്രിസര്‍വേറ്റിവ് ചേര്‍ത്ത പദാര്‍ഥങ്ങളുടെ ദീര്‍ഘകാല ഉപയോഗം ഒഴിവാക്കണം.
* മുട്ട, പരിപ്പുവര്‍ഗങ്ങള്‍, കാപ്പി എന്നിവ മിതമായി കഴിക്കാം.
* മത്സ്യവും ഇറച്ചിയും കറിവെച്ച് കഴിക്കാന്‍ ശ്രമിക്കുക.
* പഞ്ചസാര അടങ്ങിയ പാനീയങ്ങളുടെ ഉപയോഗം കുറയ്ക്കണം.
* ഫാറ്റി ലിവര്‍ രോഗികള്‍ ആഹാരത്തില്‍ അന്നജത്തിന്റെയും കൊഴുപ്പിന്‍രെയും അളവ് കുറയ്ക്കണം.
* നട്‌സ്, ബീന്‍സ്, മത്സ്യം, ബീറ്റ്‌റൂട്ട്, കാബേജ് വര്‍ഗത്തില്‍പ്പെട്ട (ബ്രൊക്കോളി, ക്വാളിഫഌര്‍) പച്ചക്കറികള്‍, ബെറികള്‍, മുന്തിരി തുടങ്ങിയവ കരള്‍രോഗത്തെ തടയാന്‍ സഹായിക്കും.
.jpg?$p=aa62323&&q=0.8)
വ്യായാമം മറക്കല്ലേ
കൊഴുപ്പടിഞ്ഞുകൂടുന്നത് കുറയ്ക്കാനും ഫാറ്റിലിവര്‍, സിറോസിസോ കാന്‍സറോ ആയിത്തീരുന്നത് തടയാനും വ്യായാമം സഹായിക്കും.
* ദിവസവും 20-30 മിനിറ്റ് വെച്ച് ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും വ്യായാമം ചെയ്യാം.
* എയ്‌റോബിക് വ്യായാമങ്ങളായ നടത്തം, സൈക്ലിങ്, നീന്തല്‍ എന്നിവ നല്ലതാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..