
സ്ത്രീകൾ നേരിടുന്ന സങ്കീർണമായ ആരോഗ്യപ്രശ്‌നങ്ങളിൽ പ്രധാനമാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്). പ്രത്യുത്പാദന കാലത്തുണ്ടാകുന്ന ഹോർമോൺ തകരാറാണ് ഇത്. മാറിയ ജീവിതരീതിയും ആഹാരശീലങ്ങളും മൂലം രോഗം ബാധിക്കുന്ന പെൺകുട്ടികളുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
കാരണങ്ങൾ
പിസിഒഎസിന് കൃത്യമായ കാരണങ്ങൾ കണ്ടെത്തിയിട്ടില്ല. പാരമ്പര്യം പ്രധാനമാണ്. അമ്മയ്‌ക്കോ സഹോദരിക്കോ പിസിഒഎസ് ഉണ്ടെങ്കിൽ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. വ്യായാമമില്ലാത്ത ജീവിതശൈലിയും കൊഴുപ്പ് അടങ്ങിയ ആഹാരവും അമിതവണ്ണത്തിലേക്ക് നയിക്കും. അമിതവണ്ണം പിസിഒഎസിനുള്ള പ്രധാന കാരണമാണ്.
ലക്ഷണങ്ങൾ
- ആർത്തവതകരാറുകളാണ് പിസിഒഎസിന്റെ പ്രധാന ലക്ഷണം. ആർത്തവം ക്രമം തെറ്റുക, നിലയ്ക്കുക എന്നിവയുണ്ടാകാം. എന്നാൽ ആർത്തവതകരാറുകൾ ഇല്ലാതെയും രോഗം വരാം.
- പിസിഒഎസ് ഉള്ളവരിൽ മുഖത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും അമിതമായ രോമവളർച്ച കാണാറുണ്ട്. പുരുഷനിൽ ഉള്ളതിന് സമാനമായി ചുണ്ടിന് മുകളിലും താടിയിലും അടിവയറ്റിലും മാറിടത്തിലുമെല്ലാം രോമവളർച്ച കണ്ടേക്കാം.
- ചിലരിൽ മുടികൊഴിച്ചിൽ കാണാറുണ്ട്. പുരുഷന്മാരിൽ ഉണ്ടാകുന്ന കഷണ്ടിക്ക് സമാനമായ മുടികൊഴിച്ചിലായിരിക്കും ഇത്.
- ഗർഭധാരണത്തിലെ തടസ്സങ്ങൾ പിസിഒഎസിന്റെ ലക്ഷണമായേക്കാം.
- ഹോർമോണിന്റെ പ്രശ്‌നങ്ങൾ കാരണമുള്ള അമിതവണ്ണം മറ്റൊരു ലക്ഷണമാണ്.

Image/Shutterstock
പ്രതിരോധിക്കാം ആഹാരത്തിലൂടെ
പിസിഒഎസ് നിയന്ത്രണത്തിൽ ഭക്ഷണം പ്രധാനമാണ്. രക്തത്തിലെ ഇൻസുലിന്റെ അളവ് ക്രമപ്പെടുത്തുന്ന തരത്തിലുള്ള ആഹാരശീലങ്ങളാണ് പിന്തുടരേണ്ടത്.
- ഗ്ലൈസിമിക് ഇൻഡക്‌സ് കുറഞ്ഞ, തവിട് കളയാത്ത സംസ്‌കരിക്കാത്ത ധാന്യങ്ങൾ കൂടുതലായി ഉൾപ്പെടുത്താം.
- പാലും പാലുത്പന്നങ്ങളും നിയന്ത്രിക്കണം.
- സോയപയറും സോയയുടെ മറ്റ് ഭക്ഷ്യവസ്തുക്കളും കുറയ്ക്കണം.
- ഇലക്കറികൾ, പച്ചക്കറികൾ എന്നിവ ആഹാരത്തിന്റെ ഭാഗമാക്കണം.
- ഓരോ ദിവസത്തെയും ആഹാരത്തിൽ പച്ചക്കറികളും പയറുവർഗങ്ങളും മാറിമാറി ഉൾപ്പെടുത്തണം.
- ചുവന്ന മാംസം, കൊഴുപ്പുകൾ എന്നിവ നിയന്ത്രിക്കാം.
- ആപ്പിൾ, മുന്തിരി, ഓറഞ്ച് തുടങ്ങി ഗ്ലൈസിമിക് ഇൻഡക്‌സ് കുറഞ്ഞ പഴവർഗങ്ങൾ കഴിക്കാം.
- ഉയർന്ന അളവിൽ അന്നജം അടങ്ങിയ ഭക്ഷണം ഒഴിവാക്കണം.
- കാപ്പി, ചായ എന്നിവ കുറച്ച് കുടിവെള്ളം ധാരാളം കുടിക്കാൻ ശ്രമിക്കണം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Struggle with PCOS? Eat These Foods to Regain Control
Published: 26 May 2026, 02:56 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented