To advertise here, Contact Usരത്‌നഗിരി; പശ്ചിമഘട്ടവും അറബിക്കടലും ഒന്നിച്ചുചേരുന്ന സുന്ദരനഗരം


സുശീല നായര്‍

3 min read
Read later
Print
Share

കൊങ്കണ്‍ തീരത്തിനോട് ചേര്‍ന്നുകിടക്കുന്നു രത്‌നഗിരി. പശ്ചിമഘട്ടവും അറബിക്കടലും കൈകോര്‍ക്കുന്ന ഈ മണ്ണില്‍ മറാഠാസംസ്‌കാരവും ജീവിതങ്ങളും അലിഞ്ഞുചേരുന്നു

രത്‌നഗിരിയിലെ തീരം / Shutterstock

രത്‌നഗിരി, പശ്ചിമഘട്ടവും അറബിക്കടലും ഒന്നിച്ചുചേരുന്ന സുന്ദരനഗരം. പേരുപോലെ മനോഹരമാണ് ഈ മണ്ണും ഇവിടത്തെ പ്രകൃതിയും. അല്‍ഫോണ്‍സ മാമ്പഴങ്ങള്‍ വിളഞ്ഞുതൂങ്ങുന്ന രത്‌നഗിരിയില്‍നിന്നാണ് ഞങ്ങളുടെ കൊങ്കണ്‍യാത്ര തുടങ്ങിയത്. ഡോ. അംബേദ്കറും സച്ചിന്‍ തെണ്ടുല്‍ക്കറും പിറന്ന മണ്ണ്. സ്വാതന്ത്ര്യസമരസേനാനിയും ഗണേശചതുര്‍ഥിയാഘോഷങ്ങളുടെ ശില്പിയുമായ ലോകമാന്യ ബാലഗംഗാധര തിലക് വളര്‍ന്ന ഭൂമി. സിംഹാസനം നഷ്ടപ്പെട്ട ടിബറ്റന്‍ രാജാവ് തിബോ തന്റെ അവസാനനാളുകളില്‍ ഒളിവില്‍ക്കഴിഞ്ഞ അഭയകേന്ദ്രം. വിശേഷങ്ങളേറെയാണ് ഈ തീരനഗരത്തിന്.

To advertise here, Contact Us

കടല്‍ത്തീരങ്ങള്‍, കോട്ടകള്‍, ക്ഷേത്രങ്ങള്‍, പ്രകൃതിസൗന്ദര്യം, ചരിത്രഗാംഭീര്യം, മിത്തോളജിയുടെ മാന്ത്രികത... പൈതൃകം തിരയുന്നവര്‍ക്കും ആത്മീയാന്വേഷികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും പ്രകൃതിസ്‌നേഹികള്‍ക്കും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കുമെല്ലാം കൊങ്കണ്‍ വിരുന്നൊരുക്കുന്നുണ്ട്. രത്‌നഗിരിയില്‍നിന്ന് ഗണ്‍പതിപുലെയിലേക്കുള്ള വഴിക്ക് അറബിക്കടലും പശ്ചിമഘട്ടവും അതിര് തീര്‍ക്കുന്നു. പോകുന്നവഴിയിലാണ് സിനിമാക്കാരുടെ പ്രിയതീരമായ ആരെ വാരെ ബീച്ച്.

തിബോ പാലസ്

ഒറ്റക്കല്ലില്‍ തീര്‍ത്ത പഗോഡാവിസ്മയമാണ് ഗണ്‍പതിപുലെ ക്ഷേത്രം. മലയടിവാരത്ത് അറബിക്കടലിന്റെ തിരുമുന്നിലാണ് ക്ഷേത്രം കുടികൊള്ളുന്നത്. ഗണേശഭഗവാന്‍ മലമുകളില്‍ പ്രത്യക്ഷപ്പെട്ടുവെന്നും അതുകൊണ്ടാണ് ഇവിടെ ക്ഷേത്രം പണികഴിപ്പിച്ചതെന്നുമാണ് ഐതിഹ്യം. 'പുലെ' എന്ന വാക്കിന് മണല്‍' എന്നാണര്‍ഥം. ഗണേശന്‍ അനുഗ്രഹിച്ച മണല്‍ത്തീരം എന്നതാണ് ഗണ്‍പതിപുലെ. വിഗ്രഹത്തിന്റെ സവിശേഷത കണക്കിലെടുത്ത് 'സ്വയംഭൂഗണ്‍പതിപുലെ'യെന്നും ക്ഷേത്രം അറിയപ്പെടുന്നു. ഗണേശചതുര്‍ഥിയുടെ ഭാഗമായ ഗണപതിവിഗ്രഹം വീട്ടില്‍വെച്ച് പൂജിക്കുക, നിമജ്ജനം ചെയ്യുക എന്നീ ചടങ്ങുകള്‍ ഇവിടത്തുകാര്‍ ചെയ്യാറില്ല. ക്ഷേത്രത്തിലെ പ്രതിഷ്ഠയെ സ്വന്തമായിക്കണ്ട് പൂജിക്കുകയാണ് പതിവ്.

ഗണ്‍പതിപുലെയില്‍നിന്ന് മെല്ലെ മുന്നോട്ട് പോയി. ജയ്ഗഢിലേക്കുള്ള വഴി മാല്‍ഗുണ്ടില്‍ ഞങ്ങളിറങ്ങി. ഇവിടെയാണ് മാജിക് ഗാര്‍ഡന്‍' എന്ന അമ്യൂസ്മെന്റ് പാര്‍ക്ക്. 3ഡി ഷോ, മാജിക് ഷോ, അഡ്വെഞ്ചര്‍ ഷോ എന്നീ വിനോദങ്ങളാണ് മാജിക് ഗാര്‍ഡനില്‍ പ്രധാനമായുമുള്ളത്. പ്രാചീന കൊങ്കണിന്റെ സ്രഷ്ടാവ് വൈഭവ് വാസുദേവ് സര്‍ദേശായിതന്നെയാണ് മാജിക് ഗാര്‍ഡനും ജീവന്‍ നല്‍കിയത്. അദ്ദേഹം ശേഖരിച്ച 165 തരം ഷെല്ലുകളുടെ പ്രദര്‍ശനവും ഗാര്‍ഡനിലുണ്ട്. പ്രാചിന്‍ കൊങ്കണ്‍' ഒരു തുറന്ന മ്യൂസിയമാണ്. പ്രദേശത്തിന്റെ പരമ്പരാഗത ജീവിതരീതികളുടെ കാഴ്ചകളാണ് ഇവിടെയുള്ളത്. മലഞ്ചെരിവില്‍ മൂന്നേക്കറിലായി പരന്നുകിടക്കുന്ന ഈ മനോഹരമായ പാര്‍ക്ക് വിഭാവനം ചെയ്തത് സര്‍ദേശായിയാണ്.

അതിശയകരമാംവിധം രൂപകല്പനചെയ്ത വലിയ ശില്പങ്ങളിലൂടെ പഴയ കൊങ്കണിന്റെ സംസ്‌കാരം വീണ്ടെടുക്കുന്ന കാഴ്ചയാണിവിടെ. കൊങ്കണിന്റെ ഗ്രാമീണചുറ്റുപാടുകള്‍ പുനഃസൃഷ്ടിച്ചുകൊണ്ട് ഭൂതകാലത്തിന്റെ സ്പന്ദനം ജീവനോടെ നിലനിര്‍ത്താനാണ് അദ്ദേഹം ശ്രമിച്ചത്. കോലികള്‍ (മത്സ്യത്തൊഴിലാളികള്‍), ക്ഷുരകര്‍, കുശവന്മാര്‍, ശില്പികള്‍, ചെരിപ്പുകുത്തികള്‍ എന്നീ വിഭാഗങ്ങളെയും ഗ്രാമത്തലവനെയും മ്യൂസിയത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. എണ്ണയാട്ടുന്ന ചക്കുപോലുള്ള ഉപകരണം, മോദകമെന്ന പലഹാരം നിര്‍മിക്കാനുള്ള കുക്കര്‍ തുടങ്ങി മഹാരാജ ശിവജിയുടെ ആദ്യ നാവികക്കപ്പലായ 'സംഘമേശ്വരി'യുടെ മാതൃകവരെ ഇവിടെ കാണാം.

സ്വയംഭൂ ഗണപതി ക്ഷേത്രം

പ്രദേശവാസികളുടെ ജീവിതം, തൊഴില്‍, സംസ്‌കാരം എന്നിവയെല്ലാം പുതിയ തലമുറയില്‍പ്പെട്ടവര്‍ക്ക് മനസ്സിലാക്കിത്തരുന്നവയാണ് ഇവിടത്തെ കാഴ്ചകള്‍. മുടിവെട്ടാന്‍ വീട്ടുപടിക്കലെത്തുന്ന ഗ്രാമീണ ക്ഷുരകന്‍, വീട്ടുജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകള്‍, കാളയുടെ സഹായത്തോടെ മില്ലില്‍ എണ്ണയാട്ടുന്നയാള്‍, സ്വര്‍ണാഭരണങ്ങള്‍ക്ക് രൂപംകൊടുക്കുന്ന തട്ടാന്‍, പരമ്പരാഗത കളികളിലേര്‍പ്പെട്ട കുട്ടികള്‍... തയ്യല്‍കടകള്‍, പലചരക്ക് കടകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, കളിപ്പാട്ട നിര്‍മാണകേന്ദ്രങ്ങള്‍... നെയ്ത്തുകാര്‍, എണ്ണപ്പണിക്കാര്‍... മുന്‍കാലങ്ങളില്‍ ജീവിതം എത്ര ലളിതമായിരുന്നുവെന്ന് ഓരോ കാഴ്ചയും ഓര്‍മിപ്പിക്കുന്നു.

കൊങ്കണ്‍മേഖലയിലെ പഴയ സമ്പദ്വ്യവസ്ഥ, ഭക്ഷണശീലങ്ങള്‍, സാംസ്‌കാരിക പാരമ്പര്യങ്ങള്‍, മതപരമായ ചടങ്ങുകള്‍, വിനോദങ്ങള്‍, ജീവിതസാഹചര്യങ്ങള്‍ എന്നിവയിലേക്കുള്ള ഒരു ശില്‍പയാത്ര. 135 മരങ്ങളുള്ള നക്ഷത്ര ഉദ്യാനം മ്യൂസിയത്തിന്റെ ഭാഗമായുണ്ട്. ക്ഷീണം മാറ്റാനായി സോള്‍ഖടിയും പച്ചക്കറികളും മോദകവും അടങ്ങിയ വിഭവസമൃദ്ധമായ കൊങ്കണി താലി ആസ്വദിച്ചുകഴിച്ചു.

ഗണപതിപുലെയില്‍നിന്ന് രണ്ട് കിലോമീറ്റര്‍ താണ്ടിയാല്‍ മറാഠി കവിയും സാമൂഹികപരിഷ്‌കര്‍ത്താവുമായ കൃഷ്ണാജി കേശവ് ദംലയുടെ സ്മാരകത്തിലെത്താം. വിശാലമായ ലൈബ്രറിയും പതിവായി കാവ്യചര്‍ച്ചകള്‍ക്ക് അരങ്ങാവുന്ന ഓഡിറ്റോറിയവും കൂട്ടിച്ചേര്‍ത്ത് അദ്ദേഹത്തിന്റെ വസതി തന്നെയാണ് സ്മാരകമാക്കിയിരിക്കുന്നത്.

ധമാപൂര്‍ തടാകം

കടല്‍ത്തീരത്തെ രത്‌നദുര്‍ഗ കോട്ടയ്ക്ക് വലിയൊരു പാരമ്പര്യമുണ്ട്. ഒരുകാലത്ത് കടല്‍ക്കാഴ്ച നുകരുന്ന രണ്ട് കുന്നുകളിലായി പരന്നുകിടന്ന കോട്ടയായിരുന്നു ഇത്. ഇന്ന് അവശേഷിക്കുന്നത് പൊളിഞ്ഞുതുടങ്ങിയ ഏതാനും ചുമരുകള്‍ മാത്രമാണ്. കോട്ടയ്ക്കുള്ളിലെ ശ്രീ ദേവി ഭഗവതിക്ഷേത്രത്തില്‍നിന്നാണ് ഇതിന് ഭഗവതി കില എന്ന പേരുവന്നത്.

അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ട ബര്‍മീസ് രാജാവ് തിബോ അവസാന നാളുകള്‍ ചെലവഴിച്ച കൊട്ടാരത്തിലേക്കാണ് പിന്നീട് പോയത്. ബൈനോക്കുലറിലൂടെ അകലെ കടലിലേക്ക് കണ്ണുംനട്ട് ജീവിതത്തിന്റെ സായന്തനം അദ്ദേഹം ജീവിച്ചുതീര്‍ത്തു. രാജകീയ പ്രൗഢി നിറയുന്ന അകത്തളങ്ങളില്‍ ഏകാന്തതയുടെ വിഷാദം. അദ്ദേഹം അജ്ഞാതവാസം കഴിച്ചുകൂട്ടിയ ഇടം തിബോ പോയിന്റ് എന്നറിയപ്പെടുന്നു. കൊട്ടാരത്തിന് തൊട്ടടുത്താണിത്. രത്‌നഗിരിയുടെ വിദൂരദൃശ്യം ആസ്വദിക്കാനായി ഇവിടെ ഒരു വാച്ച് ടവര്‍ പുതുതായി പണികഴിപ്പിച്ചിട്ടുണ്ട്.

Content Highlights: travelogue through ratnagiri

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
രുചിയോർമ

3 min

അയല, മത്തി, ചൂര, കാരി, കണവ, കിളിമീന്‍, കൂരി, കരിമീന്‍... നാടന്‍ കടയിലെ മറക്കാനാവാത്ത ഒരൂണ് 

Feb 7, 2024


ruchiyorma

2 min

മുട്ടമഞ്ഞ ഫ്രിഡ്ജില്‍ സൂക്ഷിച്ച് ജോലിക്കാരിക്ക് കൊടുക്കുന്നവര്‍;ദാരിദ്ര്യം പിടിച്ച ആ ദാനശീലം

Feb 18, 2024


രുചിയോര്‍മ

3 min

ചൂട് ചോറും അയലക്കറിയും പപ്പായ കാരറ്റ് അച്ചാറും മോരും, വിമല ഹോസ്റ്റലിലെ രുചിയോര്‍മകള്‍

Jan 31, 2024

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us