To advertise here, Contact Us



പഹാഡി മട്ടന്‍കുറുമയും മട്ടന്‍ഫ്രൈ മസാലയും വീട്ടിലുണ്ടാക്കാം എളുപ്പത്തില്‍


2 min read
Read later
Print
Share

മട്ടൻ ഫ്രൈ മസാല

മട്ടന്‍ ഫ്രൈ മസാല
അരകിലോ മട്ടണ്‍ ചെറിയ കഷണങ്ങളാക്കി വേവിച്ചെടുക്കണം. വെന്തശേഷം മട്ടണ്‍ ഒരു പാത്രത്തിലും അതിലെ വെള്ളം മറ്റൊരു പാത്രത്തിലുമായി മാറ്റിവെക്കാം. ഒരു പാനില്‍ കുറച്ച് എണ്ണയൊഴിച്ച് ചെറിയ ഉള്ളി അരിഞ്ഞത് അതില്‍ വഴറ്റിയെടുക്കണം. ഇതിലേക്ക് നാല് വെളുത്തുള്ളിയുടെ അല്ലി, ചെറിയ കഷ്ണം ഇഞ്ചി എന്നിവ പേസ്റ്റാക്കി ചേര്‍ക്കണം. ശേഷം 1/2 ടേബിള്‍ സ്്പൂണ്‍ മുളകുപൊടി, 1/2 ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി, 1/4 ടേബിള്‍ സ്പൂണ്‍ ഗരം മസാലപ്പൊടി, 1/4 ടേബിള്‍ സ്പൂണ്‍ മഞ്ഞപ്പൊടി, തക്കാളി ചെറുതായി അരിഞ്ഞത്, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ക്കുക. മട്ടണ്‍ കഴുകുമ്പോള്‍ ബാക്കിവന്ന വെള്ളംകൂടി ഇതിലേക്ക് ചേര്‍ത്തിളക്കി പാകം ചെയ്യാം. ശേഷം വെന്ത മട്ടണ്‍ചേര്‍ത്ത് നന്നായി ഇളക്കിക്കൊടുക്കാം. നല്ല കട്ടിയാകുമ്പോള്‍ നാളികേരളത്തിന്റെ കൊത്തുകള്‍ വറുത്തെടുത്ത് ഇതിലേക്ക് മുകളില്‍ കൂടി വിതറുക. മട്ടണ്‍ ഫ്രൈ മസാല തയ്യാര്‍.

To advertise here, Contact Us

പഹാഡി മട്ടന്‍ കുറുമ

തൈര് മിശ്രിതത്തിന്
ഇഞ്ചി ചതച്ചത്: 1 ടെബിള്‍ സ്പൂണ്‍
വെളുത്തുള്ളി ചതച്ചത്: 1 ടേബിള്‍സ് പൂണ്‍
മുളക്‌പൊടി: ഒന്നര ടീസ്പൂണ്‍
തൈര് അടിച്ചത്: അരക്കപ്പ്
മഞ്ഞള്‍പ്പൊടി: അര ടെബിള്‍ സ്പൂണ്‍
മല്ലിപൊടി: അര ടെബിള്‍ സ്പൂണ്‍
ജീരകം പൊടിച്ചത്: കാല്‍ ടീസ്പൂണ്‍

മസാല മിശ്രിതത്തിന്
ഏലക്ക: 6 എണ്ണം
കുരുമുളക്: അര ടേബിള്‍ സ്പൂണ്‍
മല്ലി: 1 ടേബിള്‍ സ്പൂണ്‍
ഗ്രാമ്പു: 6 എണ്ണം
പട്ട: 1
ബെലീഫ്: 2 എണ്ണം
പെരുംജീരകം: അര ടേബിള്‍ സ്പൂണ്‍
ജാതിപത്രി: 1 എണ്ണം
ഉപ്പ് ആവശ്യത്തിന്

മട്ടന്‍ കുറുമ മസാലയ്ക്ക്‌-
നെയ്: 3 ടേബിള്‍ സ്പൂണ്‍
പട്ട: 1
ഏലക്ക: 2 എണ്ണം
ബെലീഫ്: 2 എണ്ണം
മട്ടന്‍ ചെറിയ കഷണം ആക്കിയത്: 1 കിലോഗ്രാം
ഉള്ളി കനം കുറച്ചു അരിഞ്ഞത്: 2 എണ്ണം
കുങ്കുമപ്പൂ ചൂടുവെള്ളത്തില്‍ ചാലിച്ചത് : അര ടീസ്പൂണ്‍
കൈനാരി വെള്ളം : അര ടീസ്പൂണ്‍
മല്ലി ഇല നുറുക്കിയത്: ഒന്നര ടേബിള്‍സ്പൂണ്‍
കശുവണ്ടി അരച്ചത്: 2 ടീസ്പൂണ്‍

പാചക വിധം
തൈരവ് മിശ്രിതത്തില്‍ പറഞ്ഞ എല്ലാ ചേരുവകളും ഒരു പാത്രത്തിലിട്ട് നന്നായി ഇളക്കി വെക്കുക. 2. മസാല മിശ്രിതം ഒരു ഉള്ളു കുറഞ്ഞ പാത്രത്തില്‍ ചെറിയ തീയില്‍ ഏകദേശം 5 മിനിറ്റോളം വറുത്ത് തണുത്തശേഷം മിക്‌സിയിലിട്ടു പൊടിച്ചെടുക്കുക. ഒരു പരന്ന ചട്ടിയില്‍ നെയ്യ് ചൂടാക്കിയതിനു ശേഷം പട്ട, ഏലക്ക, ബെലീഫ്, ഉള്ളി കനം കുറച്ചത് എന്നിവ ചേര്‍ത്ത് വഴറ്റി എടുക്കുക. ശേഷം ചെറുതീയില്‍ മട്ടന്‍ 5 മിനിറ്റോളം വഴറ്റിയെടുക്കാം. ഉള്ളി നിറം മാറുമ്പോള്‍ തൈര് മിശ്രിതമിട്ട് 15 മിനിറ്റോളം വഴറ്റുക. മസാലയുടെ പച്ചച്ചുവ മാറിയാല്‍ 1 കപ്പ് വെള്ളമൊഴിച്ച് അടച്ചുവെക്കുക. മട്ടന്‍ വെന്തശേഷം അടപ്പ് തുറന്ന് കുങ്കുമപ്പൂ വെള്ളവും, കൈനാരി വെള്ളവും ഒഴിക്കാം. അതിനുശേഷം വറുത്തു പൊടിച്ചു വെച്ചിരിക്കുന്ന മസാല 2 ടീസ്പൂണ്‍ ഇട്ട് ഇളക്കണം. തീ കുറച്ച് കശുവണ്ടി അരച്ചത് ചേര്‍ത്ത് നന്നായി ഇളക്കാം. 5 മിനിറ്റിനുശേഷം തീ കെടുത്തി ഒരു പാത്രത്തിലേക്ക് പകര്‍ന്നു വെക്കാം. മല്ലിയില നുറുക്കിയത് മുകളില്‍ വിതറാം.

Content Highlights: mutton fry masala pahadi mutton kuruma recipes

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
രുചിയോർമ

3 min

അയല, മത്തി, ചൂര, കാരി, കണവ, കിളിമീന്‍, കൂരി, കരിമീന്‍... നാടന്‍ കടയിലെ മറക്കാനാവാത്ത ഒരൂണ് 

Feb 7, 2024


ruchiyorma

2 min

മുട്ടമഞ്ഞ ഫ്രിഡ്ജില്‍ സൂക്ഷിച്ച് ജോലിക്കാരിക്ക് കൊടുക്കുന്നവര്‍;ദാരിദ്ര്യം പിടിച്ച ആ ദാനശീലം

Feb 18, 2024


രുചിയോര്‍മ

3 min

ചൂട് ചോറും അയലക്കറിയും പപ്പായ കാരറ്റ് അച്ചാറും മോരും, വിമല ഹോസ്റ്റലിലെ രുചിയോര്‍മകള്‍

Jan 31, 2024

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us