വീട്ടില്‍ തയ്യാറാക്കാം മധുരക്കഷായവും റോസ് സര്‍ബത്തും


അനുപ്രിയ ത്രിക്കണ്ണാട്, ബെംഗളൂരു

3 min read
Read later
Print
Share

ഗ്രീൻ ലെമണേഡ് (ചിത്രങ്ങൾ: ഷട്ടർസ്‌റ്റോക്ക്)

ഗ്രീന്‍ ലെമണേഡ്
മാവില: മൂന്നോ നാലോ
നാരങ്ങ: ഒന്ന് (തൊലി നീക്കിയത്)
പഞ്ചസാര: രണ്ട് ടേബിള്‍സ്പൂണ്‍
തണുപ്പിച്ച സോഡ/വെള്ളം: ആവശ്യത്തിന്
മാവിലകളും കുരുവും തൊലിയും നീക്കിയ നാരങ്ങയും ബ്ലന്‍ഡറില്‍ അടിച്ചെടുക്കുക. ഒരു ബൗളിലേക്ക് ഇതൊഴിച്ച് പാകത്തിന് പഞ്ചസാര ചേര്‍ക്കാം. തണുപ്പിച്ച വെള്ളമോ സോഡയോ ചേര്‍ത്ത് വിളമ്പാം. ഐസ്‌ക്യൂബ്‌സ് ഇട്ട് അലങ്കരിക്കാം.

റോസ് സര്‍ബത്ത്
പനിനീര്‍പ്പൂവിതളുകള്‍: രണ്ട് കപ്പ്
പഞ്ചസാര: രണ്ട് കപ്പ്
ഏലയ്ക്കാപ്പൊടി: അര ടീസ്പൂണ്‍
നാരങ്ങാനീര്: രണ്ട് നാരങ്ങയുടേത്
മാതളനാരങ്ങനീര്: ഒരു കപ്പ്( ആവശ്യമെങ്കില്‍)
പൂവിതളുകള്‍ അരച്ചെടുത്തശേഷം ഗ്ലാസ് ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് തിളച്ചവെള്ളവും ഏലയ്ക്കാപ്പൊടിയും ചേര്‍ത്തിളക്കി ഒരു രാത്രി അടച്ചു വെക്കാം. രാവിലെ തെളി ഊറ്റിയെടുക്കുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്തിളക്കുക. ഇനി മാതളനാരങ്ങാ നീരും നാരങ്ങാനീരും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യാം. ഈ കൂട്ട് മൂന്നോ നാലോ ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ആവശ്യമുള്ളപ്പോള്‍ സെര്‍വിങ് ഗ്ലാസിന്റെ പകുതി ഈ മിശ്രിതവും ബാക്കി തണുപ്പിച്ച വെള്ളവും പൊടിച്ച ഐസും നിറച്ച് വിളമ്പാം.

റോസ് സര്‍ബത്ത്

ഗ്രേപ്പ് പഞ്ച്
കുരുവില്ലാത്ത കറുത്ത മുന്തിരി: ഒരു കപ്പ്
ഇഞ്ചി ചതച്ചത്: ഒരിഞ്ച് കഷണം
പഞ്ചസാര: ഒന്നരക്കപ്പ്
വെള്ളം: രണ്ട് കപ്പ്
ഉപ്പ്: ഒരു നുള്ള്
ഒരു പാന്‍ ചെറുതീയില്‍ ചൂടാക്കി അതില്‍ വെള്ളമൊഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് മുന്തിരിയും ഇഞ്ചിയും ചേര്‍ത്ത് വേവുമ്പോള്‍ പഞ്ചസാരയും ഉപ്പും ചേര്‍ക്കുക. ഈ കൂട്ട് പത്ത് മിനിറ്റ് ചെറുതീയില്‍ തിളക്കണം. മുന്തിരി വെന്ത് അലിഞ്ഞാല്‍ തീയില്‍ നിന്നിറക്കി ചൂടാറിയശേഷം പാത്രത്തിലാക്കി ഫ്രിഡ്ജില്‍ വെക്കാം. സെര്‍വിങ് ഗ്ലാസില്‍ പകുതി ഈ സിറപ്പ് ഒഴിച്ച് ബാക്കി മുന്തിരിയും തണുത്ത വെള്ളവുമൊഴിച്ച് കുടിക്കാം. പൊടിച്ച ഐസ്‌ക്യൂബ്‌സ് വിതറിയും വിളമ്പാം.

ടെന്‍ഡര്‍ കോക്കനട്ട് ലെമണേഡ്
ഇളനീര്‍: ഒരുകപ്പ്
ഇളനീര്‍ കാമ്പ്: ഒരു കപ്പ്
നാരങ്ങാനീര്: രണ്ട് ടേ.സ്പൂണ്‍
തേന്‍: രണ്ട് ടേ.സ്പൂണ്‍
ബേസില്‍ ഇലകള്‍: മൂന്നോ നാലോ, (അലങ്കാരത്തിന്)
നാരങ്ങ, നേര്‍മയായി മുറിച്ചത്: അലങ്കരിക്കാന്‍
കഷണമാക്കിയ ഇളനീര്‍ കാമ്പ്: അലങ്കരിക്കാന്‍
ഇളനീരും കാമ്പും അരച്ചെടുക്കുക. ഒരു ബൗളില്‍ നാരങ്ങാനീരും തേനും മിക്‌സ് ചെയ്തതിലേക്ക് ഇളനീര്‍ക്കൂട്ട് ചേര്‍ത്തിളക്കാം. സെര്‍വിങ് ഗ്ലാസില്‍ കഷണങ്ങളാക്കിയ ഇളനീര്‍ക്കാമ്പ് ഇടാം. ഇതിലേക്ക് മിശ്രിതം പകര്‍ന്ന് നാരങ്ങയും ബേസില്‍ ഇലകളും കൊണ്ട് അലങ്കരിച്ച് വിളമ്പാം.

ടെന്‍ഡര്‍ കോക്കനട്ട് ലെമണേഡ്‌

മധുരക്കഷായം
മല്ലി: അരക്കപ്പ്
ജീരകം: കാല്‍ക്കപ്പ്
കുരുമുളക്: രണ്ട് ടീസ്പൂണ്‍
പെരുംഞ്ചീരകം: ഒരു ടീസ്പൂണ്‍
ഏലയ്ക്ക: ആറെണ്ണം
ഗ്രാമ്പൂ: പത്ത്
പച്ചമഞ്ഞള്‍: അര ടീസ്പൂണ്‍
ഇഞ്ചിപ്പൊടി: അര ടീസ്പൂണ്‍
വെള്ളം/പാല്‍: രണ്ടരക്കപ്പ്
ശര്‍ക്കര: രണ്ട് ടേബിള്‍ സ്പൂണ്‍
ഒരു പാനില്‍ മല്ലി, ജീരകം എന്നിവ വറുത്ത് മാറ്റി വെക്കുക. പാനിലേക്ക് കുരുമുളക്, ഏലയ്ക്ക, ഗ്രാമ്പൂ, പച്ചമഞ്ഞള്‍ എന്നിവയിട്ട് വറുക്കുക. ഇനി വറുത്തവയെല്ലാം കൂടി പൊടിച്ചെടുക്കാം. ഈ പൊടിയിലേക്ക് ഇഞ്ചിപ്പൊടി കൂടി ചേര്‍ത്തിളക്കിയ ശേഷം വായുകടക്കാത്ത പാത്രത്തില്‍ അടച്ച് സൂക്ഷിക്കാം. ഒരു പാന്‍ ചൂടാക്കി അതിലേക്ക് പാലൊഴിച്ച് തിളപ്പിക്കുക. ഇനി ചെറുതീയില്‍ ശര്‍ക്കര ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ അതിലേക്ക് ഒന്നര ടീസ്പൂണ്‍ കഷായപ്പൊടി ചേര്‍ക്കാം. അഞ്ച് മിനിറ്റ് തിളപ്പിച്ച ശേഷം ചൂടാറിയാല്‍ കുടിക്കാം.
ശ്രദ്ധിക്കാന്‍: കഷായപ്പൊടിയുടെ ചേരുവകള്‍ നനവില്ലാതെ നന്നായി വറുത്ത് പൊടിക്കണം. ഒരു മാസം വരെ കേടുകൂടാതെ ഇത് സൂക്ഷിക്കാനാവും. മധുരം ചേര്‍ക്കാതെയും ഉപയോഗിക്കാം.

മിന്റ് മാംഗോ ഐസ്ഡ് ഗ്രീന്‍ ടീ
തൊലികളഞ്ഞ് കഷണങ്ങളാക്കിയ മാങ്ങ: ഒന്ന്
പഞ്ചസാര: 100 ഗ്രാം
ഗ്രീന്‍ ടീ: നാല് ടീസ്പൂണ്‍
പുതിനയില: ഒരുപിടി
നാരങ്ങ: ഒന്ന്
ഐസ്: ആവശ്യത്തിന്
ഒരു പാന്‍ ചൂടാകുമ്പോള്‍ അതിലേക്ക് 100 മില്ലി വെള്ളമൊഴിച്ച് തിളപ്പിക്കുക. അതില്‍ കഷണങ്ങളാക്കിയ മാങ്ങയും പഞ്ചസാരയും ചേര്‍ത്ത് പത്ത് മിനിറ്റ് വേവിക്കുക. ഈ മിശ്രിതം ചൂടാറാന്‍ വെക്കാം. ഒരു പാത്രത്തില്‍ 500 മില്ലി തിളച്ച വെള്ളമെടുത്ത് അതില്‍ ഗ്രീന്‍ ടീ ഇട്ട് അടച്ച് അഞ്ച് മിനിറ്റ് വെക്കണം. ഇനി തെളി ഊറ്റിയെടുത്ത് മറ്റൊരു പാത്രത്തിലാക്കി ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കാം. ഇതിലേക്ക് തയ്യാറാക്കിയ മാംഗോ സിറപ്പും കഷണങ്ങളാക്കിയ മാങ്ങയും പുതിനയിലയും നേര്‍മയായി മുറിച്ച നാരങ്ങയും ഐസ്‌ക്യൂബ്‌സും ഇടാം. സെര്‍വിങ് ഗ്ലാസുകളില്‍ പകര്‍ന്ന് കുടിക്കാം.

മിന്റ് മാംഗോ ഐസ്ഡ് ഗ്രീന്‍ ടീ

ഹോട്ട് ആന്‍ഡ് സ്വീറ്റ് ലെമണേഡ്
പുതിനയില: പത്ത്
പഴുത്ത കാന്താരിമുളക്: ഒന്നോ രണ്ടോ
നാരങ്ങാനീര്: രണ്ട് ടേബിള്‍ സ്പൂണ്‍
പഞ്ചസാര: പാകത്തിന്
ഉപ്പ്: ഒരു നുള്ള്
തണുപ്പിച്ച സോഡ/വെള്ളം: ആവശ്യത്തിന്
പുതിനയിലയും കാന്താരിമുളകും ഒരു ബ്ലന്‍ഡറില്‍ അടിച്ചെടുക്കുക. നാരങ്ങാനീര്, പഞ്ചസാര, ഉപ്പ് എന്നിവ മിക്‌സ് ചെയ്ത ശേഷം തണുപ്പിച്ച സോഡയോ വെള്ളമോ ചേര്‍ത്ത് കുടിക്കാം. ഐസ്‌ക്യൂബ്‌സ് ഇട്ട് അലങ്കരിക്കാം.

Content Highlights: how to prepare sweet kashayam and rose sorbet at home

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
jodhpur

6 min

നീല നഗരത്തിലെ ശാപമേറ്റ മരങ്ങള്‍; ഒരു ജോധ്പുര്‍ യാത്ര  

Sep 24, 2023


.

2 min

മുട്ടയും മുരിങ്ങയ്ക്കയും കൊണ്ട് അവിയലുണ്ടാക്കിയാലോ?

Sep 28, 2023


kalapani

3 min

കണ്ണീരുണങ്ങാത്ത കാലാപാനിയുടെ ചുമരുകള്‍

Aug 15, 2023