അന്തരിച്ച വ്യവസായി സഞ്ജയ് കപുറിൻ്റെ സഹോദരി മന്ദിര കപുർ സ്മിത്ത്, അദ്ദേഹത്തിൻ്റെ മൂന്നാം ഭാര്യ പ്രിയ സച്ച്ദേവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ്. കരിഷ്മയുമായുള്ള വിവാഹബന്ധത്തിൽ സഞ്ജയ് ദുർബലനായിരുന്ന സമയത്ത് പ്രിയ സഞ്ജയ് യെ പിന്തുടരുകയായിരുന്നുവെന്ന് മന്ദിര പറയുന്നു.
"അവൻ ലോലോയ്ക്കൊപ്പമായിരുന്നപ്പോൾ അവൾ നിരന്തരം സന്ദേശങ്ങൾ അയക്കുമായിരുന്നു, എനിക്കത് സത്യമാണെന്നറിയാം. പുരുഷന്മാർ പുരുഷന്മാരാണ് എന്നത് പോലെ ലളിതമാണ് കാര്യങ്ങൾ. അവൻ ഒരു വിവാഹബന്ധത്തിലായിരുന്നു, അത് മുന്നോട്ട് കൊണ്ടുപോകാനും പ്രശ്നങ്ങൾ പരിഹരിക്കാനും ശ്രമിക്കുകയായിരുന്നു. 'ഹേയ്, എനിക്ക് താൽപ്പര്യമില്ല' എന്ന് പറയാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല അവൻ."
ഒന്നിക്കാൻ ശ്രമിക്കുകയായിരുന്ന ഒരു കുടുംബത്തിലേക്ക് പ്രിയ അറിഞ്ഞുകൊണ്ട് കടന്നുകയറിയെന്ന് മന്ദിര ആരോപിച്ചു. "നിങ്ങളും വിവാഹമോചനം കഴിഞ്ഞൊരാളാണെങ്കിൽ, അത് എത്രത്തോളം വേദനാജനകമാണെന്ന് നിങ്ങൾക്കറിയാം. പിന്നെ എന്തിനാണ് വന്ന് മറ്റൊരു കുടുംബം തകർക്കുന്നത്? ഇതെന്തൊരു വളർത്തുദോഷമാണ്? അതെങ്ങനെയുള്ള സ്ത്രീയാണ്?" അവർ ചോദിച്ചു.
അച്ഛൻ്റെയും കുടുംബത്തിൻ്റെയും പ്രോത്സാഹനത്തോടെ തൻ്റെ സഹോദരൻ കരിഷ്മയുമായുള്ള വിവാഹബന്ധം രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് മന്ദിര പറഞ്ഞു. "ഒരുപാട് മോശം കാര്യങ്ങൾ സംഭവിച്ചു, പക്ഷേ അവർ ആ ബന്ധത്തിൽ മുന്നോട്ട് പോകണമെന്ന് എൻ്റെ അച്ഛൻ ആഗ്രഹിച്ചു.
സഞ്ജയ് അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുകയായിരുന്നു. അവർക്ക് രണ്ടാമത്തെ കുട്ടി ഉണ്ടായി. അത് വെറുതെ സംഭവിക്കുന്നതല്ല. ഒരു വിവാഹബന്ധം നന്നാക്കാൻ ശ്രമിക്കുമ്പോഴാണ് അത് സംഭവിക്കുന്നത്, അവർ അവനെ വെറുതെ വിട്ടിരുന്നെങ്കിൽ, ആ ബന്ധം ശരിയായേനെ."
ബന്ധത്തിലെ അസംതൃപ്തി കാരണം കരിഷ്മ കുറച്ചുകാലം മുംബൈയിലേക്ക് മടങ്ങിയിരുന്നുവെന്ന് മന്ദിര സമ്മതിച്ചു, എന്നാൽ സഞ്ജയ് അത് ശരിയാക്കാൻ ശ്രമിച്ചിരുന്നുവെന്നും. "രണ്ടു കൈയ്യും കൂട്ടിയടിച്ചാലേ ശബ്ദമുണ്ടാകൂ, പക്ഷേ സ്ത്രീകൾ എന്ന നിലയിൽ നമുക്കറിയാം പുരുഷൻ ദുർബലനും സ്ത്രീ എപ്പോഴും ശക്തയുമാണെന്ന്," അവർ കൂട്ടിച്ചേർത്തു.
ജോലിയുടെ ഭാഗമായി ഡൽഹിക്കും മുംബൈക്കുമിടയിൽ യാത്ര ചെയ്യുന്നതിനിടയിലാണ് താൻ സഞ്ജയ് യെ കണ്ടുമുട്ടിയതെന്ന് പ്രിയ മുമ്പ് പറഞ്ഞിട്ടുണ്ട്. "ഞങ്ങൾ സുഹൃത്തുക്കളായി, കരിഷ്മയുമായുള്ള വിവാഹമോചനത്തിന് ശേഷം ഞങ്ങളുടെ സൗഹൃദം ഒടുവിൽ വിവാഹത്തിലേക്ക് എത്തി.
സഞ്ജയുടെ മുൻ വിവാഹം ഒരു സാധാരണ വിവാഹമായിരുന്നില്ല. ആ ബന്ധത്തിൽ അദ്ദേഹത്തിന് സുന്ദരരായ രണ്ട് കുട്ടികളുണ്ട്. ഞങ്ങൾ അവരെ ഒരുപാട് സ്നേഹിക്കുന്നു, ഇന്ന് ഞങ്ങൾ മനോഹരമായ ഒരു സന്തുഷ്ട കുടുംബമാണ്."-ഒരിക്കൽ പ്രിയ പറഞ്ഞു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Late businessman Sunjay Kapur`s sister, Mandhira Kapur Smith, alleges Priya Sachdev drove a wedge between Sunjay and Karisma Kapoor, despite their reconciliation attempts after Kiaan`s birth. Inheritance dispute also mentioned.
Published: 07 Oct 2025, 01:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented