2024-ലായിരുന്നു ശോഭിത ധൂലിപാലയുടെയും നാഗ ചൈതന്യയുടെയും വിവാഹം. വിവാഹിതരായ ഉടൻതന്നെ ഇരുവരും കുഞ്ഞിനെ വരവേൽക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. പക്ഷേ, അതിനോട് യാതൊരു പ്രതികരണവും ഇരുവരും നടത്തിയിരുന്നില്ല. ഈ മാസമാദ്യം ദമ്പതിമാർ തങ്ങളുടെ ഒന്നാം വിവാഹവാർഷികം ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ ശോഭിത ഗർഭിണിയാണെന്ന തരത്തിൽ വീണ്ടും ഊഹാപോഹങ്ങൾ വരികയാണ്. നാഗചൈതന്യയുടെ അച്ഛനും നടനുമായ നാഗാർജുനയോട് അദ്ദേഹം ഉടനെ മുത്തച്ഛനാകുമോയെന്ന് അടുത്തിടെ സുമൻ ടിവി ചോദിച്ചിരുന്നു.
“അച്ഛനിൽ നിന്ന് മുത്തച്ഛനിലേക്കുള്ള സ്ഥാനക്കയറ്റം സത്യമാണോ” എന്നായിരുന്നു ചോദ്യം. അൽപം ചിന്തിച്ചശേഷം നടൻ അസ്വാഭാവികമായി ചിരിക്കുകയായിരുന്നു, ശേഷം നടന്നുപോകാൻ ശ്രമിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് വീണ്ടും ചോദിച്ചപ്പോൾ, നാഗാർജുന പുഞ്ചിരിയോടെ "കൃത്യസമയത്ത് ഞാൻ നിങ്ങളെ അറിയിക്കാം" എന്ന് പ്രതികരിച്ചു. നടൻ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ലെങ്കിലും, ഇതോടെ കുടുംബത്തിന് അഭിനന്ദന സന്ദേശങ്ങൾ പ്രവഹിക്കാൻ തുടങ്ങി.
2022-ലാണ് നാഗചൈതന്യയും ശോഭിതയും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ ആദ്യമായി പുറത്തുവന്നത്. ഹൈദരാബാദിലെ അദ്ദേഹത്തിന്റെ വീട്ടിൽ ശോഭിതയെ കണ്ട ശേഷമായിരുന്നു ഇത്. ലണ്ടനിൽ ഇരുവരും ഒന്നിച്ച് അവധിയാഘോഷിച്ചതോടെ അഭ്യൂഹം ശക്തമായി. 2024 ഓഗസ്റ്റിലെ വിവാഹനിശ്ചയത്തിന് ശേഷം മാത്രമാണ് ഇരുവരും തങ്ങളുടെ ബന്ധം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഡിസംബറിൽ വിവാഹിതരുമായി.
സാമന്ത റൂത്ത് പ്രഭുവിനെയാണ് നാഗചൈതന്യ ആദ്യം വിവാഹം ചെയ്തിരുന്നത്. നാലു വർഷത്തിനുശേഷം ബന്ധം വേർപിരിഞ്ഞു. സാമന്ത ഡിസംബർ 1- ന് കോയമ്പത്തൂരിൽ വെച്ച് സംവിധായകൻ രാജ് നിദിമോരുവിനെ വിവാഹം കഴിച്ചു.
2024-ലെ 'മങ്കി മാൻ', 'ലവ് സിത്താര' എന്നീ ചിത്രങ്ങളിലാണ് ശോഭിതയെ അവസാനമായി കണ്ടത്. മണി രത്നത്തിന്റെ 'പൊന്നിയിൻ സെൽവനി'ലും ജിയോസിനിമാ വെബ് സീരീസായ 'ദ നൈറ്റ് മാനേജറി'ലും ശോഭിത അഭിനയിച്ചിരുന്നു. 'തണ്ടേൽ' എന്ന ചിത്രത്തിലാണ് നാഗചൈതന്യ അവസാനമായി അഭിനയിച്ചത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Is Sobhita Dhulipala pregnant with Naga Chaitanya`s child? Nagarjuna addresses the rumors with a cryptic response. Get the latest update here!
Published: 17 Dec 2025, 02:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented