നടി സാമന്ത റൂത്ത് പ്രഭുവും നാഗ ചൈതന്യയും 2017-ലാണ് വിവാഹിതരാവുന്നത്. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. നാലുവര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് 2021-ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. വിവാഹമോചനത്തിനു പിന്നാലെ സാമന്തയ്‌ക്കെതിരേയും നാഗചൈതന്യക്കെതിരേയും വലിയ സൈബര്‍ ആക്രമണങ്ങളുണ്ടായിരുന്നു. പ്രത്യേകിച്ചും നാഗ ചൈതന്യ ശോഭിത ധൂലിപാലയെ വിവാഹം കഴിച്ചതോടെ. ശോഭിതയെ ദുര്‍മന്ത്രവാദിനിയെന്ന് വിളിച്ചും മറ്റും ആക്ഷേപമുണ്ടായി.
ഇപ്പോഴിതാ വിവാഹമോചനത്തെപ്പറ്റിയും തനിക്കുനേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെപ്പറ്റിയും നാഗചൈതന്യ തുറന്നുപറയുകയാണ്. തകര്‍ന്ന കുടുംബത്തില്‍ നിന്ന് വരുന്ന വ്യക്തിയാണ് താനെന്നും ആ നിലയില്‍ ഒരു ബന്ധം അവസാനിപ്പിക്കുമ്പോള്‍ അത്രയേറെ ആലോചിച്ചിട്ടുണ്ടാവുമെന്നും നാഗചൈതന്യ പറയുന്നു.
'ഞങ്ങള്‍ക്ക് ഞങ്ങളുടേതായ വഴിയില്‍ പോകണമായിരുന്നു, സ്വന്തം കാരണങ്ങളാല്‍ ഞങ്ങള്‍ ഈ തീരുമാനമെടുത്തു. പരസ്പരം ബഹുമാനിക്കുന്നു. സ്വന്തം രീതിയില്‍ മുന്നോട്ട് പോകുന്നു. കൂടുതല്‍ വിശദീകരണം എന്താണ് വേണ്ടത്, എനിക്ക് മനസ്സിലാകുന്നില്ല. പ്രേക്ഷകരും മാധ്യമങ്ങളും അതിനെ ബഹുമാനിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ സ്വകാര്യത ആവശ്യപ്പെട്ടിട്ടുണ്ട്. ദയവായി ഞങ്ങളെ ബഹുമാനിക്കണം, സ്വകാര്യത നല്‍കണം. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഇതൊരു തലക്കെട്ടാണ്. ഗോസിപ്പും വിനോദവുമായി ഇത് മാറി.'- നാഗചൈതന്യ പറഞ്ഞു.
തങ്ങള്‍ രണ്ടുപേരും വ്യത്യസ്ത പാതകളില്‍ സന്തോഷത്തോടെ ജീവിതം നയിക്കുന്നവരാണെന്ന് നാഗചൈതന്യ ചൂണ്ടിക്കാട്ടി. താന്‍ വീണ്ടും സ്‌നേഹം കണ്ടെത്തി, അതില്‍ വളരെ സന്തോഷവാനുമാണ്, ഞങ്ങള്‍ക്ക് പരസ്പരം വളരെയധികം ബഹുമാനമുണ്ട്. സാമന്തയോട് അതിയായ ബഹുമാനമുണ്ട്. ഇതൊന്നും എന്റെ ജീവിതത്തില്‍ മാത്രം സംഭവിക്കുന്നതല്ല, പിന്നെ എന്തിനാണ് എന്നെ ഒരു കുറ്റവാളിയെപ്പോലെ കണക്കാക്കുന്നതെന്നും നാഗചൈതന്യ ചോദിക്കുന്നു.
ഒറ്റരാത്രികൊണ്ട് സംഭവിച്ചതല്ല ഒന്നും, അങ്ങനെയുണ്ടായതില്‍ എനിക്ക് വിഷമമുണ്ട്, പക്ഷേ ഒരു കാരണത്തിലാണ് എല്ലാം സംഭവിച്ചത്. ശരിയായ പാത കണ്ടെത്തലാണ് തനിക്കത്. വിവാഹമോചനതീരുമാനം ബോധപൂര്‍വം ആലോചിച്ച് എടുത്തതാണ്. തനിക്ക് വളരെ സെന്‍സിറ്റീവായ വിഷയമായതിനാലാണ് ഇത് പറയുന്നത്. തകര്‍ന്ന കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. അതിനാല്‍ ആ അനുഭവം എന്താണെന്നറിയാം. ഒരു ബന്ധം അവസാനിപ്പിക്കുന്നതിനു മുമ്പ് ആയിരം തവണ ചിന്തിക്കും, കാരണം തനിക്ക് അതിന്റെ അനന്തരഫലങ്ങള്‍ അറിയാമെന്നും നാഗചൈതന്യ പറുയന്നു.
Content Highlights: naga chaitanya breaks silence on samantha ruth prabhu divorce
Published: 08 Feb 2025, 12:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented