സെലിബ്രിറ്റികളുടെ സ്വകാര്യജീവിതത്തിന് ജനശ്രദ്ധ (public attention) കാര്യമായ വെല്ലുവിളികളുണ്ടാക്കാറുണ്ട്. അതുകൊണ്ടുതന്നെ കുറച്ചുകൂടി സ്വകാര്യത ലഭിക്കുന്ന രീതിയിലേക്ക് താമസവും ജീവിതവും പറിച്ചുനടുന്നവർ ധാരാളമാണ്.
ഇന്ത്യയിലെ കടുത്ത ജനശ്രദ്ധയിൽ നിന്ന് മാറി ലണ്ടനിൽ ശാന്തമായ ജീവിതം തിരഞ്ഞെടുത്തവരാണ് അനുഷ്ക ശർമ്മയും വിരാട് കോഹ്ലിയും. ഇതിനു പിന്നിലെ യഥാർഥകാരണം പറയുകയാണ് നടി മാധുരി ദീക്ഷിതിന്റെ ഭർത്താവായ ഡോ. ശ്രീറാം നെനെ. യൂട്യൂബർ രൺവീർ അല്ലാബാദിയയുമായുള്ള സംഭാഷണത്തിനിടയിലാണ് ഡോ. ശ്രീറാം നെനെ വിരാട് കോഹ്ലിയോടുള്ള തന്റെ ബഹുമാനത്തെക്കുറിച്ചും അദ്ദേഹത്തെയും അനുഷ്ക ശർമ്മയെയും കണ്ടുമുട്ടിയതിനെക്കുറിച്ചും സംസാരിച്ചത്.
Also Read
ശ്രീറാം പറഞ്ഞു, “എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട്. ഞങ്ങൾ പലതവണ കണ്ടിട്ടുണ്ട്, അദ്ദേഹത്തിന്റേത് മാന്യമായ വ്യക്തിത്വമാണ്. ഞങ്ങൾ ഒരിക്കൽ അനുഷ്കയുമായി സംസാരിച്ചു, അതൊരു രസകരമായ അനുഭവമായിരുന്നു. അവർ ലണ്ടനിലേക്ക് താമസം മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു, കാരണം ഇവിടെ അവർക്കവരുടെ വിജയം ആസ്വദിക്കാൻ കഴിയുന്നില്ല. അവർ കടന്നുപോകുന്ന അവസ്ഥയെ ഞങ്ങൾ മാനിക്കുന്നു, കാരണം അവർ ചെയ്യുന്ന എന്ത് കാര്യവും ശ്രദ്ധയാകർഷിക്കും”.
സെലിബ്രിറ്റി ദമ്പതികളെ ചുറ്റിപ്പറ്റിയുള്ള നിരന്തരമായ പൊതുശ്രദ്ധ ദൈനംദിന ജീവിതം ദുഷ്കരമാക്കുമെന്ന് ശ്രീറാം നെനെ വിശദീകരിച്ചു.
“ഞാൻ എല്ലാവരുമായും നല്ല രീതിയിൽ ഇടപഴകാറുണ്ട്, വളരെ കൂളാണ്. എങ്കിലും, അത് വെല്ലുവിളിയായി മാറാറുണ്ട്. എപ്പോഴും സെൽഫി എടുക്കാനുള്ള നിമിഷങ്ങളുണ്ടാകും. അതൊരു മോശം കാര്യമായല്ല പറയുന്നത്, എങ്കിലും ഡിന്നറിലോ ലഞ്ചിലോ ഒക്കെ ഇരിക്കുമ്പോൾ, അത്തരം ശ്രമങ്ങൾ അതിരുകടക്കാറുണ്ട്. ആ സമയത്ത് നമ്മൾ വളരെ മര്യാദയോടെ പെരുമാറേണ്ടി വരുന്നു. എന്റെ ഭാര്യയെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്നമായി മാറാറുണ്ട്. അനുഷ്കയും വിരാടും വളരെ നല്ല മനുഷ്യരാണ്, അവർക്ക് അവരുടെ കുട്ടികളെ സാധാരണ രീതിയിൽ വളർത്തണം, അത്രയേ ഉള്ളൂ.”
മാധുരിയെ വിവാഹം ചെയ്തതിനെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു. അവളുടെ മുമ്പുള്ള ചരിത്രമെന്തെന്ന് എനിക്കറിയില്ലായിരുന്നു, എന്റേത് അവൾക്കും അറിയില്ലായിരുന്നു. ഞങ്ങൾ വ്യത്യസ്ത ലോകങ്ങളിൽ നിന്നുള്ളവരാണ്, അതേസമയം ഒരേ പ്രദേശത്തുനിന്നുള്ളവരുമാണ്, മഹാരാഷ്ട്രയിലെ ഒരേ പശ്ചാത്തലത്തിൽ നിന്നുള്ളവർ. ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. അത് വിധിയായിരുന്നു, എന്റെ ജീവിതത്തിലെ ഏറ്റവും അത്ഭുതകരമായ കാര്യമായി അത് മാറി-അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിന് ശേഷം താൻ ഏറ്റവും കൂടുതൽ മിസ്സ് ചെയ്ത കാര്യങ്ങളിൽ ഒന്ന് സ്വകാര്യതയാണെന്നും ശ്രീറാം പറഞ്ഞു.
1999-ൽ മാധുരി ദീക്ഷിത് ഡോ. ശ്രീറാം നെനെയെ വിവാഹം കഴിച്ചു. അമേരിക്കയിലെ ഡെൻവറിലേക്ക് താമസം മാറ്റിയ ദമ്പതികൾ വർഷങ്ങൾക്കുശേഷം 2011-ൽ ഇന്ത്യയിലേക്ക് മടങ്ങി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Anushka Sharma and Virat Kohli moved to London for a quieter life and privacy., Dr Shriram Nene discussed the challenges of fame and lack of anonymity in India., The couple aims to raise their children, Vamika and Akaay, away from the constant spotlight.
Published: 02 Sept 2026, 02:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented