To advertise here, Contact Usബയോട്ടിന്‍ കഴിച്ചാല്‍ മുടിവളരുമോ, ഓയില്‍ മസാജ് തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിക്കും


ഡോ. സൗമ്യ ജഗദീശൻ

3 min read
Read later
Print
Share

പ്രതീകാത്മകചിത്രം | എൻ.എൻ. പ്രദീപ്

ഒരാളുടെ തലയില്‍ ശരാശരി ഒരുലക്ഷം മുടിയിഴകളുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. അതില്‍ അന്‍പതുതുമുതല്‍ നൂറുവരെ ദിവസവും പൊഴിയും. ഇത് സ്വാഭാവികമാണ്. ഇത് നൂറില്‍ കൂടുതലാവുകയോ ആകെയുള്ള ഒരുലക്ഷത്തില്‍ കാല്‍ലക്ഷത്തോളം രോമങ്ങള്‍ കുറയുകയോ ചെയ്യുമ്പോഴാണ് മുടികൊഴിച്ചില്‍ ഉണ്ടാകുന്നത്.
മുടികൊഴിച്ചില്‍ ചിലരില്‍ പൊടുന്നനെയാണ് സംഭവിക്കുക. മൂന്നുമാസക്കാലയളവില്‍ കുറെയേറെ മുടികള്‍ ഒരുമിച്ചു കൊഴിയും. ഡെങ്കിപ്പനി, കോവിഡ് എന്നിവയ്ക്കുശേഷമുണ്ടാകുന്ന അണുബാധയാണ് പ്രധാന കാരണം. സര്‍ജറി ചെയ്തവരിലും പ്രസവശേഷവും ഇത് കാണാറുണ്ട്. കീമോതെറാപ്പി ചെയ്യുന്നവരിലും ഇത്തരം മുടികൊഴിച്ചില്‍ കണ്ടേക്കാം.
പടിപടിയായുള്ള മുടികൊഴിച്ചിലാണ് മറ്റൊന്ന്. അയണ്‍, പ്രോട്ടീന്‍, സിങ്ക്, മാംഗനീസ്, സെലിനിയം, കോപ്പര്‍ തുടങ്ങി മുടിവളര്‍ച്ചയെ സഹായിക്കുന്ന പോഷകഘടകങ്ങളുടെ കുറവാണ് ഇതിനിടയാക്കുന്നത്. ഹോര്‍മോണ്‍ തകരാറുകള്‍, തൈറോയ്ഡിന്റെ അളവിലുള്ള കുറവ്, പി.സി.ഒ.ഡി. പോലുള്ള അസുഖങ്ങള്‍, ഉറക്കക്കുറവ്, മരുന്നുകളുടെ ഉപയോഗം എന്നിവയും ചിലരില്‍ മുടികൊഴിച്ചിലിനിടയാക്കാറുണ്ട്. മുടി നേര്‍ത്ത് തലയോട്ടി കാണുന്നരീതിയിലാകുന്നതാണ് മറ്റൊന്ന്. പുരുഷന്‍മാരിലും സ്ത്രീകളിലും ഇത് കണ്ടുവരാറുണ്ട്. ആണുങ്ങളില്‍ നെറ്റികയറുന്നതോടെയാണ് ഇതാരംഭിക്കുക. തലയുടെ മുന്‍ഭാഗത്തെയും ഉച്ചിയിലെയും മുടി പതിയെ കൊഴിഞ്ഞുതുടങ്ങും. പുരുഷന്‍മാരിലെ മുടികൊഴിച്ചിലിന് പാരമ്പര്യം വലിയൊരു ഘടകമാണ്.

താരനും മുടികൊഴിച്ചിലും
താരന്‍ ശിരോചര്‍മത്തിലുണ്ടാകുന്ന അസുഖമാണ്. ഇത് മുടിയെയോ അതിന്റെ വേരിനെയോ ബാധിക്കുന്ന ഒന്നല്ല. താരന് കൃത്യമായ ചികിത്സ തേടാതിരിക്കുമ്പോഴാണ് മുടികൊഴിച്ചിലിനിടയാക്കുന്നത്. ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നും ഷാംപൂവും നിശ്ചിതകാലയളവില്‍ ഉപയോഗിക്കണം. അല്ലെങ്കില്‍ സെക്കന്‍ഡറി ഇന്‍ഫെക്ഷനും മുടികൊഴിച്ചിലിനും കാരണമാവും.
ശിരോചര്‍മത്തില്‍ സെബം അഥവാ എണ്ണ ഉത്പാദിപ്പിക്കുന്ന സെബേഷ്യസ് ഗ്രന്ഥികളുണ്ട്. ഇത് എളുപ്പത്തില്‍ താരനുണ്ടാക്കും. ഇതിനുള്ള ചികിത്സ ദീര്‍ഘനാള്‍ നീണ്ടുനിന്നേക്കാം. കീറ്റൊകൊണസോള്‍, സെര്‍റ്റകൊണസോള്‍, സിങ്ക് പെരിത്തിയോണ്‍ തുടങ്ങി ഫംഗസിനെ പ്രതിരോധിക്കുന്ന ഘടകങ്ങള്‍ അടങ്ങിയ ഷാംപൂവാണ് താരനുള്ള പ്രധാന ചികിത്സ. ശിരോചര്‍മത്തിലെ ശല്‍ക്കങ്ങളുടെ കട്ടികുറയ്ക്കുന്ന മിശ്രിതം ചേര്‍ന്ന ഷാംപൂവും ജെല്ലും ലേപനങ്ങളുമെല്ലാം വേണ്ടിവന്നേക്കാം. സോറിയാസിസ് പോലെ തീവ്രതയേറിയ അവസ്ഥയില്‍ കോള്‍ടാറടങ്ങിയ ഷാംപൂ നിര്‍ദേശിക്കാറുണ്ട്.

ഷാംപൂ ഉപയോഗിച്ചാല്‍
ഷാംപൂ ഉപയോഗിക്കുന്നതുമൂലം മുടികൊഴിയുന്നുവെന്ന് പരാതിപ്പെടുന്നവരുണ്ട്. ഇത് പൂര്‍ണമായി ശരിയല്ല. ഷാംപൂ ഉപയോഗിച്ചതുകൊണ്ടുമാത്രം മുടികൊഴിയില്ല. സ്വാഭാവികമായി കൊഴിയാനുള്ള മുടി ഷാംപൂ ഉപയോഗിച്ച് കഴുകുമ്പോള്‍ ഒരുമിച്ചു പോകുമെന്നുമാത്രം. മുടി കൊഴിയുമെന്ന് പേടിച്ച് ഷാംപൂ ചെയ്യാതിരിക്കേണ്ടതില്ല. മുടി കഴുകാന്‍ വീര്യം കുറഞ്ഞ ഷാംപൂ വേണം ഉപയോഗിക്കാന്‍. ഷാംപൂ ഉപയോഗിച്ചശേഷം കണ്ടീഷണറുപയോഗിച്ച് വൃത്തിയാക്കുകയും വേണം.

To advertise here, Contact Us


മുടിയെ അറിയാം
എന്തുകൊണ്ട് മുടികൊഴിയുന്നുവെന്ന് ആദ്യം തിരിച്ചറിയണം. അസുഖങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണം. ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ് മുടികൊഴിച്ചിലിന് കാരണമെങ്കില്‍ അത് പരിഹരിക്കണം.
1. സാധാരണമുടിക്ക്
ആവശ്യത്തിന് മൃദുത്വവും എണ്ണമയവുമുള്ള മുടിയാണിത്. ഈ മുടിയില്‍ അധികം പരീക്ഷണങ്ങള്‍ക്ക് മുതിരാതിരിക്കുന്നതാണ് നല്ലത്. എണ്ണയും ഷാംപൂവും ഉപയോഗിച്ച് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ കഴുകാം.
2. വരണ്ട മുടിക്ക്
വരണ്ട മുടി പരുപരുപ്പുള്ളതും എളുപ്പം പൊട്ടിപ്പോകാന്‍ സാധ്യതയുള്ളതുമാണ്. മുടിക്ക് മോയ്സ്ചറൈസിങ് എഫക്ട് ലഭിക്കാനായി അല്പം എണ്ണ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. കുളിക്കുമ്പോള്‍ കണ്ടീഷണറടങ്ങിയ ഷാംപൂ ഉപയോഗിക്കാം.
3. എണ്ണമയമുള്ള മുടിക്ക്
ചിലരുടെ മുടി കൂടുതല്‍ എണ്ണമയമുള്ളതായിരിക്കും. ഇത് താരന്‍ കൂടാനിടയാക്കും. ഇത്തരക്കാര്‍ ആഴ്ചയില്‍ നാലോ അഞ്ചോ തവണ ഷാംപൂ ഉപയോഗിച്ച് ശിരോചര്‍മം വൃത്തിയാക്കണം. മുടിയില്‍ അധികം എണ്ണപുരട്ടാതിരിക്കാനും ശ്രദ്ധിക്കണം.

മുടി വളരാനുള്ള ഭക്ഷണങ്ങള്‍
പ്രോട്ടീന്‍, അയണ്‍, ലവണങ്ങള്‍ എന്നിവ മുടിവളര്‍ച്ചയ്ക്ക് ആവശ്യമാണ്. തവിട് കളയാത്ത അരി, ഗോതമ്പ്, കൂവരക് എന്നിവകൊണ്ടുള്ള ഭക്ഷണങ്ങള്‍ ശീലമാക്കാം.

 • ചീര, മുരിങ്ങയില എന്നീ ഇലക്കറികളും മികച്ചതാണ്.
 • പാല്‍, ഓറഞ്ച്, മാമ്പഴം എന്നിവയിലെ ജീവകം -എ മുടിവളര്‍ച്ചയെ സഹായിക്കും.
 • മുളപ്പിച്ച പയറുവര്‍ഗങ്ങള്‍, ഓറഞ്ച്, സ്ട്രോബറി, പപ്പായ എന്നിവയും ആഹാരത്തിന്റെ ഭാഗമാക്കാം.

ബയോട്ടിന്‍ കഴിച്ചാല്‍ മുടിവളരുമോ
മുടിവളര്‍ച്ച മെച്ചപ്പെടുത്താനായി ബയോട്ടിന്‍ മികച്ചതാണെന്നു പറയാറുണ്ട്. അതുകൊണ്ടുതന്നെ പലരും ഡോക്ടറുടെ നിര്‍ദേശമില്ലാതെ ബയോട്ടിന്‍ വാങ്ങി കഴിക്കാറുണ്ട്. ബയോട്ടിന്‍ ഗമ്മി, ബാറുകള്‍ തുടങ്ങിയവ ഓണ്‍ലൈനില്‍ ഇപ്പോള്‍ ലഭിക്കും.
എന്നാല്‍, എല്ലാവരും ബയോട്ടിന്‍ ഉപയോഗിക്കേണ്ടതില്ല. ബയോട്ടിന്‍ കുറവുള്ളവര്‍ക്കുമാത്രമേ അത് ആവശ്യമുള്ളൂ. ബയോട്ടിന്‍ കഴിച്ചതുകൊണ്ടുമാത്രം മുടി വളരണമെന്നില്ല.

എണ്ണ തേക്കണോ
തലയില്‍ എണ്ണതേച്ച് കുളിക്കുന്നതാണ് മലയാളികളുടെ ശീലം. എന്നാല്‍, എണ്ണ കൂടുതലളവില്‍ തലയില്‍ തേക്കാതിരിക്കുന്നതാണ് നല്ലത്. താരനുള്ളവരാണെങ്കില്‍ ഒരിക്കലും അധികം എണ്ണ തേക്കരുത്. താരനില്ലാത്തവര്‍ക്ക് എണ്ണയോ വെളിച്ചെണ്ണയോ ചെറിയതോതില്‍ ചൂടാക്കി ശിരോചര്‍മത്തില്‍ തേച്ചുപിടിപ്പിക്കാവുന്നതാണ്. തുടര്‍ന്ന് ഷാംപൂ ചെയ്യാം.

ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

 • മുടി ഉണങ്ങിയശേഷം മാത്രമേ ചീകാവൂ. അല്ലെങ്കില്‍ പൊട്ടിപ്പോവാന്‍ സാധ്യതയുണ്ട്.
 • സ്വാഭാവികമായി വളരുന്ന ദിശയിലേക്ക് വേണം മുടി ചീകാന്‍.
 • ഇടയ്ക്കിടെ ഓയില്‍ മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ നല്ലതാണ്.
 • ഹെല്‍മെറ്റ് വെയ്ക്കുന്നതിനുമുന്‍പ് കോട്ടണ്‍ ടവല്‍കൊണ്ട് തലകെട്ടാം.
 • സാധാരണ മുടിയുള്ളവര്‍ ആഴ്ചയിലൊരിക്കല്‍ ഷാംപൂ ചെയ്താല്‍ മതി.
 • തലയിലെ മെഴുക്കിളക്കാനായി താളി, ചെറുപയര്‍പൊടി, ഉഴുന്നുപൊടി എന്നിവ ഉപയോഗിക്കാം.
 • ഹെയര്‍ജെല്‍ ഉപയോഗിക്കുമ്പോള്‍ തലയോട്ടിയില്‍ പുരളാതെ സൂക്ഷിക്കണം.
 • മുടിയുടെ സ്വഭാവമറിഞ്ഞുവേണം ഹെയര്‍ കളറിങ് ചെയ്യാന്‍.
 • ദുര്‍ബലമായ മുടിയുള്ളവര്‍ ഹെയര്‍ സ്മൂത്തനിങ് ചെയ്യുന്നത് ഒഴിവാക്കണം.
 • കുറഞ്ഞത് ആറുമണിക്കൂറെങ്കിലും ഉറങ്ങേണ്ടത് മുടിയുടെ ആരോഗ്യത്തിന് ആവശ്യമാണ്.

(കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ചര്‍മരോഗവിഭാഗം പ്രൊഫസ്സറാണ് ലേഖിക)

Content Highlights: hairfall reasons hair fall control solutions

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
erica robin

2 min

നാണക്കേടല്ല, അഭിമാനമാണ്; മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഇടം നേടിയ ആദ്യ പാകിസ്താൻ മോഡല്‍

Nov 24, 2023


അമലാപോളും ഭര്‍ത്താവ് ജഗത്തും

2 min

360 മണിക്കൂര്‍കൊണ്ട് ഡിസൈന്‍ ചെയ്‌തെടുത്ത അമലാപോളിന്റെ വിവാഹവസ്ത്രം

Nov 22, 2023


deepika, katrina

3 min

കത്രീന, ഐശ്വര്യ, ദീപിക...ബോളിവുഡിനെ സാരിയുടുപ്പിക്കുന്ന കല്‍പന ഷാ

Sep 14, 2023

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us