ജെറിയുടെ സാമര്‍ഥ്യത്തിനു മുന്നില്‍ എപ്പോഴും അടിപതറുന്ന ടോമിനോട് കാര്‍ട്ടൂണ്‍പ്രേമികള്‍ക്കെല്ലാം സഹതാപമുണ്ട്. ജെറിയൊരുക്കുന്ന കെണികളില്‍ ചെന്നുചാടുകയും പരിക്കേല്‍ക്കുകയും പരിക്ഷീണനാകുകയും ചെയ്യുന്ന ടോമിന് അതേ ഗതികേട് തന്നെയാണ് പ്രണയത്തിലും. ഒന്നാന്തരം കാമുകനാണ് ടോം. എന്നിട്ടും ഇടതടവില്ലാത്ത തിരിച്ചടികള്‍ നേരിടേണ്ടിവരുന്നു.
കാര്‍ട്ടൂണില്‍ ഉടനീളം ടോമിന്റെ പല കാമുകികളെയും കാണാം. ടോമിന്റെ കാമുകിയായും ആരാധനാപാത്രമായും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഒരു പെണ്‍പൂച്ചയുണ്ട്. കഴുത്തില്‍ റിബണ്‍ ചുറ്റിയ നീണ്ട കണ്‍പീലികളില്‍ മസ്‌കാര പുരട്ടിയ സുന്ദരി. നീണ്ടു മെലിഞ്ഞ വെളുത്ത ശരീരം. തിളങ്ങുന്ന, വലിയ നീലക്കണ്ണുകള്‍. കുഞ്ഞന്‍ മൂക്ക്. സൗന്ദര്യത്തിന്റെ പരമ്പരാഗതമായ അളവുകോലുകളെല്ലാം അവള്‍ അതിസുന്ദരിയെന്ന് സാക്ഷ്യപ്പെടുത്തുന്നു. അവളാണ് ടൂഡില്‍സ്. മുഴുവന്‍ പേര് ടൂഡില്‍സ് ഗാലോര്‍.
1941-ല്‍ ഹ്യൂഗ് ഹര്‍മന്‍ സംവിധാനം ചെയ്ത 'ആലി കാറ്റ്' എന്ന കാര്‍ട്ടൂണില്‍ ഒരു ലേഡി കാറ്റ് കഥാപാത്രം ഉണ്ടായിരുന്നു. അതായിരുന്നു ടൂഡില്‍സിന്റെ ആദിരൂപം. ടോം ആന്‍ഡ് ജെറിയില്‍ ടൂഡില്‍സ് ആദ്യമായി കടന്നുവരുന്നത് 1946-ല്‍ 'സ്പ്രിങ്ടൈം ഫോര്‍ തോമസ്' എന്ന കാര്‍ട്ടൂണിലാണ്. ടോമും ബുച്ച് എന്ന പൂച്ചയും ടൂഡില്‍സിനായി പോരടിക്കുന്നതായിരുന്നു പ്രമേയം. മത്സരത്തില്‍ അന്തിമവിജയം ബുച്ചിനാണ്.
'സോളിഡ് സെറനേഡ്' കാര്‍ട്ടൂണിലെ ടോമിന്റെ ഗാനരംഗം പ്രശസ്തമാണ്. ടൂഡില്‍സിനെ സന്തോഷിപ്പിക്കാന്‍ അവളുടെ ഇഷ്ടഗാനം ആലപിക്കുകയാണ് ടോം. തന്റെ മേക്കപ്പ് പാതിവഴിയില്‍ നിറുത്തിവെച്ച് ടൂഡില്‍സ് ആ ഗാനം ആസ്വദിക്കുന്നു. സ്‌പൈക് എന്ന ബുള്‍ഡോഗുമായിട്ടാണ് ഇത്തവണ ടോമിന്റെ മത്സരം. ടൂഡില്‍സിനും സ്‌പൈക്കിനെയാണ് താത്പര്യം. തോല്‍വി തന്നെ ഇത്തവണയും ടോമിന് വിധി.
കടല്‍ത്തീരമാണ് 'സോള്‍ട്ട് വാട്ടര്‍ ടാബി'യുടെ പശ്ചാത്തലം. ബിക്കിനി ധരിച്ച്, സണ്‍ഗ്ലാസ് വെച്ച് വായിക്കുന്ന ടൂഡില്‍സും അവളുടെ അടുത്തുകൂടുന്ന ടോമും ആണ് സ്‌ക്രീനില്‍. ടൂഡില്‍സ് കൊണ്ടുവന്ന ഭക്ഷണവും പാനീയങ്ങളും ടോം അകത്താകുന്നുണ്ട്. ഇഷ്ടപ്പെടുന്നില്ലെങ്കിലും അതൊന്നും പ്രകടിപ്പിക്കാതെ ഇരിക്കുന്നു ടൂഡില്‍സ്. അവര്‍ക്കിടയിലേക്ക് കടന്നുവരുന്ന ജെറി തന്റെ കസൃതികള്‍ കൊണ്ട് കുഴപ്പങ്ങളുണ്ടാക്കി കാണികളെ ചിരിപ്പിക്കുന്നു.

തന്റെ പിന്നാലെ നടക്കുന്ന ടോമിനെയും ബുച്ചിനെയും തള്ളി ടൂഡില്‍സ് ജെറിയെ തിരഞ്ഞെടുക്കുകയാണ് 'കാസനോവ കാറ്റ്' എന്ന കാര്‍ട്ടൂണില്‍. 'ലവ് മി, ലവ് മൈ മൗസി'ല്‍ ടോം ടൂഡില്‍സിന് സമ്മാനമായി നല്‍കുന്നത് ജെറിയെയാണ്. പക്ഷേ, പ്രതീക്ഷിച്ച ഫലമല്ല ഉണ്ടാകുന്നത്. ജെറിയോട് വാത്സല്യം തോന്നുന്ന ടൂഡില്‍സ് അവനെ ടോമിന്‍ നിന്നുതന്നെ രക്ഷപ്പെടുത്തുകയാണ്. ജെറിയോടുള്ള അവളുടെ മാതൃഭാവത്തിന് അല്പായുസ്സായിരുന്നു. വൈകിയാണെങ്കിലും അവള്‍ക്കുള്ളിലെ പൂച്ച ഭാവം ഉണരുകയും ടോമിനൊപ്പം ചേര്‍ന്ന് അവള്‍ ജെറിയെ വേട്ടയാടാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
അങ്ങേയറ്റം സൗമ്യമായി പെരുമാറുന്ന ടൂഡില്‍സിന്റെ ഉള്ളിലിരിപ്പെന്താണെന്ന് ആര്‍ക്കും പറയാനാകില്ല. തനിക്ക് വേണ്ടി മത്സരിക്കുന്ന ടോമിനും ബുച്ചിനും മുന്നില്‍ അവള്‍ നിസ്സംഗയാണ്. ആരോടും പക്ഷപാതമില്ല. പ്രത്യക്ഷത്തില്‍ ആരെയും പിണക്കാനും അവള്‍ മുതിരുന്നില്ല. പക്ഷേ, ചിലപ്പോഴൊക്കെ അവളുടെ നിസ്സംഗത റൊമാന്‍സിന്റെ രസംകൊല്ലിയാകാറുണ്ട്.
Content Highlights: toodle galore, the cat who loved tom and jerry
Published: 02 Jan 2025, 11:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented