ബോളിവുഡ് സൗഹൃദപാർട്ടികളിൽ എപ്പോഴും ശ്രദ്ധിക്കപ്പെടുന്ന മുഖമാണ് ഓറി എന്ന ഒർഹാൻ അവത്രമണിയുടേത്. ഇൻഫ്ലൂവൻസറും മോഡലുമെല്ലാമായ ഓറി, തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഒരു സമയത്തെപ്പറ്റി സംസാരിക്കുകയാണിപ്പോൾ. അതിന് കാരണക്കാരി മുതിർന്ന നടി അമൃതാ സിങ്ങാണെന്നും ഓറി ആരോപിക്കുന്നു.
മുതിർന്ന നടി അമൃതയിൽ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് ഓറി പരാമർശിച്ചു. ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടങ്ങളിലൊന്നായാണ് അദ്ദേഹമതിനെ വിശേഷിപ്പിച്ചത്. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ, അമൃത സിങ് എന്നതിനു പകരം അമൃത അലി ഖാൻ എന്നാണ് ഓറി പരാമർശിച്ചത്. "2021-ൽ അമൃത അലി ഖാൻ (അമൃത സിങ്) എനിക്ക് വലിയ മാനസികാഘാതമുണ്ടാക്കിയപ്പോൾ, അത് താങ്ങാവുന്നതിലും അധികമായിരുന്നു. ഇതുപോലൊരു അനുഭവത്തിലൂടെ ഞാനിതുവരെ കടന്നുപോയിട്ടുണ്ടാകില്ല. ജീവിതത്തിലെ ഏറ്റവും മോശവും ഇരുണ്ടതുമായ സമയമായിരുന്നുവത്. എന്നെ നരകതുല്യമായ അവസ്ഥയിലൂടെയത് കടത്തിവിട്ടു"- അദ്ദേഹം പറഞ്ഞു.
Also Read
"ഞാനതിൽ നിന്ന് പുറത്തുകടന്നപ്പോൾ, ആളുകൾ പറഞ്ഞത് എനിക്ക് കൂടുതൽ കരുത്തുണ്ടാവുമെന്നാണ്. എന്നാൽ എനിക്ക് അത്രയധികം കരുത്തിന്റെ ആവശ്യമില്ലെന്നായിരുന്നു എന്റെ മറുപടി. ജീവിതത്തിൽ ആർക്കാണ് അത്രയധികം കരുത്ത് ആവശ്യം? പിന്നീടാണ് എനിക്ക് മനസ്സിലായത്, ഇപ്പോൾ ഒന്നും തന്നെ കാര്യമായി ബാധിക്കുന്നില്ലെന്ന്. ഒന്നും എന്നെ സങ്കടപ്പെടുത്തുന്നില്ല. അന്ന് ഞാനനുഭവിച്ച മാനസികാഘാതമാണ് ഒരു പബ്ലിക് ഫിഗർ ആയി ഉയർന്നുവരുന്ന സമയത്ത് എനിക്കുനേരെയുണ്ടായ കടുത്ത വിദ്വേഷങ്ങളെ അതിജീവിക്കാൻ സ്വയം പ്രാപ്തനാക്കിയത്" അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ മത്സരാർത്ഥിയായി പങ്കെടുക്കുന്ന Khatron Ke Khiladi 15 എന്ന ഷോയിലെ അനുഭവങ്ങളുമായും അദ്ദേഹമതിനെ ബന്ധപ്പെടുത്തി. വിചിത്രമെന്നു പറയട്ടെ, അവരോട് നന്ദി പറയേണ്ടതുണ്ട്. ആ പ്രയാസകരമായ അനുഭവം പിന്നീടെനിക്ക് മാനസിക ദൃഢത നൽകിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നതിന്റെ വിശദാംശങ്ങൾ അദ്ദേഹം ഇപ്പോഴും രഹസ്യമായി സൂക്ഷിക്കുകയാണ്. അത്തരം ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയ അദ്ദേഹം, മോശം പെരുമാറ്റങ്ങൾക്ക് അതിന്റേതായ ശിക്ഷ ലഭിക്കുമെന്ന് മാത്രമാണ് സൂചിപ്പിച്ചത്. അമൃതയുടെ മകളായ സാറാ അലി ഖാനുമായുള്ള സൗഹൃദത്തെയും ഈ പ്രശ്നം ബാധിച്ചിരുന്നു.
അമൃത സിങ് മാപ്പ് പറയുകയാണെങ്കിൽ ഭാവിയിൽ ഈ വിഷയങ്ങൾ മറക്കാൻ താൻ തയ്യാറായേക്കാമെന്നും കഴിഞ്ഞവർഷം ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലും ഓറി പറഞ്ഞിരുന്നു. കഴിഞ്ഞവർഷമാണ് സാറാ അലി ഖാനും ഓറിയും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളലുണ്ടെന്ന തരത്തിലുള്ള സൂചനകൾ പുറത്തുവരുന്നത്. പിന്നീട് "ഏറ്റവും മോശമായ 3 പേരുകൾ" എന്ന പേരിൽ ഒറി ഒരു റീൽ പങ്കുവെച്ചു, അതിൽ "സാറ", "അമൃത", "പാലക്" എന്നീ പേരുകളാണ് അദ്ദേഹം പരാമർശിച്ചത്. പിന്നാലെ, സാറയുടെ സഹോദരൻ ഇബ്രാഹിം അലി ഖാനും ഇൻസ്റ്റഗ്രാമിൽ ഓറിയെ അൺഫോളോ ചെയ്തു. പിന്നീട് സഹോദരങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ചില പോസ്റ്റുകളും ഓറി പങ്കുവെച്ചിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Orry opened up about a traumatic 2021 experience involving veteran actor Amrita Singh., The controversy has strained his friendship with Sara Ali Khan and Ibrahim Ali Khan., Orry credits his past trauma for giving him the mental toughness needed for Khatron Ke Khiladi 15.
Published: 28 Aug 2026, 12:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented